വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികൽ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടർ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.
ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരവാസ്ഥയിൽ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയിൽ ആയിരുന്നു.
അതേ സമയം ബാലയും ഭാര്യ എലിസബത്തും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താര ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അതേ സമയം തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയരിക്കുകയാണ് ബാല ഇപ്പോൾ.
ഇതൊരു പുതിയ ജീവിതമല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത് എന്നാൽ അങ്ങനെയല്ലെന്നാണ് ബാല പറയുന്നത്. പുതിയ ജീവിതമാണെന്ന് പറയാനാകില്ല എല്ലാം പഴയത് പോലെ തന്നെയാണ്. ജീവിതത്തോടുള്ള തന്റെ ആറ്റിട്യൂടും ചിന്താഗതിയും ഒക്കെയാണ് മാറിയത്. അത് മരണക്കിടക്കയിൽ നിന്ന് തിരിച്ചു വന്ന ഒരാൾക്ക് മാത്രമേ മനസിലാകൂ അല്ലാത്ത ഒരാൾക്ക് മനസിലാകില്ല.
Also Read
സൂപ്പര്‍ഹിറ്റായി കാവാലയ്യാ, വൈറലായ നൃത്തച്ചുവടുകള്‍ തമന്ന പരിശീലിച്ചതിങ്ങനെ, മേക്കിംഗ് വീഡിയോ കാണാം
അസുഖത്തെ കുറിച്ച് മുന്നേ തന്നെ അറിയാമായിരുന്നു. പഴയ കാര്യങ്ങളിലേക്ക് ഒന്നും പോകാൻ താൻ ആഗ്രഹിക്കുന്നില്ല. കാരണം ചില ആളുകളുടെ പേരുകൾ എടുത്തുപറയേണ്ടിവരും. പഴയ കാര്യങ്ങൾ പറഞ്ഞാൽ അത് ചിലപ്പോൾ ലീഗൽ പ്രശ്‌നങ്ങളിലേക്ക് പോകാം. അതുകൊണ്ട് പറയാൻ താത്പര്യമില്ല. പഴയകാര്യങ്ങൾ പഴയ രീതിയിൽ പോകട്ടെ. നമുക്ക് പുതിയ കാര്യങ്ങളിലേക്ക് പോകാം.
പിന്നെ അവനവൻ ചെയ്ത തെറ്റുകൾക്ക് അവനവൻ തന്നെ അനുഭവിച്ചിരിക്കും. അവൻ എന്ന് പറയുമ്പോൾ അത് അവനും അവളും ഒക്കെയാകാം. കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് താൻ. തിരിച്ചുവരവ് ഒരു മിറക്കിൾ ആയിരുന്നു. അവസാന നിമിഷമാണ് അമ്മയെ എല്ലാം അറിയിച്ചത്. ഇനി രക്ഷയില്ല എന്ന് ഉറപ്പിച്ച സമയത്താണ് അമ്മയോട് അവർ കാര്യങ്ങൾ പറയുന്നത്. എന്നാൽ അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം സംഭവിച്ചു.
മലൈക്കോട്ടെ വാലിഭൻ ലാലേട്ടന്റെ ഇൻഡ്രോ സീൻ കിടിലൻ, തീയ്യറ്ററുകൾ കുലുങ്ങിത്തെറിക്കും…വീഡിയോ
പെട്ടെന്ന് റിക്കവർ ആവാൻ തുടങ്ങി. മെഡിക്കൽ സയൻസിൽ തന്നെ ഇല്ലാത്ത അത്ഭുതം സംഭവിച്ചു. പാരലൈസ്ഡ് ആയിരുന്നു. അവിടെ നിന്നാണ് താനിപ്പോൾ അഭിമുഖത്തിൽ വന്നിരിക്കുന്നത് എല്ലാം ദൈവാനുഗ്രഹം ആണ്. ഒരുപാട് പേർ ജീവിതത്തിൽ ചതിച്ചിട്ടുണ്ട്. മനസ്സിന്റെ ഉള്ളിൽ എല്ലാം കിടപ്പുണ്ട് മിണ്ടണ്ട മനസമാധാനത്തോടെ പോകാം എന്നാണ് ഞാൻ കരുതിയത്. പക്ഷെ കുറെ ട്രിഗറിങ്ങായ കാര്യങ്ങൾ നടന്നു.
ആശുപത്രിയിലായപ്പോൾ പോലും എന്തെല്ലാം പറഞ്ഞുപരത്തി.അമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞു വന്ന ഒരാളുണ്ട്. ഞാൻ ഉടനെ തന്നെ ക്യാഷ് കൊടുത്തു. ഞാൻ ഹോസ്പിറ്റലിൽ ആയപ്പോൾ എന്നെക്കുറിച്ച് കുറ്റം പറഞ്ഞു നടന്നു. എന്നാൽ ഒന്ന് തിരക്കിയില്ല ഒന്നും ചോദിച്ചുമില്ല. എന്നെ തിരക്കിയില്ലെങ്കിലും വേണ്ടില്ല പക്ഷെ കുറ്റം പറയരുത്. എനിക്കിപ്പോൾ എന്റെ സന്തോഷമാണ് വലുത്. അങ്ങനെയാണ് ജീവിക്കുന്നത്.
ഒരു ദിവസം ഒരു പത്തു നാൽപ്പതു കോളെങ്കിലും സഹായിക്കണമെന്ന് പറഞ്ഞ് വരാറുണ്ട്. അതിൽ പത്തുകോളെങ്കിലും സഹായിച്ചില്ലെങ്കിൽ ഞാൻ ആ ത്മ ഹ ത്യ ചെയ്യും എന്ന് പറഞ്ഞായിരിക്കും. ശരി എന്ന് പറഞ്ഞു ഞാൻ കട്ട് ചെയ്യും. എനിക്ക് അതിലൊന്നും ചെയ്യാൻ കഴിയില്ല കഷ്ട്ടതകളെ അതിജീവിച്ച് വേണം മുന്നോട്ട് പോകാൻ.
അല്ലാതെ ആ ത്മ ഹ ത്യ ചെയ്യാൻ പോകുന്നവർ അത് ചെയ്യുന്നതാണ് നല്ലത്. ജീവിതത്തിൽ പലരും തന്നെ ചതിച്ചിട്ടുണ്ട്. അവരോടൊക്കെ താൻ ക്ഷമിച്ചിട്ടുണ്ട്. തനിക്കും എലിസബത്തിനും ഇടയിലുള്ള പ്രധാന വഴക്ക് അതിന്റെ പേരിലാണ്. ചതിച്ചവരോട് ക്ഷമിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് എലിസബത്ത് വഴക്ക് പറയും. താൻ മരിച്ചെന്ന് ചിലർ തീരുമാനിച്ചു തന്റെ കാർ വരെ അടിച്ചു കൊണ്ടുപോകാൻ അവർ ശ്രമം നടത്തിയെന്നും ബാല പറയുന്നു.