സമയമാകുമ്പോൾ എല്ലാം പ്രിയൻ തന്നെ അറിയിക്കും: പ്രണവ് കല്യാണി വിവാഹ വാർത്തകളെ കുറിച്ച് മോഹൻലാൽ

57

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും സംവിധായകൻ പ്രിയദർശനും തമ്മിൽ സിനിമയ്ക്കകത്തും പുറത്തുമായി വർഷങ്ങളായുള്ള സൗഹൃദമാണുള്ളത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത് .

മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം പോലെ തന്നെയാണ് അവരുടെ മക്കളായ പ്രണവും കല്യാണിയും തമ്മിൽ. അത് കൊണ്ട് തന്നെ ഇവർ ഒരുമിച്ചുള്ള ചില ഫോട്ടോകളുടെ അടിസ്ഥാനത്തിൽ പ്രണവും കല്യാണിയും തമ്മിൽ പ്രണയിത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

Advertisements

എന്നാൽ കല്യാണി ഈ ആരോപണം അടുത്തിടെ നിഷേധിച്ചിരുന്നു. തങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നായിരുന്നു കല്യാണി പറഞ്ഞത്. ഇപ്പോഴിതാ പ്രണവ് കല്യാണി ഗോസിപ്പുകൾ തമിഴിലേക്കും പടർന്നിരിക്കുന്നു.

ശിവ കാർത്തികേയൻ നായകനാകുന്ന തമിഴ് ചിത്രത്തിൽ കല്യാണി അഭിനയിക്കുന്നുണ്ട് . താൻ പ്രണയത്തിലാണെന്നും വീട്ടുകാർക്ക് നന്നായി അറിയുന്ന ഒരാളെയാണ് താൻ പ്രണയിക്കുന്നതെന്നും ഒരു അഭിമുഖത്തിനിടെ താരം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

ഈ സൂചന വച്ചിട്ടാകാം ആ കാമുകൻ പ്രണവ് മോഹൻലാൽ ആകാമെന്നുള്ള നിഗമനത്തിൽ ആരാധകർ എത്തിയിരിക്കുന്നത്. സംഭവം കാട്ടുതീ പോലെ പടർന്നപ്പോൾ മോഹൻലാൽ ഇതിനെതിരെ പ്രതികരിച്ചു എന്നുള്ളതാണ് ഇപ്പോൾ വാർത്തയാകുന്നത്. ഒരു മാധ്യമത്തിന് വേണ്ടി മോഹൻലാലിനെ ഇന്റർവ്യൂ ചെയ്യുന്നതിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്.

ആ ചോദ്യത്തിന് മോഹൻലാൽ പ്രതികരിച്ചത് ഇങ്ങനെ:

പ്രണവും കല്യാണിയും എന്നെയും പ്രിയനെയും പോലെ അടുത്ത കൂട്ടുകാരാണ് .അവർ തമ്മിൽ എപ്പോഴും വിളിക്കാറുണ്ട്. രണ്ടു പേരും ചേർന്ന് സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ അതെങ്ങനെ പ്രേമവും കല്യാണവുമൊക്കെയാകും. എല്ലാം സമയമാകുമ്പോൾ പ്രിയൻ തന്നെ പറയും.

അല്ലാതെ നല്ല സുഹൃത്തുക്കളായി നടക്കുന്നവരെപ്പറ്റി ആവശ്യമില്ലാതെ ഗോസിപ്പുകൾ ഉണ്ടാക്കുന്നവർക്ക് വേറെ പണിയൊന്നുമില്ലേ? എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാൽ മറുപടി നൽകിയത് .

Advertisement