ദീലീപിന്റെ ആ സിനിമയിൽ നിന്ന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് അന്ന് സലീംകുമാറിനെ പറഞ്ഞു വിട്ടു, പിന്നെ സംഭവിച്ചത് ഇങ്ങനെ

272

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിൽ എത്തി പിന്നീട് സിനിമയിലെത്തി മലയാളത്തിലെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാളായി മാറിയ താരമാണ് സലിം കുമാർ. ആദ്യം താരതമ്യേന ചെറിയ ഹാസ്യവേഷങ്ങൾ ചെയ്ത് തുടങ്ങി പീന്നീട് മുഴുനീള ഹാസ്യ നടനായും ഒപ്പം സീരിയസ് റോളുകളിലും തിളങ്ങി സലീംകുമാർ.

മിമിക്രി രംഗത്തു നിന്നും എത്തി ടെലിവിഷൻ സ്‌കിറ്റുകളിൽ തിളങ്ങിയ നടൻ ചെറിയ വേഷങ്ങളിലൂടെയാണ് പിന്നീട് സിനമയിൽ കയറിവന്നത്. മലയാളത്തിലെ സൂപ്പർ താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിൽ എത്തിയതോടെ മലയാളത്തിലെ മുൻനിര ഹാസ്യ നടനായി സലീംകുമാർ മാറി.

Advertisements

Also Read
ദുൽഖർ സൽമാന്റെ നായികയായിട്ടാണ് ചക്കിയെ വിളിച്ചത്, ഈ വർഷം തന്നെ ഒരു പടം ഉണ്ടാകും: മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ജയറാം

പിന്നീട് ലാൽ ജോസിന്റെ അച്ഛനുറങ്ങാത്ത വീട്, സലാം ബാപ്പുവിന്റെ ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയ പ്രാധാന്യമുളള റോളുകളും തനിക്ക് ചേരുമെന്ന് കാണിച്ച് സലിം കുമാർ മലയാളസിനിമയെ ഞെട്ടിച്ചു.

അതേ സമംയ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരവും സലീംകുമാർ നേടിയെടുത്തു. അഭിനയത്തിന് പുറമെ സംവിധായകനായും മലയാളത്തിൽ തുടക്കമിട്ട താരമാണ് സലീംകുമാർ. അതേസമയം അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് സലീംകുമാറിനെ ലൊക്കേഷനിൽ നിന്നും തിരിച്ചയച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസ് ആണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ നിറഭേദങ്ങൾ എന്ന ആത്മകഥയിലാണ് സലീംകുമാറിനെ കുറിച്ച് കലൂർ ഡെന്നീസ് പ്രതിബാധിക്കുന്നത്.

കലൂർ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ:

സുരേഷ് ഗോപിയുടെ സുവർണ സിംഹാസനം എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന വേളയിലാണ് താൻ സലീംകുമാറിനെ ആദ്യമായി പരിചയപ്പെടുന്നതന്നെ് അദ്ദേഹം പറയുന്നു. അന്ന് സിനിമയിൽ എങ്ങനെയെങ്കിലും എത്തണമെന്ന അതിയായ ആഗ്രഹത്തിൽ നിൽക്കുകയായിരുന്നു നടൻ. ഒടുവിൽ നീ വരുവോളം എന്ന ദിലീപ് ചിത്രത്തിൽ അവസരം കിട്ടിയ സന്തോഷം അറിയിക്കാൻ സലീംകുമാർ ഞങ്ങളുടെ മുറിയിലേക്ക് വന്നു.

