ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ്: സലിം കുമാറിന്റെ കുറിപ്പ് വൈറൽ

34

മിമിക്രി രംഗത്തുനിന്നും വന്ന് മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടനാണ് സലിം കുമാർയ ഹാസ്യ താരമായാണ് സലിംകുമാർ സിനിമയിലെത്തിയതങ്കിലുമ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വ്യത്യ്‌സ്ത വേഷങ്ങൾ അവതരിപ്പിച്ച് സലിം കുമാർ കൈയ്യടി നേടിയിട്ടുണ്ട്.

ദേശിയ അവാർഡ് വരെ നേടിയെടുത്ത സലിംകുമാർ സത്യത്തിൽ മലയാളികളെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ തന്റെ 24ാം വിവാഹ വാർഷികത്തിൽ രസകരമായ കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ് സലിം കുമാർ. അദ്ദേഹം കുറിപ്പിലൂടെ തന്റെ പ്രിയതമയെക്കുറിച്ചാണ് പ്രശംസിക്കുന്നത്.

Advertisements

ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഈ സ്ത്രീയുടെ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സെന്നാണ് സലിം കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ് സലിംകുമാറിന്റെ കുറിപ്പ്.

സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.

ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല. ആഘോഷങ്ങൾ ഒന്നുമില്ല എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ.

അതേസമയം ഹാസ്യ വേഷങ്ങളിലൂടെ എല്ലാവരുടെയും പ്രിയ താരം കൂടിയാണ് സലീംകുമാർ. എന്നാൽ ഹാസ്യ വേഷങ്ങൾക്ക് പുറമെ മറ്റ് കഥാപാത്രങ്ങളും തന്റെ കൈയ്യിൽ ഭദ്രമായി നിൽക്കുമെന്ന് ഇതിനോടകം തന്നെ താരം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ഹാസ്യ വേഷങ്ങളിൽ നിന്നും സീരിയസ് റോളുകളിലേക്കുളള താരത്തിന്റെ മറ്റം ഏവരെയും ഞെട്ടിക്കുന്ന വിധത്തിലായിരുന്നു. അഭിനയത്തിന് പുറമെ സംവിധായകനായും നിർമ്മാതാവായും താരം തിളങ്ങുകയും ചെയ്തിട്ടുണ്ട്.

Advertisement