മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരയും നടിയും ഒക്കെയാണ് റിമി ടോമി. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളം സംഗീതാ ആസ്വാധകരുടെ പ്രിയ ഗായികയായി മാറിയ റിമി ടോമിക്ക് ആരാധകരും ഏറെയാണ്.
പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നിൽക്കാൻ ക്കാൻ തുടങ്ങീട്ട് വര്ഷം കുറെയായി. ലാൽജോസ് ദിലീപ് ചിത്രം മീശമാധവനിലെ ചിങ്ങമാസം പാടിയാണ് നടി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. റിമിയുടെ പോസ്റ്റുകൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ പപ്പയോടൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് റിമി ടോമി.
തലയിൽ മുല്ലപ്പൂ ചൂടി നെറ്റിയിൽ ചന്ദനക്കുറി തൊട്ടു നിൽക്കുന്ന കുട്ടി റിമിയുടെ ചിത്രം ഇതിനോടകം വൈറൽ ആണ്. എന്റെ പപ്പ എന്ന കുറിപ്പോടെയാണ് പിതാവിനൊപ്പമുള്ള തന്റെ പഴയകാല ചിത്രം റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നത്തെയും പോലെ നിറഞ്ഞ ചിരിയും റിമി ടോമിയുടെ മുഖത്ത് അന്നുമുണ്ട്.
ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായെത്തുന്നത്. 2014 ജൂലൈയിലാണ് റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ചിങ്ങം മാസം വന്നുചേർന്നാൽ എന്ന് തുടങ്ങുന്നതായിരുന്നു റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം.
ബൽറാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥിയായി അഭിനയിച്ച ചിത്രം. അതേ സമയം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായും റിമി ടോമി എത്തിയിരുന്നു.