എന്റെ ഇടത്തും വലത്തുമായി രണ്ട് കുഞ്ഞുങ്ങൾ, ഇന്ദ്രൻ അന്ന് പൊട്ടിക്കരഞ്ഞു, പക്ഷേ പൃഥ്വി ചെയ്തത് ഇങ്ങനെ: സുകുമാരന്റെ വേർപാടിനെക്കുറിച്ച് മല്ലിക സുകുമാരൻ

2743

മലയാളത്തിൽ കാരിരുമ്പിന്റെ കരുത്തുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ സൂപ്പർ
താരമായിരുന്നു അന്തരിച്ച് നടൻ സുകുമാരൻ. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. അതേ സമയം ഇപ്പോഴിതാ നടൻ സുകുമാരനെ കുറിച്ചുള്ള ഓർമ്മകൾ പങ്കിടുകയാണ് മല്ലിക സുകുമാരൻ.

Advertisements

അദ്ദേഹത്തിന്റെ അപ്രതീക്ഷിത മ ര ണം കുടുംബത്തിൽ ഒരു വലിയ ആഘാതമായിരുന്നു. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന് സുകുവേട്ടൻ വലിയ നിർബന്ധമുണ്ടായിരുന്നു. ചെറുപ്പം മുതലേ പലതരം കഴിവുകൾ ഉള്ളവരായിരുന്നു അവർ. അതിനാൽ തന്നെ അവർ സിനിമയിൽ വരുമെന്ന് സുകുവേട്ടൻ പറയുമായിരുന്നു.

Also Read: വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…

സുകുവേട്ടൻ പോയെങ്കിലും എന്റെ വാശി മക്കളെ മിടുക്കരാക്കി വളർത്തുക എന്നത് ആയിരുന്നു. അത് സുകുവേട്ടന്റെ ആഗ്രഹം ആയിരുന്നു. മകൻ ഇന്ദ്രജിത്തിന്റെ അഡ്മിഷൻ ശരിയാക്കിയ ശേഷം ഞങ്ങൾ മൂന്നുപേരും കൂടി മൂന്നാറിലെ കാന്തല്ലൂരിൽ ഞങ്ങളുടെ സ്ഥലത്ത് കുറച്ചു ദിവസം വെക്കേഷന് ആയി താമസിക്കാൻ പോയത് ആയിരുന്നു.

ഒരു ദിവസം വെളുപ്പിന് അദ്ദേഹത്തിന് പെട്ടെന്ന് പുറംവേദന എന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഞാൻ വേദനയ്ക്ക് ഉള്ള മരുന്ന് കൊണ്ട് പുറം തടവിക്കൊടുത്തെങ്കിലും ആ വേദന മാറിയില്ല. കുറേനേരം ആ വേദന നീണ്ടുനിന്നു. വേദന അത്ര പന്തിയല്ലല്ലോ എന്നു തോന്നി രാവിലെ തന്നെ ഞങ്ങൾ കാറിൽ കൊച്ചിയിലേക്ക് പോവുക ആയിരുന്നു. പത്മജയുടെയും വേണുഗോപാലിന്റെയും വീട്ടിലേക്കാണ് ആദ്യം പോയത്.

അവർ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. അവിടെ ചെന്ന് ഇസിജി നോക്കിയപ്പോൾ കുഴപ്പമുണ്ടെന്ന് തോന്നിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെന്നയുടൻ ഐസിയുവിലാണ് കിടത്തിയത്. അവിടെ ചെന്നപ്പോഴാണ് സുകുവേട്ടന് അറ്റാക്കായിരുന്നു എന്ന് മനസ്സിലാക്കിയത്. പിന്നെ ഒരു വെപ്രാളം ആയിരുന്നു.

അമേരിക്കയിലുള്ള ചേട്ടനെയും കൂടി വിളിച്ച് ചോദിച്ചായിരുന്നു ഇക്കാര്യത്തിൽ ഉപദേശം തേടിയത്. ആശുപത്രി യിൽ തന്നെയായിരുന്നു ആ മൂന്ന് ദിവസവും. പിറ്റേ ദിവസമായപ്പോഴേക്കും കുറച്ച് മാറ്റം വന്നു. മൂന്നാം ദിവസം ഉച്ചയോടെയായിരുന്നു പിന്നെ അടുത്ത വേദന വന്നത്. അന്ന് വലിയ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷെ, പെട്ടെന്ന് ഒരു വേദന വരികയായിരുന്നു.

