എത്ര കിലോയാണ് തന്റെ ശരീരഭാരം എന്ന് വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്, കയ്യടിയുമായി ആരാധകർ

339

പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെയും നടൻ രാജാറാമിന്റെയും ഏക മകളാണ് സൗഭാഗ്യ വെങ്കിടഷ്. ടിക്ക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. കഴിഞ്ഞ വർഷമായിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്.

താരാ കല്യാണിന്റെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. താരാ കല്യാണിനെ പോലെ തന്നെ മികച്ച ഒരു നർത്തകിയാണ് സൗഭാഗ്യയും.

Advertisements

അർജുനൊപ്പമുള്ള സൗഭാഗ്യയുടെ ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വലിയ ഹിറ്റ് ആയിരുന്നു. കഴിഞ്ഞ വർഷമാണ് താരം അർജുനനെ വിവാഹം കഴിച്ചത്. ഹിന്ദു ആചാര പ്രകാരം ആഘോഷമായിട്ടായിരുന്നു വിവാഹം. അടുത്തിടെ അർജുൻ അഭിനയ രംഗത്തും തുടക്കം കുറിച്ചിരുന്നു.

ഫ്‌ള വേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ അധികം വൈകാതെ തന്ന് അർജുൻ ഈ പരമ്പരയിൽ നിന്നും പിൻമാറുകയായിരുന്നു.

താൻ നടത്തിയരുന്ന ഡാൻസ് ക്ലാസുകൾ മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആണ് പരമ്പരയിൽ നിന്നും പിന്മാറിയത് എന്നായിരുന്നു അർജുൻ പറഞ്ഞത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഏറെസജീവമാണ് സൗഭാഗ്യ.

ലോക്ക്ഡൗൺ ആരംഭിച്ചതിൽ പിന്നെ ആരാധകരുമായി ഇൻസ്റ്റഗ്രാമിൽ സംവദിക്കാൻ സമയം കണ്ടെത്തിയ സൗഭാഗ്യ സാധാരണ പലരും പറയാൻ മടിക്കുന്ന ഒരു കാര്യം ധൈര്യപൂർവം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ ശരീഭാരം ചോദിച്ചയാളിന് കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്.

സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് സംവദിക്കുന്നതിനിടയിൽ ആയിരുന്നു ആരാധകന്റെ ആ ചോദ്യം.
ശരീരഭാരം എത്രയെന്ന ഒരാളുടെ ചോദ്യത്തിനാണ് സൗഭാഗ്യ മറുപടി നൽകിയത്. ഇപ്പോൾ 75 കിലോയ്ക്ക് മേലെ ഭാരമില്ലേ എന്നായിരുന്നു ചോദ്യം.

അതെ എന്ന് മാത്രമല്ല തന്റെ കൃത്യമായ ശരീരഭാരം എത്രയെന്ന് സൗഭാഗ്യ ഒരു മടിയുമില്ലാതെ പറയുകയും ചെയ്തു. ഇപ്പോൾ 84 കിലോ ഉണ്ടെന്നായിരുന്നു സൗഭാഗ്യ ആരാധകന് നൽകിയ മറുപടി.

Advertisement