കുറേ ടെൻഷനടിച്ചു, റെയിൽവെ സ്റ്റേഷനിൽ ഇരുന്ന് കരയുകയായിരുന്നു, അങ്ങനെ ഒരു മാനസികാവസ്ഥ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല: അനുഭവം വെളിപ്പെടുത്തി ഗോപിക അനിൽ

1027

ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്നതിന് ശേഷം ഇപ്പോൾ മിനിസ്‌ക്രീനിൽ നായികയായി എത്തിയും
മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഡോ. ഗോപിക അനിൽ. മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഗോപിക അനിൽ എന്ന പേരിനേക്കാൾ സുപരിചിതം അഞ്ജലി എന്ന പേരായിരിക്കും.

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജനപ്രീയ ജോഡിയാണ് ശിവനും അഞ്ജലിയും. ഇതിലെ അഞ്ജലിയെ അവതരിപ്പിച്ചാണ് ഗോപിക യുവാക്കളുടെ അടക്കം ഹൃദയം കവരുന്നത്. ശിവാഞ്ജലിയെന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന ഇരുവരുടേയും അടിപിടികളും സ്നേഹവുമെല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

Advertisements

ഇപ്പോഴിതാ രസകരമായ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഗോപിക അനിൽ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗോപികയുടെ തുറന്നു പറച്ചിൽ. സെറ്റിൽ എപ്പോഴും വൈകി എത്തുന്ന ആളാണോ എന്ന് ചോദ്യത്തിന് വൈകി എത്തേണ്ടി വന്നിട്ടില്ലെന്നാണ് ഗോപിക അനിൽ മറുപടി നൽകുന്നത്. സെറ്റിൽ നിന്നും വിടുന്ന ക്യാബിലാണ് പോകുന്നത്.

Also Read: ദയവു ചെയ്ത് മൂഡ് കളയല്ലേ, ഗോപി സുന്ദർ അമൃത ബന്ധത്തെ തുടർന്നുണ്ടായ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് ഗോപിയുടെ മുൻ കാമുകി അഭയ ഹിരൺമയി

കൃത്യസമയത്ത് അത് വരികയും റെഡിയായി പോവുകയും ചെയ്യാറുണ്ട്. ഇഷ്ടമില്ലാത്ത പരിപാടികൾക്ക് പോകേണ്ടി വരാറുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്. പോകേണ്ടി വന്നിട്ടുണ്ട്. അഭിനയം വിട്ട് മറ്റൊന്നും ഇഷ്ടമല്ല. ഷോയിൽ അതിഥിയായി വിളിച്ചാലൊക്കെ ഒഴിവാക്കാറുണ്ട്. അതിലൊന്നും താൽപര്യമില്ല. അഭിനയത്തിനോടാണ് താൽപര്യം.

അഭിനയിച്ച് കാണുന്നതിനേക്കാൾ ഇഷ്ടം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ആണെന്നും ഗോപിക പറയുന്നു. ഫാൻസിനെ കണ്ട് ഒളിക്കാറുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഒളിച്ചിട്ടുണ്ട് എന്നായിരുന്നു അതിന് ഗോപിക നൽകിയ മറുപടി.
സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്റെ സ്പേസ് എന്നതിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.

തിരുവനന്തപുരത്ത് ആണെങ്കിലും റൂമിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഷൂട്ട് ഇല്ലെങ്കിൽ പോലും സുഹൃത്തുക്കളോട് ഷൂട്ട് ഇല്ലെന്ന് പറഞ്ഞ് റൂമിൽ ഇരിക്കാറുണ്ടെന്നും താരം പറയുന്നു. മാല ബൾബൊക്കെയിട്ട് എന്റേതായ സ്പേസിലിരുന്ന് വായിക്കുകയോ എഴുതുകയോ സിനിമ കാണുകയോ ചെയ്യാനാണിഷ്ടം. യാത്ര ഒറ്റയ്ക്ക് ചെയ്യാനാണ് ഇഷ്ടമെന്നും താരം പറയുന്നു.

പിന്നാലെ തനിക്കുണ്ടായ ഒരനുഭവവും താരം പങ്കുവെച്ചിരുന്നു. ഒരു തവണ ട്രെയിനിൽ കോഴിക്കോടേക്ക് പോവുകയാണ്. ജനശദാബ്തിയിൽ ആണ്. അതിൽ ചെയർ കാർ ആണ്. ഞാൻ ചെന്നിരുന്നപ്പോൾ തൊട്ടടുത്തൊന്നും ആരും ഉണ്ടായിരുന്നില്ല. ഞാൻ പുറത്തേക്കൊക്കെ നോക്കി ഇരിക്കുന്നതിനിടെ ഒരു കുട്ടി അടുത്ത് വന്നിരുന്നു. ഫാൻസിനോട് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

പക്ഷെ യാത്രയിലുടനീളം സംസാരിച്ചു കൊണ്ടിരിക്കേണ്ടി വരുമോ എന്ന് കരുതി മാസ്‌കും കണ്ണടയും വച്ച് മുടി മുന്നിലോട്ട് ഇട്ട് ഫോണിൽ നോക്കിയിരുന്നു. അതിനാൽ ആ കുട്ടിയ്ക്ക് മനസിലായില്ലെന്നും ഗോപിക പറയുന്നു. ഇതിനിടെ ആ കുട്ടി യൂട്യൂബിൽ സാന്ത്വനത്തിന്റെ ട്രെയിലർ ഒക്കെ കാണുന്നുണ്ടായിരുന്നു എന്നും ഇതോടെ പാവം തോന്നിയെന്നും താരം പറയുന്നു.

