ലോക്ഡൗൺ അടിച്ചുപൊളിച്ചാഘോഷിക്കുന്ന താരങ്ങൾ ഇത് കാണണം; പിറന്നാൾ ദിനത്തിൽ വിനുമോഹനും വിദ്യയും ചെയ്യുന്നത് കണ്ടാൽ തൊഴുതുപോകും

37

യുവനടൻ വിനുമോഹനും ഭാര്യ വിദ്യ വിനു മോഹനും മലയാളികളുടെ പ്രിയ താരദമ്പതികളാണ് . സിനിമയിലൂടെ എത്തി മിനിസ്‌ക്രീനിൽ ചുവടുറപ്പിച്ച വിദ്യ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഉണ്ണിമായ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായി വിദ്യ എത്തിയിരുന്നു. മലയാളത്തിലെ മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ വിനുവും പ്രേക്ഷകർക്ക് സുപരിചിതൻ തന്നെ.

Advertisements

വിനു മോഹന്റെ പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. കഴിഞ്ഞ വർഷം പഞ്ചനക്ഷത്ര ഹോട്ടലിൽ ആഘോഷിച്ച വിനുവിന്റെ പിറന്നാൾ ഇക്കുറി അവർ തെരുവിൽ അഭയം തേടിയവർക്കൊപ്പമാണ് ആഘോഷിച്ചത്.

ഇതൊടൊപ്പം തന്നെ വൈറലാകുന്നത് മറ്റ് താരങ്ങൾ മാറി നിൽക്കുന്ന ഈ താരദമ്പതികളുടെ നല്ല മനസിന്റെ കഥയാണ്. കൊട്ടിഘോഷിച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നവർ കാണേണ്ടതാണ് വിനുവും വിദ്യയും ചെയ്യുന്ന പ്രവർത്തനങ്ങൾ.

അൽപം പണം നൽകി ഞാൻ ഇത്രയും രൂപ പാവപ്പെട്ടവന് കൊടുത്തു എന്ന് പറയുന്ന സിനിമാക്കാരുടെ ലോകത്തിൽ വ്യത്യസ്തമാകുകയാണ് ഈ താരദമ്പതികൾ. തെലുവിൽ അലയുന്നവരെ കണ്ടെത്തി മുടിവെട്ടി കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഭക്ഷണം കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്.

അതും ആൾക്കാരെ വച്ച് ചെയ്യിക്കാതെ നേരിട്ടാണ് വിനുവും വിദ്യയും ചെയ്യുന്നത്. സ്ലിപ്പർ ചെരുപ്പുമിട്ട് താരജാഡകൾ ഒന്നുമില്ലാതെ നനഞ്ഞ വസ്ത്രങ്ങളുമായി നിൽക്കുന്ന വിനുവിനെയും വിദ്യയെയും ഒരു താരപ്രഭയും അലട്ടുന്നില്ലെന്നതാണ് സത്യം.

രണ്ടു ആംബുലൻസിലെത്തിയാണ് ഇവർ പാവപ്പെട്ടവർക്ക് പുതുജീവൻ നൽകുന്നത്. മറ്റുള്ളവരെ സഹായം വിനുവിന് ഉണ്ടെങ്കിലും സ്വകാര്യ സമ്പാാദ്യത്തിൽ നിന്നും പകുതിയിലധികവും പാവപ്പെട്ടവർക്കായിട്ടാണ് ഇവർ മാറ്റി വയ്ക്കുന്നതെന്നും കൈയടി നേടുന്ന കാര്യം തന്നെയാണ്.

യാതൊരു അറപ്പുമില്ലാതെയാണ് തെലുവിൽ അലയുന്ന ജീവിതങ്ങളെ ഇവർ ചേർത്ത് പിടിക്കുന്നത്. തെരുവിലുള്ളതു നമ്മുടെ വീട്ടിലുള്ളതുപോലുള്ളൊരു മനുഷ്യൻ തന്നെയാണെന്ന തിരിച്ചറിവുകൊണ്ടുമാത്രം ചെയ്യുന്നതാണിത്.

കഴിഞ്ഞ വർഷം പഞ്ചനക്ഷത്ര സൗകര്യത്തോടെ ആഘോഷിച്ച പിറന്നാൾ ഇത്തവണ വിനു കൊണ്ടാടിയത് തൃശൂർ തേക്കിൻകാടു മൈതാനിയിൽ തെരുവുമക്കൾക്കൊപ്പമാണ്. മരത്തണലിൽ വിനു കേക്കു മുറിക്കുമ്പോൾ നിറഞ്ഞ സന്തോഷത്തോടെ വിദ്യ ആശംസകളുമായി ഒപ്പമുണ്ടായിരുന്നു.

Advertisement