Also Read:സീരിയല്‍ നടി ആയതിനാല്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞു; ഒപ്പിടുമ്പോഴും ഞാന്‍ അങ്ങനെയാണ് എന്ന് സിദ്ധാര്‍ത്ഥിന് അറിയില്ലായിരുന്നു എന്ന് സ്വാസിക

ഉടനെ തന്നെ നഴ്സിനെ വിളിച്ച് ഐസിയുവിലേക്ക് ഒരിക്കൽ കൂടി അദ്ദേഹത്തെ കൊണ്ടുപോയി. ആ പോക്കിൽ അദ്ദേഹം എന്നെ നോക്കി ഇനി രക്ഷയില്ല എന്ന് പറയുന്ന പോലെ എന്നെ നോക്കി മുഖം കൊണ്ട് ഒരു ആംഗ്യം കാണിച്ചത് ഞാനിന്നും ഓർക്കുന്നു. എന്നോടുള്ള യാത്രാമൊഴി ആയിരുന്നുവോ അതെന്ന് പിന്നീട് ആലോചിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്.

അന്ന് രാജു പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. അവനെ സ്‌കൂളിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു വന്നു. ഇന്ദ്രൻ അപ്പോഴും ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്. ഐസിയുവിലാക്കി അധികം കഴിയും മുമ്പേ സുകുവേട്ടന്റെ മ ര ണം സംഭവിച്ചിരുന്നു. പിന്നീടുള്ള കാര്യങ്ങളെല്ലാം ഒരുപാട് പേരുടെ സഹായം കൊണ്ടാണ് നടന്നത്.

മ ര ണവും സംസ്‌കാരവും എല്ലാം കഴിഞ്ഞ ആ വൈകുന്നേരം ഞാൻ ഇന്നും ഓർക്കുന്നു. എന്റെ ഇടത്തും വലത്തുമായി രണ്ട് കുഞ്ഞുങ്ങൾ ഇരിക്കുന്നു. രാജുവാണെങ്കിൽ ഒന്ന് കരയുന്നത് പോലുമില്ല. എപ്പോഴും മുഖം കുമ്പിട്ട് തന്നെ ഇരിക്കുക ആയിരുന്നു. ഞാൻ വല്ലതും ചോദിച്ചാൽ ഒന്നു മൂളി എന്ന് വരുത്തി തീർക്കും.

പക്ഷെ, ഇന്ദ്രൻ കുറേക്കൂടി വ്യത്യസ്തൻ ആയിരുന്നു. അന്നും ഇന്നും രാജു വികാരങ്ങളൊന്നും പുറത്തു കാണിക്കില്ല. എല്ലാം അടക്കിവെക്കും. പക്ഷെ, അതത്ര നല്ലതല്ലെന്ന് സുകുവേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. കുറേ കരഞ്ഞ് തീർത്താൽ നമ്മുടെ വിഷമം മാറും. അന്ന് രാജു നിശ്ചലനായി ഇരിക്കുകയായിരുന്നു. ആ നാലഞ്ച് മാസം ഞങ്ങൾ സങ്കടത്തിലായിരുന്നു.

Also Read:അലന്‍സിയറെ കണ്ടിട്ട് തന്നെ ഭയമായി; ഉള്ളം കൈയ്യൊക്കെ വിയര്‍ത്ത് ഒരു പതിനഞ്ച് ടേക്ക് വരെ എടുത്തു ആ സീന്‍ ചെയ്യാന്‍: രാധിക

പിന്നെ ഞങ്ങൾ ചേട്ടന്റെ വീടിനടുത്തേക്ക് താമസം മാറ്റി. അവിടെയെത്തിയിട്ടും കുട്ടികൾ എപ്പോഴും എന്റെയടുത്ത് മൂകരായി അടുത്ത് വന്നിരിക്കും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്കു തന്നെ തോന്നി ഇത് ശരിയല്ലെന്ന്. പത്താം ക്ലാസ്സിൽ പരീക്ഷയുള്ള രാജു അങ്ങനെ തളർന്നിരുന്നാൽ ശരിയാകില്ലെന്ന തോന്നൽ കൂടിയായപ്പോഴാണ് എനിക്കൊരു മാറ്റം വേണമെന്ന് തീരുമാനിച്ചത്.

മക്കളുടെ ഈ മൂഡോഫ് കൂടി മാറ്റാൻ വേണ്ടിയാണ് പിന്നീട് ഞാൻ പതുക്കെ സീരിയലുകളും സിനിമകളും ഒക്കെ ചെയ്തു തുടങ്ങിയത് എന്ന് മല്ലിക സുകുമാരൻ പറയുന്നു.

Advertisement