ഉടൻ തന്നെ അത് നടക്കും, ഈ സമയത്ത് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ സന്തോഷിക്കുമായിരുന്നു, പിതാവിന് കൊടുത്ത വാക്ക് പാലിച്ച് ആര്യ

89

മലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയും അഭിനേത്രിയും ആണ് ആര്യ ബാബു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

മുകേഷ് രമേഷ് പിഷാരടി, ധർമജൻ, എന്നിവർക്കൊപ്പമാണ് ആര്യയും ഷോയിൽ എത്തുന്നത്. അതേ സമയം മിനി സ്‌ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളം പതിപ്പ് സീസൺ 2 ൽ ആര്യ മല്‌സരാർത്ഥിയായി എത്തിയിരുന്നു.

Advertisements

എന്നാൽ ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഷോയിൽ കണ്ടത്. ഇത് താരത്തിന് എതിരെ രൂക്ഷ വിമർശനം ഉയരാൻ കാരണമായി മാറിയിരുന്നു. ബിഗ് ബോസ് സീസൺ 2 കഴിഞ്ഞതോടെ ആര്യയുടെ ഇമേജ് തന്നെ മാറുകയായിരുന്നു.

Also Read : അതിനി വേണമോ വേണ്ടയോ എന്ന ചിന്ത സതയത്തിൽ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നില്ല, ആ സന്തോഷ വാർത്ത അറിയിച്ച് ബിജു മേനോൻ, ആശംസകളുമായി ആരാധകർ

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ആര്യ. തന്റെ ജീവിത്തിലെ സുഖവും ദുഃഖങ്ങളും താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് ആരാധകരുടെ ഇടയിൽ വൈറൽ ആകാറുമുണ്ട്. ആര്യയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

ഇപ്പോഴിതാ അച്ഛനെ കുറിച്ച് താരം എഴുതിയ വാക്കുകൾ വൈറൽ ആവുകയാണ്. പിതാവിന്റെ പിറന്നാൾ ദിനത്തിലാണ് ഹൃദയ സ്പർശിയായ കുറിപ്പുമായി ആര്യ എത്തിയിരിക്കുകന്നത്. ഈ സമയത്ത് അച്ഛൻ കൂടെ വേണം എന്നാണ് ആഗ്രഹം. എന്നാൽ അച്ഛൻ എനിക്കൊപ്പമുണ്ടെന്ന് എനിക്ക് അറിയാമെന്നു് ആര്യ കുറിക്കുന്നു.

ആര്യയുടെ കുറിപ്പ് വായിക്കാം:

സ്വർഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ. ഇപ്പോൾ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഏറ്റവും അധികം സന്തോഷിയ്ക്കന്ന നിമിഷമായിരുന്നേനെ ഇത്. അച്ഛന്റെ കുഞ്ഞു മകൾ ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാവും. മ ര ണ ത്തിന് മുൻപ് പറഞ്ഞ പ്രോമിസ് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.

അതിനോട് നീതി പുലർത്താൻ ഞാൻ ശ്രമിയ്ക്കുന്നു. ഈ ഒരു സമയത്താണ് അച്ഛൻ എനിക്കൊപ്പം വേണം എന്ന് ഞാൻ ഏറ്റവും അധികം ആഗ്രഹിയ്ക്കുന്നത്. എന്നാൽ എനിക്കറിയാം എന്റെ തൊട്ടടുത്ത് അച്ഛൻ ഇണ്ടാവും എന്നായിരുന്നു ആര്യ കുറിച്ചത്.

Also Read : കായംകുളം ചെട്ടിക്കുളങ്ങര അമ്പലത്തിൽ എത്തി പൂജകളും വഴിപാടും നടത്തി നയൻതാരയും വിഘ്‌നേഷ് ശിവനും

സഹോദരി അഞ്ജനയുടെ വിവാഹമാണ് ആര്യയയുടെ ഏറ്റവും വലിയ സ്വപ്നം. കല്യാണത്തിന ഇനി അധികം നാളുകളില്ല. കഴിഞ്ഞ വർഷം ആയിരുന്നു അഞ്ജനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അഞ്ജനയുടെ വിവാഹം അച്ഛന്റെ സ്വപ്നമായിരുന്നു എന്നും, മ രി ക്കു ന്നതിന് മുൻപ് അച്ഛൻ പറഞ്ഞ ഒരേ ഒരു കാര്യം അഞ്ജുവിന്റെ വിവാഹം നല്ല രീതിയിൽ നടത്തണം എന്ന് മാത്രവുമാണ് എന്ന് ആര്യ പറഞ്ഞിരുന്നു.

പല കാരണങ്ങൾ കൊണ്ടും നീണ്ടു പോയ വിവാഹം ഇനി ദിവസങ്ങൾക്ക് അകം ഉണ്ടാവും എന്നാണ് ആര്യ ഇപ്പോൾ പറയുന്നത്. അഖിലാണ് അഞ്ജനയുടെ വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതർ ആവുന്നത്. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനാണ് അഖിൽ. വിവാഹ നിശ്ചയം ആഘോഷത്തോടെ നടത്തിയിരുന്നു

അതേ സമയം മകൾക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ആര്യ. മകൾ റോയയ്ക്കും സോഷ്യൽ മീഡിയയിൽ ആരാധകരുണ്ട്. 2008 ൽ ആയിരുന്നു ആര്യയും നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തും തമ്മിൽ വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

2018ൽ വേർപിരിയുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം മുൻഭർത്താവുമായി വളരെ അടുത്ത സൗഹൃദമാണ് ആര്യയ്ക്കുള്ളത്. ആര്യയ്ക്കൊപ്പമാണ് മകൾ എങ്കിലും അവധി ആഘോഷിക്കാനായി പിതാവിന് അടുത്തേയ്ക്ക് പോകാറുണ്ട്.

Also Read: ഉലകനായകന്റെ സിനിമയിൽ നായികയായി തുടങ്ങിയ ബാംഗ്ലൂർ സുന്ദരി, മിസ്റ്റർ ബട്ലറിലെ ദിലീപിന്റെ നായിക, ഈ നടിയെ ഓർമയുണ്ടോ, ഈ താരം ഇപ്പോൾ എവിടെ ആണെന്നറിയാമോ

Advertisement