ചെറിയ ഗമയൊന്നും അല്ല എനിക്കിപ്പോൾ, ഒരു കട്ട മമ്മുക്ക പക്ഷക്കാരി ആദ്യമായി ലാലേട്ടനെ നേരിൽ കണ്ടപ്പോൾ: ഗായിക സിതാര വെളിപ്പെടുത്തുന്നു

68

സ്‌കൂൾ കോളേജ് യുവജനോൽസവങ്ങളിൽ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടി പിന്നീട് 2006, 2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയി അവിടെനിന്നും മലയാളത്തിന്റെ പ്രിയ ഗായികയായി മാറിയ താരമാണ് സിതാര കൃഷ്ണകുമാർ.

ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികൾക്ക് സിത്താര പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയിലെ ഗന്ധർവസംഗീതം സീനിയേഴ്സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ട സിതാര അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്ത സ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ് 2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു.

Advertisements

അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. അതേ സമയം ഓണാഘോഷത്തിന്റെ ഭാഗമായി അടുത്തിടെയാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി ഏഷ്യാനെറ്റിൽ ലാലോണം നല്ലോണം എന്ന ഷോ അരങ്ങേറിയത്. ഷോയിൽ നിരവധി താരങ്ങൾ മോഹൻലാലിനൊപ്പം എത്തിയിരുന്നു. നിരവധി ഗായകരും കൂട്ടത്തിലുണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു ഗായിക സിതാര കൃഷ്ണകുമാർ.

ഇപ്പോഴിതാ സിതാര കൃഷ്ണകുമാർ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. താനൊരു മമ്മൂക്ക പക്ഷക്കാരിയായിട്ടും ലാലേട്ടനെ ആദ്യമായി കണ്ടതിലുള്ള സന്തോഷമാണ് സിതാര പങ്കുവച്ചിരിക്കുന്നത്.

സിതാരയുടെ കുറിപ്പിന്റെ പൂർണരൂപം:

ഓർമയോളം പഴക്കം കാണുമല്ലോ ഈ മനുഷ്യന്റെ മുഖത്തിനോടും, ശബ്ദത്തിനോടും, ഉള്ള പരിചയത്തിന് പണ്ടേക്കുപണ്ടേ വീട്ടിൽ മമ്മുക്ക ഫാൻസും, ലാലേട്ടൻ ഫാൻസും പാപ്പാതി അളവിൽ ഉണ്ടുതാനും! രണ്ടുപേരെയും നേരിൽ കണ്ട ഒരേയൊരു കുടുംബാംഗം എന്ന ചരിത്ര പ്രധാനമായ ആ പദവി എനിക്ക് സ്വന്തം!

ചെറിയ ഗമയൊന്നും അല്ല എനിക്കിപ്പോൾ വീട്ടിൽ! ഫാമിലി ഗ്രൂപ്പിലെ മമ്മുക്ക പക്ഷക്കാരിയുടെ, ലലോണം അനുഭവങ്ങൾ അറിയാൻ കാത്തിരുന്ന ലാലേട്ടൻ വിഭാഗക്കാരുണ്ടായിരുന്നു നേരിൽ കണ്ട നിമിഷം കിരീടവും, ഭരതവും, കിലുക്കവും, യോദ്ധയും, സദയവും, വാനപ്രസ്ഥവും. അങ്ങനങ്ങനങ്ങനെ ഒരു നൂറു മുഖങ്ങൾ മിന്നൽ വേഗത്തിൽ മനസ്സിലൂടെ കടന്നുപോയി സ്‌നേഹം, ബഹുമാനം, അത്ഭുതം എന്നായിരുന്നു സിതാര കുറിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറായ ഡോക്ടർ കെഎം കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായ സിതാര മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിനിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്‌കൂൾ, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. പാലാ സികെ രാമചന്ദ്രൻ, ഉസ്താദ് ഫയാസ് ഖാൻ, വിജയസേനൻ, രാമനാട്ടുകര സതീശൻ എന്നിവരുടെ കീഴിലായിരുന്നു സംഗീത പഠനം.

അതേ സമയം ജീവൻ ടിവിയുടെ, ഒരു വർഷം നീണ്ടുനിന്ന, 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ 2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്. തുടർന്ന്, വിനയൻ സംവിധാനം ചെയ്ത അതിശയനിൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ, പമ്മി പമ്മി വന്നേ എന്ന ഗാനം ആലപിച്ച് കൊണ്ടാണ് സിനിമയിലെത്തിയത്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്.

Advertisement