റംസാൻ ദിനത്തിൽ പർദ്ദയിട്ട് ശ്രിയ രമേഷ്, നടിക്ക് എതിരെ വർഗീയ വാദികൾ

318

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി തന്റെ കഴിവു തെളിയിച്ച താരമാണ് ശ്രീയ രമേശ്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ശ്രീയ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ താരം അഭിനയിച്ചു.

എന്നും എപ്പോഴും എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ശ്രിയ സിനിമയിലേക്കെത്തിയത്. പിന്നീട് വേട്ട, അനീസ്യ, ഒപ്പം, ഡഫേദാർ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും ശ്രിയ അഭിനയിച്ചു. അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ കസിനാണ് താനെന്നും ലാലേട്ടൻ കാരണമാണ് താൻ സിനിമയിലെത്തിയതെന്നും ശ്രിയ രമേശ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Advertisements

ഭർത്താവ് രമേശുമൊത്ത് ദുബായിയിൽ ആണ് ശ്രിയ രമേശ് താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ശ്രിയ റംസാൻ ദിനത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിന് വൻതരത്തിൽ സൈബർ അറ്റാക്ക് നേരിട്ടിരുന്നു.

പുണ്യമാസമായ റംസാനിലെ കഠിനമായ വ്രതവും പ്രാർത്ഥനകളും നിറഞ്ഞ ദിനങ്ങൾ പൂർത്തിയാക്കി പെരുന്നാൾ വന്നെത്തിയിരിക്കുന്നു. എല്ലാ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഈദ് ആശംസകൾ. കൊവിഡ് വ്യാപന ജാഗ്രതയുടെ ഭാഗമായി എല്ലാവരും ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കി ആഘോഷങ്ങൾ വീടുകളിൽ ഒതുക്കുവാൻ ശ്രദ്ധിക്കുക.

നമുക്കും പ്രിയപ്പെട്ടവർക്കും ആപത്ത് വരാതിരിക്കുവാൻ വലിയ ശ്രദ്ധ നൽകിയേ പറ്റൂ. കൊവിഡ് എന്ന മഹാമാരിയിൽ നിന്നും വിമുക്തമായ ലോകം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന ക്യാപ്ഷ്യനോടെയാണ് നടി ചിത്രം പങ്ക് വച്ചത്.

ഈ ചിത്രത്തിൽ നടി ധരിച്ച പർദ്ദയാണ് വിമർശനത്തിന് കാരണമായത്. ശ്രീയ രമേശ് മുസ്ലിം സമുദായത്തിൽ പെട്ടയാളല്ല. പക്ഷേ, ശ്രീയയുടെ വസ്ത്രധാരണം കണ്ടാൽ അങ്ങിനെ തോന്നും. എന്ത് സന്ദേശമാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. ഇത് വെറും ഷോ മാത്രമാണോ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ശ്രീയക്ക് ലഭിച്ചത്.

ഇതിന് തക്ക മറുപടിയും ശ്രീയ നൽകി. ഈ വസ്ത്രത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. പർദ്ദ മുസ്ലിം സ്ത്രീകൾ മാത്രമാണോ ധരിക്കുന്നത്. ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ ഇത് ആണ് ഇപ്പോഴും ധരിച്ചിരുന്നത്. ഞാൻ ഈ വസ്ത്രത്തിൽ ഒരുപാട് കംഫർട്ട് ആണ് എന്നും ശ്രീയ പറയുന്നു. മാത്രമല്ല ദയവായി നിങ്ങളുടെ കണ്ണുകൾ തുറന്ന് ലോകത്തെ ശരിയായി മാത്രം കാണാനും നടി പറയുന്നു.

Advertisement