ഒരുകാലത്ത് മലയാള സിനിമയ്‌ലെ മിൻനിര നായികമാരിൽ ഒരാളായിരുന്നു സംയുക്ത വർമ്മ. വളരെ കുറച്ചുകാലമേ സിനിമാ രംഗത്ത് ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളി പ്രേക്ഷകർ ഇപ്പോഴും ഇഷ്ടപ്പെടുന്ന നായികമാരിൽ ഒരാളാണ് സംയുക്ത വർമ്മ. ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്ത അഭിനയ രംഗത്ത് എത്തിയത്.
നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമ വിട്ടെങ്കിലും ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ സംയുക്ത എല്ലാവരുടെയും മനസുകളിൽ നിറഞ്ഞുനിന്നു. നാല് വർഷം മാത്രമാണ് സംയുക്ത വർമ്മ മലയാളത്തിൽ അഭിനയിച്ചത്. ഇക്കാലയളവിൽ മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പം എല്ലാം പ്രവർത്തിക്കാൻ നടിക്ക് സാധിച്ചു.
താരാരാജാവ് മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾക്കൊപ്പം സംയുക്ത വർമ്മ സിനിമകൾ ചെയ്തു. മലയാളത്തിലെ സൂപ്പർഹിറ്റായിരുന്നു തെങ്കാശിപ്പട്ടണം തമിഴ് റീമേക്കിന് ശേഷമാണ് നടി സിനിമാഭിനയം നിർത്തിയത്. കുറച്ചുകാലം മാത്രമുളള സിനിമാ കരിയറിൽ രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം സംയുക്ത വർമ്മ നേടി.
വീണ്ടും ചില വീട്ടുകാര്യങ്ങൾ ആണ് സംയുക്ത വർമ്മയുടെ ആദ്യ ചിത്രം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിലൂടെ സംയുക്ത മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടി. തുടർന്ന് വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, തെങ്കാശിപ്പട്ടണം പോലുളള ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചും സംയുക്ത പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ബിജു മേനോന്റെ നായകയായി മധുരനൊമ്പരക്കാറ്റ്, മഴ തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചു. താരരാജാവ് മോഹൻലാലിന്റെ നായികയായി ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഫാസിൽ സിനിമയിലാണ് നടി എത്തിയത്. മലയാളത്തിൽ ദീലീപിന്റെ നായികയായി കുബേരൻ എന്ന ചിത്രത്തിലാണ് നടി ഒടുവിൽ എത്തിയത്. തെങ്കാശിപ്പട്ടണം തമിഴ് റീമേക്കിൽ ശരത്കുമാറിന്റെ നായികയായാണ് സംയുക്ത വർമ്മ അഭിനയിച്ചത്.
ബിജു മേനോനുമായുളള പ്രണയ വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് സംയുക്ത വർമ്മയെ പിന്നീട് പ്രേക്ഷകർ കൂടുതൽ കണ്ടത്. കുടുംബത്തിന് ഒപ്പമുളള ചിത്രങ്ങളും യോഗ ഫോട്ടോസും ഒക്കെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടി പോസ്റ്റ് ചെയ്തിരുന്നു. യോഗാ പോസിലുളള സംയുക്ത വർമ്മയുടെ ചിത്രങ്ങളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്.
ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചും അടുത്തിടെ നടി പ്രേക്ഷകർക്ക് മുൻപിലെത്തിയിരുന്നു. അതേസമയം സംയുക്ത വർമ്മയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെ ചെറിയമ്മ ഊർമ്മിള ഉണ്ണിക്ക് പിറന്നാൾ ആശംസകൾ നേർന്നുളള സംയുക്ത വർമ്മയുടെ ഇൻസ്റ്റ സ്റ്റോറി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഊർമിള ഉണ്ണിയുടെ ചേച്ചിയുടെ മകളാണ് സംയുക്ത വർമ്മ. അടുത്തിടെ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹചടങ്ങുകളിൽ സംയുക്തയുടെയും ബിജു മേനോന്റെയും സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ചെറിയമ്മയെ വ്യത്യസ്തയാക്കുന്ന പ്രകൃതം അവരിൽ തന്നെ അടങ്ങിയിരിക്കുന്നു എന്ന് തന്റെ പോസ്റ്റിൽ ഊർമിള ഉണ്ണിയെ കുറിച്ച് സംയുക്ത വർമ്മ പറയുന്നു.
ഒരു പ്രത്യേക പേര് വിളിച്ചാണ് ഊർമിള ഉണ്ണിയ്ക്ക് സംയുക്ത ജന്മദിന ആശംസകൾ നേർന്നത്. ഇംഗ്ലീഷിൽ thathathai എന്നാണ് സംയുക്ത കുറിച്ചത്. മുൻപ് സംയുക്തയെ പഞ്ചാര എന്നാണ് താൻ വിളിക്കാറുളളത് എന്ന് ഊർമിള ഉണ്ണി പറഞ്ഞിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഊർമ്മിളാ ഉണ്ണി ഇക്കാര്യം പറഞ്ഞത്.