കിളിച്ചുണ്ടൻ മാമ്പഴത്തിൽ ശ്രീനിവാസന്റെ ആദ്യ ഭാര്യയായി അഭിനയിച്ച നടി വിന്ധ്യയെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

4016

തമിഴകത്ത് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ ആണ് സുരേഷ് കൃഷ്ണ. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ അരുണാചലം, ബാഷ തുടങ്ങിയ സർവ്വകാല ഹിറ്റുകൾ അടക്കം തെലുങ്കിലും മലയാളത്തിലും ബോളിവുഡിലും എല്ലാം ഹിറ്റുകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ കൂടിയാണ് സുരേഷ് കൃഷ്ണ.

മലയാളത്തിൽ താരരാജാവ് മോഹൻലാലിന്റെ പ്രിൻസ് ആയിരുന്നു സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം. സുരേഷ് കൃഷ്ണ തമിഴിൽ സംവിധാനം ചെയ്ത സിനിമയാണ് സംഗമം. റഹ്മാൻ നായകനായ ഈ സിനിമയിലെ പാട്ടുകൾ എല്ലാം ഏറെ ജനപ്രീതി നേടിയവയാണ്. ഏ ആർ റഹ്മാൻ ആയിരുന്നു ഈ ചിത്രത്തിന് സംഗീതം നൽകിയത്.

Advertisements

സംഗമത്തിലെ മാർഗഴി തിങ്കളല്ലവാ എന്ന് തുടങ്ങുന്ന പാട്ട് ഓർമയില്ലേ വർഷമെത്ര കഴിഞ്ഞിട്ടും ഇന്നും മലയാളികളടക്കം പാടി നടക്കുന്ന മനോഹരഗാനം. സംഗമം എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് വിന്ധ്യ.

Also Read
കല്യാണത്തിന് മുമ്പേ അതൊക്കെ കണ്ടിരിക്കണം, അതു കൊണ്ടാണ് ഞാനും പോയത്, വെളിപ്പെടുത്തലുമായി മാളവിക കൃഷ്ണദാസ്

1980 ഓഗസ്റ്റ് 12 ന് കോയമ്പത്തൂരിൽ ജനിച്ച വിന്ധ്യയ്ക്ക് ഇപ്പോൾ 41 വയസ്സുണ്ട്. മലയാളികൾക്ക് വിന്ധ്യയെ ഏറെ പരിചയമുണ്ടാകും. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികമാരിൽ ഒരാളായി വിന്ധ്യ അഭിനയിച്ചിട്ടുണ്ട്. സൂസന്ന എന്നാണ് വിന്ധ്യയുടെ കഥാപാത്രത്തിന്റെ പേര്.

അതിനു ശേഷം രാവണപ്രഭുവിലും വിന്ധ്യ അഭിനയിച്ചു. രാവണപ്രഭുവിൽ ഒരു പാട്ട് രംഗത്തിൽ മാത്രമാണ് വിന്ധ്യ പ്രത്യക്ഷപ്പെടുന്നത്. പൊട്ടുകുത്തെടി പുടവചുറ്റെടി ചിക്കാംചിക്കാം ചീതപെണ്ണേ എന്ന അടിപൊളി പാട്ടിന് ചുവടുവയ്ക്കുന്നത് വിന്ധ്യയാണ്.

പ്രിയദർശൻ ചിത്രം കിളിച്ചുണ്ടൻ മാമ്പഴത്തിൽ ശ്രീനിവാസന്റെ മൂന്ന് ഭാര്യമാരിൽ ആദ്യ ഭാര്യയുടെ റോളിൽ ആണ് വിന്ധ്യ എത്തിയിരിക്കുന്നത്. ഫാത്തിമ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. നടി ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണനെ ആണ് വിന്ധ്യ വിവാഹം കഴിച്ചത്.

ഇരു വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. ഭാനുപ്രിയയാണ് അന്ന് വിവാഹത്തിനു മുൻകൈ എടുത്തത്. എന്നാൽ, ആ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. 2008 ഫെബ്രുവരി 16 നായിരുന്നു വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്.

Also Read
അങ്ങനെ ഞാൻ അതിനെ കൺട്രോൾ ചെയതു, ഇപ്പോൾ വർഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്, സംയുക്ത വർമ്മ പറയുന്നു

എന്നാൽ നാല് വർഷത്തിനു ശേഷം ഇരുവരും നിയമപരമായി വേർ പിരിഞ്ഞു. രാഷ്ട്രീയത്തിലും വിന്ധ്യ സജീവമാണ്. 2006 ൽ വിന്ധ്യ തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ പാർട്ടിയിൽ ചേർന്നു. ജയലളിതയുടെ വലിയ ആരാധികയാണ് വിന്ധ്യ. ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു വിന്ധ്യയുടെ പാർട്ടി പ്രവേശനം.

2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2014 ലോക്സഭാ തിരഞ്ഞെടുപ്പിലും അണ്ണാ ഡിഎംകെയുടെ താരപ്രചാരകയായി. 2016 ൽ ജയലളിത മ രി ച്ച ശേഷം പാർട്ടിയിൽ നിന്ന് വിട്ടുനിന്ന വിന്ധ്യ പിന്നീട് 2019 ൽ പാർട്ടിയിൽ തിരിച്ചെത്തി.

Advertisement