കണ്ടാൽ കോഴിക്കോട് എത്തുന്നത് വരെ സംസാരിക്കേണ്ടി വരുമോ എന്ന് ടെൻഷനടിച്ചു എന്നും താരം പറയുന്നു. അതേസമയം ആ കുട്ടി ഫോണിൽ കളിക്കുന്നതിനേക്കാൾ കൂടുതൽ സമയം അച്ഛനോട് സംസാരിക്കുക ആയിരുന്നു ചെയ്തതെന്നും താരം പറയുന്നു. ആ കുട്ടി ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഗുഡ് ഗേൾ എന്ന് അഭിനന്ദിക്കുന്നതായും ഗോപിക പറയുന്നുണ്ട്.

Also Read: ‘രണ്ടവന്മാർ വന്നതോടെ ഇവിടെ വിലയില്ലാതായി’, വഴക്കിനിടെ ഇടപെട്ട വിനയ്ക്ക് നേരെ കാർക്കിച്ച് തുപ്പി ലക്ഷ്മിപ്രിയ; അതിരുവിട്ട പെരുമാറ്റമെന്ന് ധന്യയും ദിൽഷയും; നാടകകളരിയായി ബിഗ്‌ബോസ്

കോഴിക്കോട് എത്തിയപ്പോൾ താൻ മുടിയൊക്കെ കെട്ടി ബാഗും എടുത്ത് പുറത്തേക്കിറങ്ങി. അപ്പോൾ ആ കുട്ടി എന്താ അങ്ങനെ കാണിക്കുന്നത് നിന്നെ മനസിലായെന്ന് തോന്നുന്നുവെന്ന് അമ്മ പറഞ്ഞു. ഞാൻ ഇറങ്ങിയപ്പോഴായിരുന്നു ആ പെൺകുട്ടിയ്ക്ക് കത്തിയതെന്നും താരം പറയുന്നു. തനിക്ക് സങ്കടം തോന്നിയൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

ഒരിക്കൽ താൻ കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു. ആ സമയത്ത് അച്ഛന് അറ്റാക്ക് വന്നിരുന്നു. രാത്രിയൊക്കെ ആശുപത്രിയിൽ ഇരുന്ന ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്. താനാകെ ഡൗൺ ആയിരുന്നു എന്നും താരം പറയുന്നു. റെയിൽവെ സ്റ്റേഷനിൽ ഇരുന്ന് കരയുകയായിരുന്നു. ആ സമയം ഒരു കുട്ടി അടുത്ത് വരികയും സെൽഫി എടുത്തോട്ടെയെന്ന് ചോദിക്കുകയും ചെയ്തു.

മാനസികമായി ഓക്കെയല്ലെങ്കിലും ഫേക്ക് ചെയ്ത് ചിരിച്ച് നിന്നുകൊടുക്കാറുണ്ട്. പക്ഷെ അന്ന് തനിക്ക് ഫേക്ക് ചെയ്യാൻ പോലും പറ്റുന്നൊരു മാനസികാവസ്ഥ ആയിരുന്നില്ലെന്നും അതിനാൽ സോറി ഞാൻ ഓക്കയല്ല, വേറൊരു സമയത്ത് എടുത്താൽ മതിയോ എന്ന് ചോദിച്ചുവെന്നും ഗോപിക പറയുന്നു. താൻ പറഞ്ഞത് ആ കുട്ടിയ്ക്ക് മനസിലാവുകയും അവൾ പോവുകയും ചെയ്തുവെന്നും ഗോപിക പറയുന്നു.

കണ്ണ് തുടച്ചിട്ട് ഫോട്ടോയെടുക്കാൻ പോലുമുള്ള മാനസികാവസ്ഥ തനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. എന്നാൽ പിന്നെ സങ്കടം തോന്നിയെന്നും ആ കുട്ടിയെ ഒരിക്കൽ കൂടി കാണുകയാണെങ്കിൽ ഫോട്ടോ എടുക്കാൻ പറ്റണേയെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഗോപിക വ്യക്തമാക്കുന്നു.

Also Read:വിമർശനങ്ങൾ കുറഞ്ഞു; പുതിയ ചിത്രം പങ്കിട്ട് ഗോപി സുന്ദറും അമൃതയും; പ്രണയമെന്ന് മാത്രം വിശദീകരണം

Advertisement