Also Read
ഭർത്താവ് എന്ന് പറയുമ്പോൾ ആൾക്ക് വയറൊക്കെ വേണം, കെച്ചി പിടിക്കുമ്പോൾ ബൾക്കി ഫീൽ ഉണ്ടാവണം എന്നാലേ രസമുള്ളൂ: എലീന പടിക്കൽ പറയുന്നു

ഞങ്ങളും സലീമിന്റെ സന്തോഷത്തിൽ പങ്കുച്ചേർന്നു. ഒരു മിമിക്രി കലാകാരൻ കൂടി രക്ഷപ്പെടുമല്ലോ എന്ന് അന്ന് ഞാൻ തമാശയായി പറഞ്ഞു. തുടർന്ന് പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞതനുസരിച്ച് നീ വരുവോളത്തിന്റെ കോട്ടയം ലൊക്കെഷനിൽ സലീം എത്തി. എന്നാൽ സലീമിന്റെ അഭിനയം ശരിയാകാത്തതിനാൽ ലൊക്കേഷനിൽ നിന്ന് തിരിച്ച് അയച്ചെന്ന് കോട്ടയത്തു നിന്ന് സുഹൃത്ത് അലക്സാണ്ടർ വിളിച്ചുപറഞ്ഞു.

അഭിനയം ശരിയാകാത്തതിനാൽ സലീമിനെ തിരിച്ചയച്ചെന്നും പകരം ആ വേഷത്തിൽ ഇന്ദ്രൻസ് ആണെന്നും ഞങ്ങൾ അറിഞ്ഞു. അത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്ന് കലൂർ ഡെന്നീസ് പറയുന്നു. രണ്ടുദിവസം കഴിഞ്ഞ് ഞങ്ങളുടെ മുറിയിൽ സലീം എത്തി. ലൊക്കേഷനിൽ നടന്ന സംഭവങ്ങളൊക്കെ ഞങ്ങളോട് പറഞ്ഞു.

തുടർന്ന് ഓരോ അനുഭവ കഥകൾ പറഞ്ഞ് ഞാനും വിശ്വംഭരനും കൂടി സലീമിനെ ആശ്വസിപ്പിച്ചു. ശിവാജി ഗണേഷനെയും അമിതാഭ് ബച്ചനെയും സിനിമയ്ക്ക് പറ്റിയ മുഖമല്ല, ഉയരക്കുറവ് ഉയരക്കൂടുതൽ, അഭിനയം ശരിയല്ല തുടങ്ങിയ ന്യൂനതകൾ പറഞ്ഞ് പലരും അവസരം നിഷേധിച്ചിട്ടുളളതാണെന്ന് പറഞ്ഞു. ആ ശിവാജി ഗണേഷനെയാണ് പിന്നീട് നമ്മൾ അഭിനയ സാമ്രാട്ട്, നടികർ തിലകം എന്നൊക്കെയുളള വിശേഷങങ്ങൾ നൽകി സിംഹാസനത്തിൽ കയറ്റിയിരുത്തിയതും.

ഇതെല്ലാം പറഞ്ഞപ്പോഴും സലീമിന്റെ മുഖത്തുനിന്ന് നിരാശയുടെ നിഴൽവെട്ടം മാഞ്ഞിരുന്നില്ല. അതുകണ്ടപ്പോൾ ഞങ്ങൾ സലീമിന് ഒരു ഓഫർ കൊടുത്തു. സുവർണ സിംഹാസനം എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കൊടുക്കാമെന്നായിരുന്നു അത്. ഞങ്ങളുടെ വാക്കുകൾ സലീംകുമാറിന്റെ മനസിൽ കുളിർമഴ പെയ്തതു പോലെയായിരുന്നു.

Also Read
ബലാത്സംഗം ചെയ്തത് മദ്യം നൽകിയിട്ട്, പീരിഡ് സമയത്ത് സെ ക് സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി, കാറിൽ വെച്ച് ഓറൽ സെ ക് സി നുനിർബന്ധിച്ചു: വിജയ് ബാബു നടിയോട് ചെയ്തത് കൊടു ക്രൂരത

പിന്നീട് ഞാനെഴുതിയ മേരാനാം ജോക്കറിലും മുഴുനീള വേഷം സലീമിന് നൽകി. തുടർന്ന് ചെറിയ വേഷങ്ങളിലൂടെ വളർന്ന് മലയാളത്തിലെ ഒന്നാം നമ്പർ കോമഡിയനും ഒപ്പം സ്വഭാവ നടനുമായി സലീം മാറിയെന്ന് കലൂർ ഡെന്നീസ് കുറിക്കുന്നു.

Advertisement