തന്നേയും സുഹാസിനിയേം ചേർത്ത് ഗോസിപ്പുകൾ ഇറങ്ങിയപ്പോൾ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

461

എൺപതുകളിലെ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ നടിസുഹാസിനിയും. അക്കാലത്ത് സിനിമാ മാസികകളുടെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന താരങ്ങളായിരുന്നു ഇരുവരും.

സുഹാസിനിയുടെ ആദ്യമലയാള സിനിമയായ കൂടെവിടെയിലെ നായകൻ മമ്മൂട്ടിയായിരുന്നു. പിന്നീട് അക്ഷരങ്ങൾ, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിൻ രാഗസദസിൽ എന്നീ ചിത്രങ്ങളിൽ തുടർച്ചയായി ഇവർ ഒന്നിച്ചഭിനയിച്ചു.

Advertisements

മമ്മൂട്ടിയും സുഹാസിനിയും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നത് കൂടെവിടെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ്. സുഹാസിനിയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പിന്നീട് അതിനു ശേഷം അക്ഷരങ്ങൾ, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിൻ രാഗസദസിൽ തുടങ്ങിയ ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ചു.

Also Read: നായികയെ കിട്ടിയത് അറിഞ്ഞപ്പോൾ സൗന്ദര്യം ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞു, എനിക്ക് പക്ഷേ നായികയെ കിട്ടിയപ്പോൾ മുതൽ ചമ്മലാണ്; തുറന്ന് പറഞ്ഞ് സാന്ത്വനം താരം അച്ചു സുഗന്ധ്

1987 ൽ പുറത്തിറങ്ങിയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ കുടുംബപ്രേക്ഷകർ വിജയിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇപ്പോഴും ആ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റുകളാണ്. മലയാള സിനിമയിൽ സുഹാസിനിയുടെ നായകനായി ഏറ്റവും കൂടുതൽ അഭിനയിച്ചത് മമ്മൂട്ടിയാണ്. ഒരുമിച്ച് ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചാൽ ഗോസിപ്പുകൾ വരുന്നത് സ്വാഭാവികം.

എന്നാൽ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരിൽ ഗോസിപ്പ് ഇറങ്ങാൻ കാരണം അതല്ലായിരുന്നു.
പ്രശസ്ത കാർട്ടൂണിസ്റ്റായ യേശുദാസ് ഒരു മാഗസിനിൽ ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് എഴുതിയതായിരുന്നു ആ ഗോസിപ്പുകളുടെ പിന്നിൽ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആ ഗോസിപ്പ് വന്ന വഴിയും അതിനെ മമ്മൂട്ടി നേരിട്ടതിനെ കുറിച്ചും യേശുദാസ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിയ്ക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. യേശുദാസ് ഇക്കാര്യം തന്റെ മാഗസിനിൽ എഴുതി.

അത് ആളുകൾ വായിച്ചു വന്നപ്പോൾ ഇരുവരും തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ അടുപ്പമുള്ളതായി വാർത്ത പരന്നു. ഇതാണ് സത്യാവസ്ഥയെന്നു അദ്ദേഹം പറയുന്നു. എന്നാൽ ഈ ഗോസിപ്പിൽ നിന്നും രക്ഷപ്പെടാൻ മമ്മൂട്ടി പിന്നീടുള്ള ഷൂട്ടിങ്ങുകളിൽ ഭാര്യ സുൽഫിത്തിനെ കൂടെകൂട്ടാൻ തുടങ്ങിയെന്നും യേശുദാസ് പറയുന്നു. വിവാഹത്തിന് ശേഷം തനിക്കുള്ള ഒരേയൊരു പെൺ സുഹൃത്ത് തന്റെ ഭാര്യ സുൽഫത്ത് മാത്രമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു

Also Read: അവരൊക്കെ എന്നെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിക്കാറുണ്ട്; വെളിപ്പെടുത്തലുമായി നടി ലക്ഷ്മിപ്രിയ

Advertisement