ഭാവിയിൽ സംവിധായകയാകും, ഇപ്പോൾ അഭിനയം ആസ്വദിക്കുകയാണെന്ന് കല്യാണി പ്രിയദർശൻ

29

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ തെലുങ്ക് സിനിമയിൽ സജീവമാകുകയാണ്. രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഉടൻ പ്രദർശനത്തിന് എത്താനുള്ളത്. ഒരു നടിയാകുമെന്നോ സംവിധായികയാകുമെന്നോ കരുതിയിരുന്നില്ലെന്ന് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പക്ഷേ സിനിമയുടെ ഏതെങ്കിലും വിഭാഗത്തിൽ പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ആർകിടെക്ചറിൽ ബിരുദം നേടി. പക്ഷേ കരിയർ ആലോചിച്ചപ്പോൾ എല്ലാം സിനിമയായി. ക്യാമറയ്ക്ക് മുന്നിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ എനിക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടായിരുന്നേനെ.

Advertisements

കുട്ടിക്കാലത്ത് എപ്പോഴും സെറ്റിലായിരുന്നു. ഞാൻ നടിയാകുമെന്ന് കരുതിയിരുന്നെങ്കിൽ കൂടുതൽ പരിശീലനം നേടിയിരുന്നേനെ. സ്വയം വിശ്വസിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അച്ഛൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.

തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുകയാണെന്ന് വിചാരിക്കുന്നു. ഭാവിയിൽ ഒരുപക്ഷേ സംവിധായികയായേക്കാം. പക്ഷേ നിലവിൽ അഭിനയമാണ് എന്റെ ജോലി. അത് ആസ്വദിക്കുകയും ചെയ്യുന്നു കല്യാണി പ്രിയദർശൻ പറയുന്നു.

രണരംഗത്തിൽ ഷർവാനന്ദ് ആണ് നായകൻ. ചിത്രം തിരക്കഥയെഴുതുന്നതും സംവിധായകൻ സുധീർ വർമ്മയാണ്. ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ശർമ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രിത്തിലെത്തുന്നു. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക.

Advertisement