കേരളത്തിൽ സ്ത്രീകൾക്ക് അത് കുറവാണ്, ഗുജറാത്തിൽ അങ്ങനെയല്ല: നടി ശരണ്യ ആനന്ദ്

258

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ബിയോണ്ട് ദ ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയരംഗത്തേത്ത് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി ശരണ്യ ആനന്ദ്.

പത്തനംതിട്ട ജീല്ലയിലെ അടൂർ സ്വദേശിനിയായ ശരണ്യ ജനിച്ചതും വളർന്നതും എല്ലാം ഗുജറാത്തിലായിരുന്നു. ഒരു ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലും കൂടിയാണ് ശരണ്യ ആനന്ദ്.

Advertisements

ശരണ്യാ ആനന്ദിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലൂടൊയിരുന്നുവെങ്കിലും അവസരങ്ങൾ നിറയെ വന്നത് മലയാളത്തിലാണ്. മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്സ് ആണ് ശരണ്യ അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രം.

പിന്നീട് അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ഭൂമി എന്ന ചിത്രത്തിലെ നായിക ശരണ്യയാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് ശരണ്യ മോഡലിംഗ് രംഗത്തെത്തിയത്.

തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി മാധുരി ദീക്ഷിത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ചാണക്യതന്ത്രം, ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ സംവിധായകൻ വിനയന്റെ പുതിയ ചിത്രത്തിലും വേഷമിടുന്നുണ്ട്. ഇപ്പോൾ ഒരു മാഗസിന് നടി നടത്തിയ വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ശരണ്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സ്ത്രീകൾക്ക് കേരളത്തിൽ സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് ശരണ്യ പറയുന്നത്. താൻ ജനിച്ചുവളർന്ന ഗുജറാത്തിലെ സൂറത്തിൽ രാത്രിയും പകലും ഏതുസമയത്തും സ്ത്രീകൾക്ക് ഒരുഭയവും ഇല്ലാതെ എവിടെയും ഇറങ്ങി നടക്കാനാവും. എന്നാൽ കേരളത്തിൽ അങ്ങനെയൊരു അന്തരീക്ഷമില്ല.

ഇവിടെ എപ്പോഴും സ്ത്രീകളെ രണ്ടാം നിരക്കാരായിട്ടാണ് കാണുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement