മമ്മൂട്ടിയെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാമോ എന്ന് ചോദിച്ച് ആരാധകന് അനുശ്രി കൊടുത്ത മറുപടി കേട്ടോ

135

ഫഹദ് ഫാസിലിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ ആയിരുന്നു അനുശ്രി ലാൽജോസിനെ പരിചയപ്പെടുന്നത്.

ഡയമണ്ട് നെക്ലേസിനെ തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറി. സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച നടി അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് മിക്ക സിനിമകളിലും തിളങ്ങിയത്.

Advertisements

ഡയമണ്ട് നെക്ലേസിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടായിരുന്നു അനുശ്രീ അഭിനയിച്ചത്. ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം ഉൾപ്പെടെയുളളവയെല്ലാം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

താരരാജാവ് മോഹൻലാലിനൊപ്പം ഒപ്പം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മധുരരാജ, തുടങ്ങിയ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളിൽ അനുശ്രീ എത്തി. അതേസമയം ദിലീപിന്റെ മൈ സാന്റയാണ് നടിയുടെതായി ഒടുവിൽ തിയ്യേറ്റുകളിൽ എത്തിയത്. മെഗാസ്റ്റാറിന്റെ മധുരരാജയിൽ നായികാ പ്രാധാന്യമുളള കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്.

വൈശാഖ് സംവിധാനം ചെയ്ത സിനിമയിൽ വാസന്തി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം നടി കാഴ്ചവെച്ചു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ നടന്ന ചോദ്യോത്തര വേളയിൽ മമ്മൂക്കയെ കുറിച്ചുളള ഒരു ആരാധകന്റെ ചോദ്യത്തിന് അനുശ്രീ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു.

മമ്മൂട്ടിയെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാമോ ചേച്ചി എന്നാണ് ആരാധകൻ അനുശ്രീയോട് ചോദിച്ചത്. ഇതിന് മറുപടിയായി ഒരു വാക്കിൽ ഒതുക്കാൻ ആകാത്ത പ്രതിഭാസം എന്ന് അനുശ്രീ മറുപടി നൽകി. ഇൻഡസ്ട്രയിലെ അടുത്ത സുഹൃത്തുക്കൾ ആരാണെന്ന് മറ്റൊരാൾ അനുശ്രീയോട് ചോദിച്ചത്.

നടിമാരായ സ്വാസിക, ഷിബ്ല തുടങ്ങിയവരാണ് അടുത്ത സുഹൃത്തുക്കളെന്ന് അനുശ്രീ പറഞ്ഞു. എന്തിനാണ് മുൻഗണന കൊടുക്കുക, പ്രണയ വിവാഹത്തിനോ അറേഞ്ച്ഡ് മാര്യേജിനോ എന്ന ചോദ്യവുമായി മറ്റൊരാളും എത്തി. ഇതിന് മറുപടിയായി പ്രണയ വിവാഹം എന്നാണ് അനുശ്രീ മറുപടി നൽകിയത്.

ലിപ് ലോക്ക് സീൻസ് ചെയ്യുമോ? ഇപ്പോ മലയാളത്തിൽ ഇതൊക്കെ ഉണ്ടെ, അതുകൊണ്ട് ചോദിച്ചതാ എന്ന ചോദ്യവുമായാണ് ഒരു ആരാധകൻ എത്തിയത്. യെസ് എന്നാണ് ഇതിന് അനുശ്രീ മറുപടി നൽകിയത്. ഇതിനോടകം തന്നെ അനുശ്രിയൂടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement