ഫാഷൻ, നൃത്തം, ആകാരഭംഗി എന്നിവ യുടെ കാര്യത്തിൽ ബോളിവുഡ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര സുന്ദരിയാണ് നോറ ഫത്തേഹി. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുള്ള താരം കൂടിയാണ് നോറ.
ബോളിവുഡ് സിനിമകളിലെ ഡാൻസ് നമ്പറുകളിലെ സ്ഥിരം സാന്നിധ്യമായ നോറഫത്തേഹി സിനിമാ ആസ്വാദകർക്ക് കൂടുതൽ സുപ രിചതയായത് ദിൽബർ എന്ന ഗാനത്തിലെ പ്രകടനത്തിലൂടെയാണ്.
1999ൽ റിലീസ് ചെയ്ത സിർഫ് തും എന്ന സിനിമയിലെ ദിൽബർ സോങ് വീണ്ടും റിക്രീയേറ്റ് ചെയ്ത് സത്യമേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിൽ അവതരിപ്പിച്ചത് നോറ ഫത്തേഹി ആയിരുന്നു.
ഈ ഗാനത്തിലെ പ്രധാന ആകർഷണം നോറയുടെ മനോഹരമായ നൃത്തം തന്നെയായിരുന്നു.കാനഡ സ്വദേശിനിയാണ് നോറ ഫത്തേഹി. റോർ: ടൈഗേർസ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ടെംപർ, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിലും നോറ ഐറ്റം നമ്പറുകളിലെ നൃത്തചുവടുകളിലൂടെ പ്രശസ്തി നേടിയെടുത്തിട്ടുണ്ട്.
ബിഗ് ബോസ് സീസൺ 9ലെ മത്സരാർഥിയായും നോറ എത്തിയിരുന്നു. 58ാം ദിവസം വൈൽഡ് കാർഡി എൻട്രിയായിട്ടായിരുന്നു നോറയുടെ രംഗപ്രവേശം. പിന്നീട് 84ാം ദിവസം താരം പുറത്തായി. സിനിമയ്ക്കൊപ്പെം മോഡലിങ്ങിലും താരം സജീവമാണ്.
സോഷ്യൽ മീഡിയകളിലെ സെൻസേഷനായ നോറയ്ക്ക് മില്യൺ കണക്കിന് ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ മാത്ര മുള്ളത്. നോറയുടേതായി നേരത്തെ പ്രത്യക്ഷപ്പെട്ട ഫോട്ടോകളും വീഡിയോ കളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും തംരഗമാവുന്നത്.
അടുത്തിടെ മുംബൈ നഗരത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള താരത്തിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അതീവ ഗ്ലാമറസായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡീപ്പ് നെക്കുള്ള വെള്ള നിറത്തിൽ ഇള്ള ബോഡികോൺ വസ്ത്രം ആയിരുന്നു നോറ ധരിച്ചിരുന്നത്.
കട്ടിംങ് രീതിയിൽ ഡിസൈൻ ചെയ്ത വെള്ള വസ്ത്രം നോറയെ കൂടുതൽ സുന്ദരിയാക്കി. ഒപ്പം പോയിന്റഡ് ഹീൽസും വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകാൻ താരം ഉപയോഗിച്ചിരുന്നു. താരത്തിന്റെ സൂപ്പർ ബോൾഡ് ചിത്രങ്ങൾ വൈറലായി മാറിയതോടെ നിരവധി പേർ താരത്തി നെതിരെ വിമർശനവുമായും രംഗത്തെത്തി.
ഫാഷൻ എന്ന ലേബലിൽ എന്ത് വൃത്തികേടും കാണിക്കാമെന്ന ധൈര്യമാണ് നോറ ഫത്തേഹിക്ക് എന്നാണ് ഫോട്ടോ കണ്ട ആരാധകർ അഭിപ്രായപ്പെട്ടത്. മുംബൈയിൽ ഉദ്ഘാടനത്തിനെത്തിയപ്പോൾ നോറ ധരിച്ച വസ്ത്രമാണ് ഈ വിമർശനത്തിന് കാരണം ആയിരിക്കുന്നത്.
ഉദ്ഘാടനത്തിന് നടി എത്തിയപ്പോൾ ഉള്ള വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുക ആണ്. ചടങ്ങു കഴിഞ്ഞ് കാറിൽ കയറി പോകാനൊരുങ്ങിയ നോറയെ ഫോട്ടോ ഗ്രാഫേഴ്സ് വളഞ്ഞു.
ഇതോടെ നടി വണ്ടിയിൽ നിന്നിറങ്ങി ഫോട്ടോയ്ക്ക് നിന്നു കൊടുക്കുകയായിരുന്നു. ശരീരം മുഴുവൻ തുറന്നുകാണിക്കുന്ന ഇത്തരം വസ്ത്രങ്ങൾ പൊതുവേദിയിൽ ധരിക്കാൻ ഉള്ളതല്ലെന്നും ഇതിനെ ഫാഷനെന്നല്ല മേനി പ്രദർശനമെന്നേ വിളിക്കാൻ കഴിയുവെന്നും വിമർശകർ അഭിപ്രായപ്പെട്ടു.
ഇത് ഫാഷനല്ല, മേനി പ്രദർശനമാണ് എന്നാണ് വിമർശകർ പറയുന്നത്. ഇതിലും ഭേദം തുണി ഉടുക്കാതെ വരുന്നതായിരുന്നുവെന്നും വിമർശകർ പറയുന്നു. ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ച് മുമ്പും പൊതു വേദികളിൽ നോറ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേ സമയം മലയാളത്തിൽ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരി ക്കുകയാണ്.