ഒരുപിടി മികച്ച ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ പ്രിയ ഗായകനാണ് ബിജു നാരായണൻ.
നിരവധി മലയാളം ചലചിത്ര ഗാനങ്ങളിലൂടെയും ആൽബങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറുകായിരുന്നു ഈ ഗായകൻ.
അതേ സമയം ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്റെ പെട്ടെന്നുള്ള വിയോഗം സിനിമാ സംഗീതലോകത്തെ ആകെ ഞെട്ടിച്ച വാർത്തയായിരുന്നു. അർബുദം കാരണമാണ് ശ്രീലത വിടപറഞ്ഞത്. 2019 ആഗസ്റ്റിന് 13ന് ആയിരുന്നു ശ്രീലത ഈ ലോകത്തോട് വിടപറഞ്ഞത്. 1998ജനുവരി 23ന് ആയിരുന്നു ബിജുവും ശ്രീലതയും വിവാഹിതർ ആയത്.
Also Read
മനം മയക്കും സാരിയഴകിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ വൈറൽ!
ക്യാംപസ് പഠന കാലത്താണ് ഇരുവരും പ്രണയത്തിലായത്. പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. ഇപ്പോളിതാ ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്ക കുറിച്ചും ജീവിതത്തെ കുറിച്ചും ഒക്കെ ബിജു മനസ്സ് തുറക്കുന്നത്.
ബിജു നാരായണന്റെ വാക്കുകൾ ഇങ്ങനെ:
ശ്രീ തന്നെ പിരിഞ്ഞെന്ന് തോന്നുന്നേയില്ല. ചടങ്ങുകൾ കഴിഞ്ഞ് ബിജു താമസിക്കുന്ന വീടിന്റെ ഏകാന്തതയിലേക്കു വന്നപ്പോൾ പലയിടത്തും ശ്രീയുടെ സാന്നിദ്ധ്യം തനിക്ക് നേരിട്ടനുഭവപ്പെടും പോലെ തോന്നി. ശബ്ദമായി, കിടപ്പുമുറിയിൽ അരികിൽ ഇരിക്കുന്ന സാമീപ്യമായി തന്റെ ഒപ്പം തന്നെയുണ്ട് ശ്രീ എന്ന വിശ്വാസം തനിക്ക് ഉണ്ട്.
പലപ്പോഴും പല കാര്യത്തിലും ശ്രീ തന്നെ നയിക്കും പോലെ തോന്നാറുണ്ട് കുറെ വർഷത്തിനു ശേഷം ഞാൻ മേരിക്കുട്ടിയിലെ ദൂരെ ദൂരെ ഇതൾ വിടരാനൊരു സ്വപ്നം കാത്തു നിൽക്കുന്നു എന്ന ഗാനം കിട്ടിയത് ശ്രീ പോകുന്നതിനു മുൻപായി ദൈവം അറിഞ്ഞു തന്ന സമ്മാനം ആയി കരുതുന്നു. തന്റെ എല്ലാ കാര്യങ്ങളും, ഞങ്ങൾ ഇരു കുടുംബങ്ങളുടെ കാര്യങ്ങളും സമയത്തിന് നോക്കിയിരുന്നത് ശ്രീയാണ്.
മക്കളുടെ കാര്യം, മറ്റു വീട്ടുകാര്യങ്ങൾ എല്ലാം അറിഞ്ഞു ചെയ്തതും തന്റെ ശ്രീയാണ്. ശ്രീ തന്റെ ജീവിതപങ്കാളിയും ആത്മസുഹൃത്തുമായിരുന്നു ശ്രീ ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ചു കൊടുത്തില്ലല്ലോ എന്ന സങ്കടം തനിക്കുണ്ട്. കളമശ്ശേരിയിൽ പുഴയോരത്തായി ഒരു വീടും സ്ഥലവും ഉണ്ട്.
ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി കൂടുന്നത് അവിടെയാണ്. എല്ലാ ഗായകരും വരുമ്പോൾ അവർക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം എന്ന ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയാഞ്ഞതിന്റെ സങ്കടമാണ് തനിക്ക് ഉള്ളതെന്നും ബിജു നാരായണൻ പറയുന്നു.