അത്തരം സീനുകകളിൽ ഇനി അഭിനയിക്കില്ല, കടുത്ത തീരുമാവുമായി നയൻ താര, വിശ്വസിക്കാൻ ആവാതെ ആരാധകർ

980

തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ താരവിവഹമം ആയിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും. ഏറെ നാളെ പ്രണയത്തിന് ശേഷമാണ് ഇക്കഴിഞ്ഞ ജൂൺ 9 ന് ഇരുവരും വിവാഹിതരാവുന്നത്.

ചെന്നൈ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത്. ചുവന്ന സാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു നയൻ വിവാഹവേദിയിൽ എത്തിയത്. പരമ്പരാഗത ആചാരവിധിപ്രകാരമായിരുന്നു കല്യാണം നടന്നത്.

Advertisements

അതേ സമയം കേരളത്തിൽ ജനിച്ച് വളർന്ന തിരുവല്ല സ്വദേശിനിയായ നയൻതാര വിവാഹം കഴിഞ്ഞതിന് തൊട്ട് പിന്നാലെ കൊച്ചിയിൽ എത്തിയിരുന്നു. ശേഷം നവദമ്പതികൾ ആലപ്പുഴയിലുള്ള ചെട്ടികുളങ്ങര ക്ഷേത്ത്രിൽ ദർശനം നടത്തി. കുർത്തയിൽ സിമ്പിൾ ലുക്കിലാണ് നയൻസ് ക്ഷേത്രത്തൽ എത്തിയത്.

Also Read: പാപ്പനിൽ സുരേഷ് ഗോപി പൊളിക്കില്ലേ എന്ന് ചൊദ്യം, നൈല ഉഷ കൊടുത്ത മറുപടി കേട്ടോ

ക്ഷേത്രത്തിൽ നിന്നുള്ള നടിയുടേയും വിഘ്നേഷിന്റെയും ചിത്രങ്ങൾ വൈറൽ ആണ്. അതേ സമയം വിവാഹത്തിന് ശേഷം തന്റെ കരിയറിൽ ചില മാറ്റങ്ങൾ കൊണ്ട് വരാൻ നയൻതാര തീരുമാനിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിവാഹ ജീവിതം ആസ്വദിക്കാൻ ചെറിയൊരു ഇടവേള നയൻതാര എടുത്തേക്കും.

ശേഷം സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ സിനിമകളുടെ നിർമാണത്തിൽ ശ്രദ്ധ കൊടുക്കാനാണ് നടിയുടെ തീരുമാനം.
ഇന്റിമേറ്റ് സീനുകളിൽ ഇനി അഭിനയിക്കേണ്ടെന്ന് നയൻതാര തീരുമാനിച്ചതായും പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് നയൻതാര ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. ഒരു സിനിമയ്ക്ക് അഞ്ച് കോടിയോളമാണ് നടിയുടെ പ്രതിഫലം. ജയം രവിയോടാെപ്പം അഭിനയിക്കാനിരിക്കുന്ന തമിഴ് ചിത്രത്തിൽ 10 കോടി പ്രതിഫലമാണ് നടി വാങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്.

തമിഴിൽ ഒരു നായിക നടിക്ക് ലഭിക്കുന്ന റെക്കോഡ് പ്രതിഫലമായിരിക്കും ഇത്. കാത്തുവാക്കുല രണ്ട് കാതൽ ആണ് നടിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വിഘ്‌നേഷ് ശിവൻ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Also Read: കുറേ ടെൻഷനടിച്ചു, റെയിൽവെ സ്റ്റേഷനിൽ ഇരുന്ന് കരയുകയായിരുന്നു, അങ്ങനെ ഒരു മാനസികാവസ്ഥ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല: അനുഭവം വെളിപ്പെടുത്തി ഗോപിക അനിൽ

അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമായ ജവാൻ എന്ന ബോളിവുഡ് ലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. തെലുങ്ക് ചിത്രം ഗോഡ്ഫാദർ ഒരു തമിഴ് സിനിമയും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2015 ൽ പുറത്ത് ഇറങ്ങിയ നാനും റൌഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്.

തുടക്കത്തിൽ പ്രണയം തുറന്ന് സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. എന്നാൽ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായതോടെ ഇഷ്ടത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. കൂടാതെ എല്ലാവരേയും അറിയിച്ചും കൊണ്ടുളള വിവാഹമായിരിക്കും എന്ന് അന്ന് വെളിപ്പെടുത്തിയിരുന്നു. പുതിയ തുടക്കത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചതിന് ശേഷമാണ് വിക്കി തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറിനെ ജീവിതസഖിയാക്കുന്നത്.

Advertisement