സംവിധായകൻ കമലിന്റെ സഹായി ആയിയെത്തി പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി മാറിയ താരമാണ് ലാൽജോസ്. നചൻ ദിലീപും ലാൽ ജോസും ഒന്നിച്ചായിരുന്നു കമലിന് ഒപ്പം അസ്സിസ്റ്റന്റ് ഡയറക്ടർമാരായി എത്തിയത്. ദീലീപ് പിന്നീട് സൂപ്പർതാരമായി മാറി.
അതേ സമയം നിരവധി സിനിമകളിൽ സഹസംവിധായകനായി കമലിന് ഒപ്പം പ്രവർത്തിച്ച ലാൽ ജോസ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി മാരുകയായിരുന്നു. പിന്നീട് മലയാളത്തിൽ ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ലാൽജോസ്‌പ്രേക്ഷകർക്ക് സമ്മാനിച്ചത്.
സൂപ്പർതാരങ്ങളെയും യുവതാരങ്ങളെയുമെല്ലാം നായകന്മാരാക്കി മാസ് കോമഡി സിനിമകൾ മുതൽ സീരിയസ് ചിത്രങ്ങൾ വരെ ലാൽജോസിന്റെ കരിയറിൽ പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി നായകനായി ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് പട്ടാളം. 2003ൽ ഇറങ്ങിയ ചിത്രം തിയ്യേറ്ററുകളിൽ വേണ്ടത്ര വിജയം നേടിയിരുന്നില്ല.
Also Read
സാരിയിൽ അന്യായ ലുക്കിൽ മാളവിക മേനോൻ, മനംമയക്കുന്ന വശ്യ സൗന്ദര്യം എന്ന് ആരാധകർ…
മമ്മൂട്ടിക്കൊപ്പം ബിജു മേനോൻ, കലാഭവൻ മണി, സലീംകുമാർ, ഇന്നസെന്റ്, ജഗതി, ടിനി ടോം, ടെസ, ജ്യോതിർമയി ഉൾപ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. പട്ടാളം സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ ഉണ്ടായ ഒരു മറക്കാനാത്ത അനുഭവം പറയുകയാണ് ലാൽജോസ് ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം സംസാരിച്ചത്.
സിനിമയിൽ കലാഭവൻ മണി അഭിനയിച്ച ഒരു രംഗം നന്നാവാതെ വന്ന സാഹചര്യവും തുടർന്നുനടന്ന സംഭവ വികാസങ്ങളുമാണ് ലാൽജോസ് പറഞ്ഞത്. പട്ടാളം സിനിമയെ കുറിച്ച് ഓർക്കുമ്പോൾ കലാഭവൻ മണി ചെയ്ത ഒരു സീനാണ് മനസ്സിൽ വരുന്നതെന്ന് സംവിധായകൻ പറയുന്നു. ചിത്രത്തിലെ ഒരു രംഗം ചെയ്യുന്നതിൽ മണിക്ക് അത്രത്തോളം ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരുപാട് റീടേക്കുകളാണ് അന്ന് എടുക്കേണ്ടി വന്നത്.
ഓരോ തവണ മണി സംഭാഷണം തെറ്റിക്കുമ്പോഴും കൂടുതൽ ടെൻഷനായി. അന്ന് കലാഭവൻ മണി സീനിയർ ആയ ഒരു നടനായി മാറി കഴിഞ്ഞിരുന്നു. ഈ സീൻ എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് മണി പറഞ്ഞപ്പോൾ കുറച്ച മാറിയിരുന്ന് റിലാക്സ് ചെയ്യാൻ ഞാൻ പറഞ്ഞു. ആ സമയത്ത് മണിയെ ആശ്വസിപ്പിക്കാൻ വേണ്ടി ക്യാപ്റ്റൻ രാജു ചേട്ടൻ എന്തോ പറഞ്ഞു.
അത് കൂടുതൽ പ്രശ്നമായി മാറി മണിക്ക് അത് ഇഷ്ടപ്പെട്ടില്ല. മണി വല്ലാതെ ദേഷ്യപ്പെട്ടു. പിന്നെ ഒരു വിധത്തിലാണ് ആ സീൻ ചിത്രീകരിച്ചത്. പട്ടാളം സിനിമയെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും അത്ര നല്ല അനുഭവമല്ല തനിക്കുളളതെന്നും ലാൽജോസ് വ്യക്തമാക്കി.
അതേസമയം ലാൽജോസിന്റെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുളള താരമാണ് കലാഭവൻ മണി. സംവിധായകന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവിൽ മമ്മൂട്ടിക്കൊപ്പം കലാഭവൻ മണിയും പ്രധാന വേഷത്തിലെത്തി. മമ്മൂട്ടിക്കൊപ്പവും കലാഭവൻ മണി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.