മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ് മല്ലികാ സുകുമാരൻ. മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ കൂടിയായി മല്ലിക ഏതു വിഷയത്തിലും തന്റേതായ ഉറച്ച നിലപാടും അഭിപ്രായവും ഉള്ള വ്യക്തി കൂടിയാണ്..
ഇപ്പോളിതാ ദിലൂപിന്റെ കേസിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ആവർത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. അവരോട് തെറ്റ് ചെയ്തവർ ആരായാലും നൂറ് ശതമാനം ശിക്ഷ അർഹിക്കുന്നുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം.
അതേസമയം സൂര്യനെല്ലി പെൺകുട്ടിയെയും വിജയ് ബാബുവിനെതിരെ പരാതി നൽകിയ യുവനടിയെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും മല്ലിക അഭിമുഖത്തിൽ നടത്തി. മല്ലികാ സുകുമാരന്റെ വാക്കുകൾ ഇങ്ങനെ:
എല്ലാ ആണുങ്ങളും ബോറന്മാരാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് തെറ്റ്. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസിൽ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോൾ ഒരു ചാനലിൽ താൻ ചോദിച്ചു, 149 പീഡനം എങ്ങനെയാണ് പീഡനമാകുന്നത്, ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു, ബാക്കി എങ്ങനെ പീഡനമാകും എന്ന് ചോദിച്ചതിന് താൻ സ്ത്രീ വിദ്വേഷിയാണ് എന്ന് പറഞ്ഞവരുണ്ട്.
ഈ അതിജീവിത എന്ന കുട്ടിയോട് ഒരു അമ്മയ്ക്ക് ഉളളത് പോലെയുളള വാത്സല്യമോ സങ്കടമോ ഒക്കെ ഉണ്ട്. അത് പറയാൻ ഒരു മടിയും ഇല്ല. ആര് ചെയ്തു എന്നതല്ല. ആര് ചെയ്താലും എപ്പോ ചെയ്താലും എന്തുകൊണ്ട് ചെയ്താലും അത് നൂറ് ശതമാനം ശിക്ഷാർഹമാണ്. അതിനെ ന്യായീകരിക്കാൻ നടക്കുന്നവരും ഉണ്ട്.
സ്വന്തം ഭാര്യയ്‌ക്കോ പെങ്ങൾക്കോ സംഭവിക്കുമ്പോൾ കാണാം ഇവരുടെ തനിനിറം. ആ കുട്ടിക്ക് നീതി ലഭിക്കണം എന്നതിൽ സംശയം ഇല്ല. ഇതൊക്കെ കണ്ട് പിടിക്കാൻ എന്താണ് ഇത്ര താമസമെന്നത് അത്ഭുതമാണ്. പോലീസുകാർക്ക് അവരുടേതായ സമയം വേണമായിരിക്കും. എന്ത് തന്നെ ആയാലും ആ തെറ്റ് സംഭവിച്ചു എന്നത് എല്ലാവർക്കും അറിയാം.
പീഡനത്തിന്റെ കഥ പറയാൻ തുടങ്ങുന്ന കുട്ടിയല്ല അത്. ആ കുട്ടി അവളുടെ ജോലിക്ക് വരികയായിരുന്നു. ഡബ്ബിംഗിന് വരുമ്പോൾ കാർ വഴിയിൽ തടഞ്ഞ് നിർത്തി നടന്ന ഒരു അതിഭീകരമായ സംഭവം. സിനിമാ രംഗത്താണ് ഇത്രയും ഭയാനകമായ ഒരു സംഭവം ആദ്യമായിട്ടുണ്ടായത് എന്ന് എല്ലാവരും മുദ്രയടിച്ചതാണ്.
ഇതൊക്കെ ചെയ്യുന്നവരുടെ അച്ഛനമ്മമാർ പറഞ്ഞ് കൊടുക്കേണ്ടേ നിങ്ങളെ വെച്ച് മുതലെടുക്കുകയാണ് എന്ന്. എന്തുകൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ നൽകാത്തത്. അതിലൊന്നും താമസം വരുത്തരുത്. ഗൾഫ് നാടുകളിലൊക്കെ പരസ്യമായി പുറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല.
അങ്ങനെ പേടിപ്പിക്കുന്ന രീതിയുളള ശിക്ഷ കിട്ടിയില്ലെങ്കിൽ ഇത് കൂടിക്കൊണ്ടിരിക്കും എന്ന് മല്ലികാ സുകുമാ രൻ പറഞ്ഞു. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെയുളള പീഡന ആരോപണത്തിലും മല്ലിക സുകുമാരൻ പ്രതികരിച്ചു. ആരോപണം ഉന്നയിച്ച പെൺകുട്ടി വിജയ് ബാബു അത്തരക്കാരനാണ് എന്ന് അറിഞ്ഞതിന് ശേഷവും എന്തിന് അവിടേക്ക് പോയി.
അതിന് കൃത്യമായ ഉത്തരം വേണം. അങ്ങനെ ഉളള ഒരാളുടെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടാകു മ്പോൾ അച്ഛനെയോ ചേട്ടനെയോ അല്ലെങ്കിൽ ബന്ധുക്കളെയോ പോലീസിനെയോ അറിയിക്കണ്ടേ. എന്തൊക്കെ വഴികൾ ഈ നാട്ടിലുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പറയുന്നു 19 പ്രാവശ്യം പീ ഡി പ്പി ച്ചു വെന്ന്.
ആണിന് എതിരെയാണെങ്കിലും പെണ്ണിന് എതിരെ ആണെങ്കിലും പറയുമ്പോൾ തക്കതായ കാരണം വേണം. താൻ അതുകൊണ്ടാണ് അതിജീവിതയുടെ കൂടെ നിൽക്കുന്നത്. വ്യക്തമായി അതിന്റെ കാര്യങ്ങൾ തനിക്ക് അറിയാം. ജോലിക്ക് വരുമ്പോൾ വഴിയിൽ തടഞ്ഞ് നിർത്തി ഒരാളെ ഇത്ര ക്രൂ ര മാ യി ഉപദ്രവിക്കുക എന്ന് പറഞ്ഞാൽ. അവരെ ആരെങ്കിലും വെറുതെ വിട്ടാൽ ഈശ്വരൻ പോലും മാപ്പ് കൊടുക്കില്ലെന്നും മല്ലികാ സുകുമാരൻ പറയുന്നു.