മോഹൻലാലും, കുഞ്ചാക്കോ ബോബനും, ജയലൂര്യയും കാവ്യാമാധവനും പ്രധാന വേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ താരമാണ് നയൻതാര ചക്രവർത്തി. ഏതാണ്ട് മുപ്പതോളം സിനിമകളിൽ ബാലതാരമായി നയൻതാര ചക്രവർത്തി തിളങ്ങി.
തന്റെ രണ്ടര വയസിൽ അഭിനയം തുടങ്ങിയ നയൻതാര എസ്എസ്എൽസി പരീക്ഷയ്ക്ക് മികച്ച വിജയം കരസ്ഥമാക്കിയതും വാർത്തയായിരുന്നു. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അച്ഛനും അമ്മയുമാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്.
നല്ലതും ചീത്തയുമായ ഒരുപാട് കമന്റുകൾ വരാറുണ്ട്. എന്നാൽ നെഗറ്റീവ് കമന്റുകളൊന്നും തന്നെ ഇതുവരെ ബാധിച്ചിട്ടില്ലെന്നാണ് നയൻതാര പറയുന്നത്. തനിക്ക് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നാൽ ചില കമന്റുകൾ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട് അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുമെന്നും നയൻതാര പറയുന്നു.
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളും താരം പറയുന്നുണ്ട്. കുസേലൻ സിനിമയിൽ നയൻതാരയ്ക്കും രജനികാന്തിനും ഒപ്പം കുഞ്ഞ് നയൻതാരയും വേഷമിട്ടിരുന്നു. തന്നെ ആദ്യം കണ്ടപാടെ ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത് എന്നായിരുന്നു ചേച്ചി പറഞ്ഞത് എന്നാണ് നയൻതാര പറയുന്നത്.
ഇത് തന്റെ യഥാർത്ഥ പേര് തന്നെയാണ് സിനിമക്കായി മാറ്റിയതല്ല മാറ്റാനും പോകുന്നില്ലെന്നും താരം പറയുന്നു. വീട്ടുകാർ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണെന്നും നയൻതാര പറഞ്ഞു. കിലുക്കം കിലു കിലുക്കം ആണ് താരത്തിന്റെ ആദ്യ സിനിമ. അച്ചനുറങ്ങാത്ത വീട്, ചെസ് നോട്ട്ബുക്ക്, അതിശയൻ, ക്രേസി ഗോപാലൻ, സൈലൻസ്, ലൗഡ്സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ നിരവധി സിനിമകളിൽ നയൻതാര ബാലതാരമായി വേഷമിട്ടിട്ടുണ്ട്.