നിങ്ങളാണ് എന്റെ ബലം, ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി, ഇതെല്ലാം ഉണ്ടായതും നിങ്ങൾ കാരണമാണ്: അമൃത സുരേഷ്

83

ഒരുകാലത്ത് ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി ഹിറ്റുഗാനങ്ങൾ ആലപിത്ത അമൃതയ്ക്ക് ആരാധകരും ഏറെയാണ്.

അതേ സമ.ം അമൃതയ്ക്ക് ഒപ്പം സഹോദരി അഭിരാമിയും സ്റ്റേജ് ഷോകളിലും മറ്റും സജീവമാണ്. സോഷ്യൽ മീഡിയകളിലും ആക്റ്റീവായ അമൃതയ്ക്കും അഭിരാമിക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇവർ എത്താറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് അമൃതയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ്.

Advertisements

Also Read
മോശമായ തരത്തിലാണ് ആ ക്ലിപ്പുകൾ പ്രചരിക്കുന്നത്, ദയവ് ചെയ്ത് സത്യം മനസിലാക്കൂ: തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന തന്റെ ആ വിഡിയോയെ കുറിച്ച് പ്രിയ വാര്യർ

ഈ കഴിഞ്ഞ ആഗസ്റ്റ് 2 ന് ആയിരുന്നു അമൃതയുടെ പിറന്നാൾ. ഉഗ്രൻ സർപ്രൈസായിരുന്നു അനിയത്തി അഭിരാമി അമൃതയ്ക്ക് നൽകിയത്. അഭിരാമി നൽകിയ പിറന്നാൾ സർപ്രൈസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തനിക്ക് പിറന്നാൾ ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞാണ് അമൃത കുറിപ്പുമായി എത്തിയിരിക്കുകന്നത്.

അമൃതയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ:

നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനകൾക്കും ആശംസകൾക്കും മുൻപിൽ ഞാൻ അക്ഷരാർഥത്തിൽ നിശബ്ദയായിപ്പോവുകയാണ്. നന്ദി പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. എന്നെ പിന്തുണച്ച് എപ്പോഴും എനിക്കൊപ്പം നിൽക്കുന്ന നിങ്ങൾക്കെല്ലാവർക്കും നന്ദി. നിങ്ങളാണ് എന്റെ ബലം. ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി.

എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയർത്തി. അമ്മൂ ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ എന്നു സദാ സമയവും നിങ്ങളെന്നോടു പറഞ്ഞു കൊണ്ടേയിരുന്നു.

Also Read
പുതിയ റെക്കോർഡ് സ്വന്തമാക്കി സൂര്യയും മണിക്കുട്ടനും, എന്തിലാണെന്ന് അറിഞ്ഞാൽ നിങ്ങളും കൈയ്യടിക്കും

അതോടെ കൂടുതൽ ശക്തിയാർജിച്ച് ഞാൻ ജീവിക്കാൻ തുടങ്ങി. ഇന്ന് എനിക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നിങ്ങൾ കാരണമാണ്. ഇന്ന് ഞാൻ ആരെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ നിങ്ങളാണ്. എന്റെ കുടുംബാംഗങ്ങളെപ്പോലെ എനിക്കൊപ്പം നിന്നതിനും എനിക്കു സന്തോഷം നൽകിയതിനും എന്നെ പിന്തുണച്ചതിനും എന്റെ ശക്തിയായി മാറിയതിനു നന്ദി.

എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു. എന്ന് സ്നേഹപൂർവം അമ്മു എന്നായിരുന്നു അമൃത സുരേഷ് കുറിച്ചത്. അമൃതുടെ പിറന്നാൾ ദിനത്തിൽ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.

Advertisement