തെലുങ്ക് ലൂസിഫറിൽ ചിരഞ്ജിവിയുടെ സ്റ്റീഫൻ നെടുമ്പള്ളിക്ക് വില്ലൻ ബോബിയായി റഹ്മാൻ

57

കഴിഞ്ഞ വർഷം മലയാളത്തിലിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്ന വാർത്തയും വന്നിരുന്നു.

തെലുങ്കിലെ സൂപ്പർസ്റ്റാർ ചിരഞ്ജീവി ആയിരുന്നു ഇതിന്റെ അവകാശം വാങ്ങിയിരുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിരഞ്ജീവി തന്നെയാണ്.

Advertisements

ലൂസിഫറിൽ വില്ലൻ കഥാപാത്രമായ ബോബിയെ അവതരിപ്പിച്ചത് ബോളിവുഡ് നടൻ വിവേക് ഒബ്റോയിയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രേക്ഷക നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

പ്രിയദർശിനി രാംദാസ് എന്ന മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ ഭർത്താവായി എത്തിയ ബോബിക്ക് ശബ്ദം നൽകിയത് നടൻ വിനീത് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ വില്ലൻ കഥാപത്രത്തെ അവതരിപ്പിക്കുന്നത് നടൻ റഹ്മാൻ ആണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

വിവേക് ഒബറോയിയെ തന്നെയാണ് തെലുങ്കിൽ ഈ വേഷം ചെയ്യാൻ ആദ്യം പരിഗണിച്ചിരുന്നത് എന്നാൽ ചിത്രത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തിന് താൽപ്പര്യമില്ലാതായതോടെയാണ് റഹ്മാനിലേക്ക് ഈ റോൾ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.

കൊറോണ വൈറസിന്റെ പ്രശ്‌നങ്ങൾ കുറഞ്ഞുകഴിഞ്ഞാൽ ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. രാംചരൺ കൊനിഡേല പ്രോഡക്ഷൻസിന്റെ ബാനറിൽ ആയിരിക്കും ലൂസിഫറിന്റെ റീമേക്ക് ചെയ്യുക.

‘സാഹോ’ എന്ന ചിത്രം സംവിധാനം ചെയ്ത സുജിത്താണ് ചിത്രം സംവിധാനം ചെയ്യുക. ലൂസിഫർ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവിയ്ക്ക് പകരം പവൻ കല്യാൺ പ്രധാന റോളിലെത്തുമുന്നുമുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.

എങ്കിലും പവൻ കല്യാണിന് ആ റോൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ താൻ വഴിമാറിക്കൊടുക്കും അദ്ദേഹത്തിന് അങ്ങനെയൊരു താൽപര്യമില്ലെങ്കിൽ സിനിമ താൻ ചെയ്യുമെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു.

Advertisement