ഞാൻ അഭിനയിക്കാത്ത രംഗങ്ങളും കൂടി കൂട്ടിച്ചേർത്ത് മോശം രീതിയിലാക്കി, ആ സിനിമ പുറത്തു വന്നതോട് കൂടി കോളേജ് അദ്ധ്യാപികയായി ലഭിച്ച ജോലി നഷ്ടപ്പെട്ടു: തനിക്ക് പറ്റിയ ചതിയെ കുറിച്ച് നടി കൃപ

610

മലയാളത്തിലും തമിഴിലുമായി ഒരു പിടി മികച്ച ചിത്രങ്ങളിൽ വേഷമിട്ട താരമാണ് കൃപ. പ്രമുഖ നടി രമാ ദേവിയുടെ മകൾ കൂടിയായ കൃപ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ബാലതാരമായിട്ടാണ് കൃപ മലയാളി പ്രേക്ഷകരുടെ മനം കവർന്നത്.

പിന്നീട് ചില സിനിമകളിൽ നായിക കഥാപാത്രങ്ങളും സഹതാര വേഷങ്ങളിെ ചെയ്ത താരം ഇടയ്ക്ക് ചാനൽ അവതാരകയായും തിളങ്ങിയിരുന്നു. എന്നാൽ താൻ സിനിമയിലെ ചില ചതിക്കുഴികളിൽ പെട്ടതായി ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് തുറന്നു പറയുകയാണ് താരമിപ്പോൾ.

Advertisements

താൻ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേർത്ത് മോശം രീതിയിൽ പുറത്തു വന്ന ഒരു ചിത്രം, തന്റെ കരിയറിനെ സാരമായി ബാധിച്ചു എന്നും കൃപ പറയുന്നു.

കൃപയുടെ വാക്കുകൾ ഇങ്ങനെ:

സാധാരണ ഞാൻ തീരെ ഫാഷനബിൾ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം. പക്ഷേ ഈ ചിത്രത്തിൽ അതിൽ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അൻപത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെൺകുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതും എല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

Also Read: അപ്പു ചേട്ടനാണ് ഏറ്റവും കൂളസ്റ്റ്; ഞങ്ങളും അവനെ പോലെയാകാൻ ആഗ്രഹിക്കുന്നു; പ്രണവ് മോഹൻലാലിന് ആശംസകളുമായി കളിക്കൂട്ടുകാരി കല്യാണി

മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവായിരുന്നു സംവിധാനം. സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുള്ളതുമാണ്. അങ്ങനെ എല്ലാം നോക്കിയിട്ടാണ് സിനിമയോട് യെസ് പറഞ്ഞത്. ഈ ചിത്രത്തിലെ ചില സീനിൽ കുറച്ച് എക്സ്പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് പറഞ്ഞിരുന്നു.

എന്നാൽ ചിത്രം പുറത്ത് വന്നത് അങ്ങനെ ഒന്നുമായിരുന്നില്ല. പത്തൊൻപത് വയസുള്ളപ്പോഴാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്.

അന്ന് ഞാൻ അഭിനയിക്കാത്ത പല രംഗങ്ങളും അതിൽ കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് ചിത്രം പുറത്ത് വന്നത്. ഈ സിനിമ ഇറങ്ങിയതിന് തൊട്ടു പിന്നാലെ തന്നെ എനിക്ക് കോളജിൽ അധ്യാപികയായി ജോലി ലഭിച്ചു. പക്ഷേ കോളജ് മാനേജ്മെന്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുക ആയിരുന്നു.

അവർ അത് കാരണമായി പറഞ്ഞില്ലെങ്കിൽ കൂടി അത് തന്നെയാണ് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ഘട്ടത്തിൽ അമ്മ പോലും തന്നെ കുറ്റപ്പെടുത്തി. അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നു എന്നാണ് അമ്മ പറഞ്ഞത്.

Also Read: ഈ പിന്തുണ ഏറെ പ്രധാനം, ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; ജോണിനെ ചേർത്ത് പിടിച്ച് ധന്യയുടെ ഫോട്ടോഷൂട്ട്

Advertisement