ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിൽ തിളങ്ങി നിന്നിരുന്ന താരമാണ് പദ്മപ്രിയ. തന്റേതായ അഭിപ്രായങ്ങൾ എവിടെയും വെട്ടിത്തുറന്ന് പറയുന്ന ഉറച്ച നിലപാടുള്ള താരം കൂടിയാണ് പദ്മപ്രിയ. ഇപ്പോഴിതാ മലയാത്തിലെ നടിമാരുട് കൂട്ടായ്മയായ ഡബ്ല്യുസിസി ഇരകളെ മുൻവിധിയോടെ സമീപിക്കില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പദ്മപ്രിയ.
അവർക്ക് ആവശ്യമായ വൈകാരികവും മാനസികവുമായ പിന്തുണ നൽകുക മാത്രമാണ് ലക്ഷ്യമെന്നും പീ ഡന പരാതികൾ നിയമപരമായി ഏറ്റെടുക്കണോ അതോ കോടതിക്ക് പുറത്ത് പരിഹരിക്കണോ എന്നത് ഓരോ ഇരയുടെയും വ്യക്തിഗത തിരഞ്ഞെടുപ്പാണ്, നീതി എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്നും പത്മപ്രിയ പറയുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംഘടനയല്ല ഡബ്ല്യുസിസി. ഇത് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ഇരകൾക്ക് ഒപ്പമായിരുന്നു. തങ്ങൾ നേരിട്ട പീ ഡ ന ങ്ങളെ കുറിച്ച് ആർക്കും ഞങ്ങളോട് സംസാരിക്കാം. ഞങ്ങൾ ഇത്തരത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ആരെങ്കിലും സംഘടനയോട് വന്ന് സംസാരിക്കുമ്പോൾ നമ്മൾ അവരെ ജഡ്ജ് ചെയ്യാൻ പോകുന്നില്ല.
സിനിമയിൽ നടിമാർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ചൂഷണം ചെയ്യുന്നവർക്ക് എങ്ങനെയാണ് ഇത്രയും ധൈര്യം ലഭിക്കുന്നത്. സിനിമ മേഖല ഒരു തൊഴിലിടമാണ്. സിനിമ ചെയ്യണമെങ്കിൽ ചൂഷണത്തിന് വിധേയമായാലേ സാധിക്കൂ എന്ന സാഹചര്യം എതിർക്കപ്പെടേണ്ടതാണ്.
ഒരുപാട് പ്രതീക്ഷളുമായാണ് പലരും സിനിമാ മേഖലയിലേക്ക് വരുന്നത്. ചൂഷണം എന്നത് എപ്പോഴും ലൈം ഗി ക ചൂഷണം ആകണമെന്നില്ലെന്ന് പദ്മപ്രിയ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പദ്മി പ്രിയയുടെ തുറന്നു പറച്ചിൽ.
അതേ സമയം ലൈം ഗി ക പീ ഡ നാ രോപണങ്ങളിൽ ചില നടൻമാരെ മാത്രം ഡബ്യുസിസി ടാർഗറ്റ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് പത്മപ്രിയ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. അത് നിയമപരമായി ഏറ്റെടുക്കണോ അതോ കോടതിക്ക് പുറത്ത് പരിഹരിക്കണോ എന്നത് ഓരോ ഇരയുടെയും വ്യക്തിഗത തിരഞ്ഞെടുപ്പാണ്.
നീതി എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. നേരത്തേ നടൻ അലൻസിയറിന് എതിരെ സംഘടന യുടെ അംഗം കൂടിയായ ദിവ്യ ഗോപിനാഥ് പരാതി ഉയർത്തിയിരുന്നു. അദ്ദേഹം പരസ്യമായി തന്നോട് മാപ്പ് പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. അദ്ദേഹം അത് പറഞ്ഞു ആ പ്രശ്നം അവിടെ തീർന്നു.
ദിലീപിന് എതിരെ അല്ലെങ്കിൽ വിജയ് ബാബുവിന് എതിരെ നിയമപരമായി പോകാനായിരുന്നു ഇരകളുടെ തിരുമാനം. ദിലീപിനും വിജയ് ബാബുവിനും എതിരെ ഡബ്ല്യുസിസി എന്നല്ല മറിച്ച് ഞങ്ങൾ ഇരയ്ക്ക് ഒപ്പമാണ്.
ഓൺലൈനിലൂടെ മീടുവിനെ കുറിച്ച് വെളിപ്പെടുത്തുന്ന പലരും പക്ഷേ വിഷയത്തിൽ പോരാടാറില്ല. ഒരു പക്ഷേ പ്രതീക്ഷ ഇല്ലാത്തത് കൊണ്ടായിരിക്കും അല്ലേങ്കിൽ പോരാടാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടായിരിക്കാം. വിജയ് ബാബു കേസിലും നടി ആ ക്ര മി ക്ക പ്പെട്ട കേസിലും ഇരയായ നടിമാർ നിയമത്തിന്റെ സഹായത്തോടെ പോരാടാൻ തിരുമാനിച്ചവരാണ്.
അവരുടെ യാത്ര വേറെയാണ്. 99 ശതമാനം പീ ഡ ന കേസുകളിലും വെറും ഒരു ശതമാനത്തിന് മാത്രമാണ് നീതി ലഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ വൈകുന്നത് നമ്മൾ കണ്ടതാണ്. ആ കേസിൽ മാത്രമല്ല കേരളത്തിലെ നിരവധി പീ ഡ ന കേസുകളിലെ സ്ഥിതി അതാണ്.
വിചാരണ എന്നത് മറ്റൊരു പീ ഡ ന മാണ്. അതിലൂടെ പോകാൻ അവർ തിരുമാനിച്ചാൽ അതിന് പിന്നിൽ ഒരു കാരണമുണ്ടാവും. അതുകൊണ്ട് തന്നെ ഇരയെ സംരക്ഷിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പീ ഡ ന ത്തിന് ഇരയായവർക്ക് ഡബ്ല്യുസിസി പിന്തുണ നൽകും. അല്ലാതെ പീഡന ആരോപണം ഉയർന്ന ആളുകൾ നല്ലതാണോ അതോ ഇര മോശമാണോ എന്നൊന്നും പറയലല്ല ഞങ്ങളുടെ ജോലി.
ഇരയ്ക്കൊപ്പം നിൽക്കുകയെന്നതാണ്. ഇരയിൽ നിന്ന് അതിജീവിതയിലേക്കുള്ള യാത്രയിൽ നമ്മൾ അവർക്ക് ആവശ്യമായ വൈകാരികവും മാനസികവുമായ പിന്തുണ നൽകും. എന്നാൽ ഇവരെ പിന്തുണക്കാത്ത നിരവധി ആളുകൾ ഉണ്ടെന്നും പദ്മ പ്രിയ പ്രയുന്നു.