തമിഴിൽ ഗംഭീര അരങ്ങേറ്റത്തിനൊരുങ്ങി ജോജു ജോർജ്, ആദ്യ ചിത്രം ധനുഷിനോടൊപ്പം: സംവിധാനം കാർത്തിക് സുബ്ബരാജ്, വരുന്നത് വമ്പൻ ചിത്രം

21

ത​മി​ഴി​ല്‍​ ​ഗം​ഭീ​ര​ ​അ​ര​ങ്ങേ​റ്റ​ത്തി​ന് ​ഒ​രു​ങ്ങു​ക​യാ​ണ് ​ജോ​ജു​ ​ജോ​ര്‍​ജ്.​ ​ധ​നു​ഷി​നെ​ ​നാ​യ​ക​നാ​ക്കി​ ​കാ​ര്‍​ത്തി​ക് ​സു​ബ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണി​ത് .​ ​മ​ല​യാ​ളി​ ​താ​രം​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യാ​ണ് ​ചി​ത്ര​ത്തി​ല്‍​ ​ധ​നു​ഷി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത്.​ ​

വൈ​ ​നോ​ട്ട് ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​എ​സ്.​ ​ശ​ശി​കാ​ന്താ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​ ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​ന്റേ​താ​ണ് ​സം​ഗീ​തം.​ ​ഈ​ ​മാ​സം​ ​ഒ​ടു​വി​ല്‍​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​ല​ണ്ട​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​ഒ​രു​ ​ഗ്യാ​ങ്‌​സ്റ്റ​ര്‍​ ​ക​ഥ​യാ​ണി​ത് .​ ​

Advertisements

മ​ല​യാ​ളി​യാ​യ​ ​വി​വേ​ക് ​ഹ​ര്‍​ഷ​നാ​ണ് ​എ​ഡി​റ്റ​ര്‍.​ ​ശ്രീ​യാ​സ് ​കൃ​ഷ്ണ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്നു.​ ​ഹോ​ളി​വു​ഡ് ​താ​രം​ ​അ​ല്‍​പാ​ച്ചി​നോ​യും​ ​അ​ഭി​ന​യി​ക്കു​ന്ന​താ​യി​ ​വാ​ര്‍​ത്ത​ക​ളു​ണ്ട്.

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഇന്ന് ജോജു ജോർജ്. നടൻ എന്ന നിലയിലും താരം എന്ന നിലയിലും ഏറെ ദൂരം മുന്നോട്ടു പോയ ഈ നടൻ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിന്റെ പുറകെ ഇപ്പോൾ ദേശീയ അംഗീകാരവും നേടി കഴിഞ്ഞു.

എം പദ്മകുമാർ ഒരുക്കിയ ജോസെഫ് എന്ന ചിത്രമാണ് ജോജുവിനെ ഈ നേട്ടത്തിന് അര്ഹനാക്കിയത്. മലയാളത്തിൽ ഒരു പിടി വമ്പൻ ചിത്രങ്ങളുടെ ഭാഗമായ ജോജു ഇപ്പോൾ മറ്റൊരു വലിയ പ്രോജെക്ടിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്.

പേട്ട എന്ന സൂപ്പർ ഹിറ്റ് രജനികാന്ത് ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ജോജുവിന്റെ തമിഴ് അരങ്ങേറ്റം. ധനുഷ് ആണ് ഈ ചിത്രത്തിൽ നായകനായി എത്തുക. തമിഴിലെ തന്റെ ആദ്യ ചിത്രം ഇതായിരിക്കും എന്നു ജോജു സ്ഥിതീകരിച്ചിട്ടുണ്ട്.

ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആവും ഈ കാർത്തിക് സുബ്ബരാജ്- ധനുഷ് ചിത്രം. ബ്രിട്ടനിൽ ഷൂട്ട് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മറ്റൊരു മലയാളി താരം ആയ ഐശ്വര്യ ലക്ഷ്മി ആയിരിക്കും.

വൈ നോട്ട് സ്റ്റുഡിയോയുടെ ബാനറിൽ എസ് ശശികാന്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള ഒരു പ്രധാന താരവും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാൻ പോകുന്നത് ശ്രേയസ് കൃഷ്ണ ആണ്. ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുക.

Advertisement