മമ്മൂട്ടിക്കും മോഹൻലാലിനും നായിക, പരിധിവിട്ട ഗ്ലാമർ പ്രദർശനം, വിവാഹം കഴിച്ചത് രണ്ടു പേരെ, ഒടുവിൽ സംഭവിച്ചത്: നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ

2362

സിനിമാ അഭിനയരംഗത്തേക്ക് ബാലതാരമായി എത്തിയ പിന്നീട് നായികയായി പേക്ഷകരുടെ മനം കവർന്ന താരം സുന്ദരി ആയിരുന്നു അഞ്ജു പ്രഭാകർ. മലയാളത്തിന്റെ താര ചക്രവർത്തിമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മുൻ നിര നായകന്മാരുടെ കൂടെ ബാലതാരമായും പിന്നീട് അവർക്ക് നായികയായും അഞ്ജു അഭിനയിച്ചു.

മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ അഞ്ജുവിന് തെന്നിന്ത്യ മുഴുവൻ വൻ ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. ഓർമ്മയ്ക്കായ് എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ അഞ്ജു ആ രാത്രി, ഓളങ്ങൾ, കാറ്റത്തെ കിളിക്കൂട്, പറന്ന് പറന്ന് പറന്ന്, യാത്ര തുടങ്ങി നിരവധി മലയാള സിനിമകളിലും, ഒരുപിടി തമിഴ് സിനിമകളിലും ബാലതാരമായി വേഷമിട്ടു.

Advertisements

പിന്നീട് ഭരതൻ സംവിധാനം ചെയ്ത താഴ് വാരം എന്ന സിനിമയിലൂടെ മോഹൻലാലിന്റെ നായികയായി താരം അരങ്ങേറ്റം കുറിച്ചു. തൊട്ടു പിന്നാലെ കൗരവരിൽ മമ്മൂട്ടിക്കും നായികയായി അഞ്ജു. തുടർന്ന് നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം, നിറപ്പകിട്ട്, ജനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ, ഊട്ടിപ്പട്ടണം, പണ്ട് പണ്ടൊരു രാജകുമാരി, ഏഴരപ്പൊന്നാന തുടങ്ങി മലയാളത്തിൽ മികച്ച വിജയം നേടിയ അനേകം ചിത്രങ്ങളുടെ ഭാഗമായി അഞ്ജു മാറി.

Also Read
മാതാപിതാക്കൾ എതിർക്കാതിരുന്നിട്ടും മാധുരി ദീക്ഷിതും അജയ് ജഡേജയും തമ്മിലുള്ള പ്രേമബന്ധം പൊളിഞ്ഞു, കാരണം ഇതാണ്

ഗ്ലാമർ വേഷങ്ങൾ ഒരുപാട് ചെയ്തിരുന്ന അഞ്ജുവിന് എതിരെ അന്ന് ഒരുപാട് ഗോസിപ്പുകൾ നിലനിന്നിരുന്നു. അതേ സമയം 1995 ൽ ടൈഗർ പ്രഭാകറിനെ വിവാഹം കഴിച്ച താരം 1996 ൽ തന്നെ ആ ബന്ധം വേർപെടുത്തി. 1998ൽ ഒഎകെ സുന്ദറിനെ വിവാഹം കഴിച്ചു താരം. അഞ്ജുവിന്റെ അച്ഛൻ മുസ്ലിം ആണ് അമ്മ ഹിന്ദുവും. പ്രശസ്ത കന്നഡ നടൻ ആയിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ് ടൈഗർ പ്രഭാകർ.

ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട് അർജുൻ. പിന്നീട് 1998 വീണ്ടും വിവാഹം കഴിച്ച ഒഎകെ സുന്ദർ തമിഴ് സിനിമയിലും സീരിയലിലും തിളങ്ങുന്ന നടനാണ്. അദ്ദേഹത്തിന്റെയും രണ്ടാം വിവാഹം ആയിരുന്നു. മകൻ അർജുൻ അഞ്ജുവിനും സുന്ദറിനും ഒപ്പമാണ് താമസം. ഇപ്പോൾ തമിഴ് സീരിയലിൽ വളരെ തിരക്കുള്ള നടിയാണ് അഞ്ജു.

Also Read
100 ശതമാനം അർഹനായിട്ടും മമ്മൂട്ടിക്ക് ഇതുവരെ പത്മഭൂഷൺ കൊടുക്കാത്തതിന്റെ ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി ജോൺ ബ്രിട്ടാസ് എംപി

അതേ സമയം ബേബി അഞ്ചു എന്ന പേരിൽ തന്റെ രണ്ടു വയസുമുതൽ അഭിനയ രംഗത്ത് എത്തിയതാണ് താരം, ബാലതാരമായി അവർ തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. അവിടെയും സൂപ്പർ ഹീറോകൾക്ക് ഒപ്പമാണ് താരം അഭിനയിച്ചിരുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു.

Also Read
അന്നൊക്കെ ഇടാൻ നല്ല ഉടുപ്പുകൾ വാങ്ങാൻ എന്റെ കൈയിൽ പണമില്ലായിരുന്നു, അപ്പോഴാണ് സമ്പാദിക്കണം എന്ന് തോന്നി തുടങ്ങിയത്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; സംയുക്ത മേനോൻ പറയുന്നു

സിനിമയ്ക്ക് പുറമേ ഹിറ്റ് സീരിയലുകളുടെ കൂടി ഭാഗമായിരുന്നു അഞ്ജു. അതേ സമയം പെട്ടന്ന് ഒരുകാലത്ത് സിനിമ സീരിയൽ രംഗത്തുനിന്നും അപ്രത്യക്ഷ ആയ അഞ്ജു മരണപെട്ടു എന്ന തരത്തിൽ വ്യാജ വാർത്തകൾ വന്നിരുന്നു. അന്ന് സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ താരത്തിന് ആദരാഞ്ജലികൾ വരെ അർപ്പിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ ഈ വാർത്ത തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് അഞ്ജു തന്നെ രംഗത്ത് വന്നിരുന്നു. വ്യാജ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേർക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഞാനും അനുഭവിക്കുന്നു എന്നാണ് അന്ന് അഞ്ജു ഈ വ്യാജ വാർത്തയോട് പ്രതികരിച്ചിത്.

ആ വാർത്ത തന്നെയും തന്റെ കുടുംബത്തിന്റെയും മാനസികമായി ഒരു പാട് തളർത്തിയെന്നും അഞ്ജു പറഞ്ഞിരുന്നു.

Also Read
കുന്നുമ്മൽ ശാന്തയല്ല, ഒരു സ്ത്രീയുടെ വശ്യത അഭിനയിച്ച് കാണിച്ച മറ്റൊരു കഥാപാത്രമായിരുന്നു അത്: വെളിപ്പെടുത്തലുമായി നടി സോന നായർ

Advertisement