ഉന്തും തള്ളിനുമിടയിൽ എന്റെ സൽവാർ കീറിപോയി, ഭാഗ്യത്തിന് ലൈനിങ് അടിയിൽ ഉണ്ടായിരുന്നു: ജൂവലറി ഉദ്ഘാടനത്തിന് പോയപ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മീരാ നന്ദൻ

2811

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി 2008 ൽ ഹിറ്റ്‌മേക്കർ ലാൽ ജോസ് ഒരുക്കിയ മുല്ല എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ച താരമാണ് നടി മീര നന്ദൻ. മലയാളത്തിന് പുറമേ തമിഴ്, കന്നഡ,തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം മീരാ നന്ദൻ അഭിനയിച്ചിട്ടുണ്ട്.

ശാലീന സൗന്ദര്യമാണ് മീരയിലേക്ക് ആരാധകരെ അടുപ്പിക്കാനുള്ള പ്രധാന കാരണം എന്നുതന്നെ പറയാം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങറിൽ അവതാരികയായിട്ടാണ് മീര പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.

Advertisements

ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധനേടിയ താരംഏറെ നാളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടി സിനിമയിൽ ഇടവേള എടുത്തത്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോൾ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ താരത്തിന് ഉണ്ടായ ഒരു ദുരനുഭവം താരമിപ്പോൾ പങ്കുവയ്ക്കു കയാണ്. ഒരു ജൂവലറിയുടെ ഉദ്ഘാടനത്തിന് പോയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്. മീരയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ഞാനും അച്ഛനും രണ്ട് കാറുകളിൽ ആണ് യാത്ര ചെയ്തിരുന്നത്.

എന്റെ ഒപ്പം മറ്റൊരു നടി ഉണ്ടായിരുന്നു അത് കൊണ്ടായിരുന്നു അത്. വലിയ തിരക്കായിരുന്നു ആ ജൂവലറിക്ക് മുന്നിൽ.സാധാരണ സെക്യൂരിറ്റിസ് ഒക്കെ ആണ് നമ്മളെ കാറിൽ നിന്നു പുറത്തേക്ക് ഉൽഘാടന സ്ഥലം വരെ കൊണ്ട് പോകാറുള്ളത്.

ഞങ്ങൾ അവരെ വിളിച്ചു അവിടേക്ക് എത്താൻ വഴി ഒരുക്കണം എന്ന് പറഞ്ഞു. അവിടെ പക്ഷെ സെക്യൂരിറ്റിസ് ആരും ഇല്ലായിരുന്നു. ഞങ്ങൾ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവര് തന്നെ വഴി മാറി തന്നു. ഇറങ്ങിയതോടെ അവര് തള്ളാൻ തുടങ്ങി. എന്റെ ചെരുപ്പ് പോയി, എങ്ങനെയൊക്കെയോ ജുവലറിക്ക് ഉള്ളിൽ കയറി.

എന്റെ കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി ഒക്കെ അഴിഞ്ഞു പോയി. തിരിച്ചു അവിടന്ന് ഇറങ്ങാൻ അവസാനം പോലീസ് ജീപ്പ് വരേണ്ടി വന്നു. അപ്പോഴും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിൽ എന്റെ സൽവാർ കീറിപ്പോയി. ഭാഗ്യത്തിന് സേഫ് ആയ സ്ഥലമായിരുന്നു കീറിയ ഇടം, ലൈനിങ് ഒക്കെ അടിയിൽ ഉണ്ടായിരുന്നു, നെറ്റ് മാത്രമാണ് കീറിയത്.

അതേ സമയം മുല്ലയ്ക്ക് ശേഷം മീര അഭിനയിച്ച പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, സീനിയേർസ്, മല്ലു സിംഗ് തുടങ്ങിയവ സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ‘ലാൽസലാം’ എന്ന പരിപാടിയിലും മോഹൻലാലിനൊപ്പം കോ-ഹോസ്റ്റ് ആയി മീരയും ഉണ്ടായിരുന്നു. മാത്രമല്ല ചുരുങ്ങിയ കാലയളവിൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മെറ്റാ തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൾ ദുബായിൽ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര.

നിരവധി സ്റ്റേജ് ഷോകളിലൂടെയും തന്റെ കഴിവ് തെളിയിച്ച നടിയാണ് മീര. 2007 ലെ കേരള സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും മീര സ്വന്തമാക്കിയിട്ടുണ്ട്. മീര എപ്പോഴും തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാം വഴിയാണ്.

ഒരുപാട് സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും മീര അവതാരകയായി മലയാളികൾ കണ്ടിട്ടുണ്ട്. 2007-ൽ കേരള സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും സ്വന്തമാക്കിയ താരമാണ് മീര. തന്റെ വിശേഷങ്ങൾ എല്ലാം മീര പങ്കുവെക്കാറുള്ളത് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്. ഇൻസ്റ്റാഗ്രാമിലെ താരത്തിന്റെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായമാണ് എപ്പോഴും ലഭിക്കാറുള്ളത്.

Advertisement