സ്വകാര്യ ജീവിതം എല്ലാം പുറത്തായി, എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായി: തുറന്നു പറഞ്ഞ് അമല പോൾ

3557

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി അമല പോൾ. ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്നയിലൂടെ ആയിരുന്നു അമല പോൾ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചു.

അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളിലും നടി പ്രേക്ഷകർക്ക് മുൻപിലെത്തി. ഏഎൽ വിജയുമായുളള വിവാഹമോചന ശേഷവും സിനിമയിൽ സജീവമായിരുന്നു താരം.വ്യക്തി ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ നേരിട്ട താരം കൂടിയാണ് അമല പോൾ. അതേസമയം ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ.

Advertisements

ഐഎൻഎസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. വ്യക്തിപരമായി ചെയ്ത കാര്യങ്ങൾ എല്ലാം തന്റെ ജോലിയിലും തിരിച്ചും പ്രതിഫലിച്ചു എന്നാണ് അമല പോൾ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read:
അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല; ഹൃദയസ്പർശിയായ കുറിപ്പുമായി സൂര്യ

ജീവിതത്തെയും സിനിമയെയും വേർതിരിക്കാനുളള കല എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. 2019 വരെ അങ്ങനെയാണ് കാര്യങ്ങൾ പോയ്കൊണ്ടിരുന്നത്. എന്നാൽ 2020 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷമാണ്. അച്ഛന്റെ മ, രണ, ശേഷം വളരെ ബോധപൂർവ്വം ഞാൻ മുന്നോട്ടുപോയി.

അത് എന്നെ സംബന്ധിച്ചിടത്തോളം ആത്മ പരിശോധനയുടെ ഘട്ടമായിരുന്നു. ആ തിരിച്ചറിവ് വന്നപ്പോൾ ഞാൻ ന, ഗ്ന, യായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ. എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാൽ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. എനിക്ക് ചെയ്യാൻ കഴിയുന്നതിനപ്പുറം എന്റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് തോന്നി.

Also Read:
വിവാഹത്തിന് മുൻപ് ഗർഭം ധരിക്കുകയും അമ്മയാകുകയും ചെയ്തപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി

തിരിഞ്ഞു നോക്കുമ്പോൾ, എനിക്ക് ഇതിനെക്കുറിച്ച് മോശമായി തോന്നുന്നു. പക്ഷേ അതൊന്നും നിയന്ത്രിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് എനിക്കുണ്ട്, കിട്ടിയ സൗഭാഗ്യങ്ങളെ ഉൾക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തിൽ. എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തം ഉണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. എന്റെ കാര്യം മാത്രമല്ല, അതങ്ങനെയാണ്.

ഇപ്പോൾ എനിക്കൊരു ചോയ്സുണ്ടെന്നും അമല പറഞ്ഞു. മുൻപ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേർതിരിച്ച് കാണാൻ കഴിയുന്നു. എല്ലാവർക്കും ജീവിതത്തിൽ ഓരോ ഘട്ടങ്ങളുണ്ടാവും. ഞാൻ അത് തിരിച്ചറിഞ്ഞതുപോലെ എല്ലാവരും ഒരിക്കൽ അത് തിരിച്ചറിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ ആ പോയിന്റിൽ എത്തിയതിന് ശേഷം ഞാൻ വളരെ കംഫർട്ടബിൾ ആണെന്നും അമലാ പോൾ വ്യക്തമാക്കുന്നു.

Also Read:
തുണി ഒന്നു ഉടുക്കാതെ വരുന്നതായിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയതാരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

Advertisement