ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല: അന്ന് സന്തോഷത്തിനൊപ്പം ഒരു വിഷമം കൂടി കലർന്നിരുന്നു: മഞ്ജു വാര്യരെ കല്യാണത്തിന് ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് അനില പറയുന്നു

136

മലയാളത്തിന്റെ ലേഡി സൂപ്പർസാറ്റാർ എന്നാണ് പ്രിയതാരം മഞ്ജു വാര്യർ അറിയപ്പെടുന്നത്. മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവെക്കുന്ന നായികമാരിൽ ഒരാൾ കൂടിയാാണ് മഞ്ജു വാര്യർ.

മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തിൽ എത്തി 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ച മഞ്ജുവിന് പിന്നീട് കൈവന്നത് സൂപ്പർ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു.

Advertisements

സല്ലാപം എന്ന ചിത്രത്തിൽ ദിലീപിനൊപ്പം നായികയായി അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. ഇപ്പോളിതാ ദിലീപ്പ് മഞ്ജു വിവാഹദിനത്തിൽ മഞ്ജുവിനെ ഒരുക്കിയ മേക്കപ് ആർടിസ്റ്റ് അനില ജോസഫ് അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

മഞ്ജുവിനെ വിവാഹത്തിന് ഒരുക്കുമ്പോളുള്ള ചില ചിത്രങ്ങളും അനില പങ്കുവെച്ചിട്ടുണ്ട്.വർഷങ്ങൾ പഴക്കമുള്ളതാണെങ്കിലും ഇതെല്ലാം തന്റെ പേർസണൽ കളക്ഷനിൽ ഉള്ളതാണ് പറഞ്ഞ് സൂക്ഷിച്ച് വെച്ചിരിക്കുകയാണ് അനില.

മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് എന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്. എന്റെ സുഹൃത്തും കീരിടം ഉണ്ണിയുടെ ഭാര്യയുമായ സർസിജയാണ് മഞ്ജുവിന്റെ മേക്കപ്പ് ചെയ്യാൻ വേണ്ടി വിളിച്ചത്. അന്ന് മുതൽ വിലമതിക്കുന്ന സൗഹൃദം ഞങ്ങൾ തമ്മിൽ ആരംഭിച്ചു.

അപൂർവ്വം ആളുകളിൽ ഒരാളാണ് മഞ്ജു. വളരെയധികം ആത്മാർഥതയും സത്യസന്ധതയും ഉള്ള ആളാണ്. മഞ്ജുവിന് വേണ്ടി റിസപ്ഷൻ മേക്കപ്പ് ചെയ്ത ദിവസം എനിക്ക് മറക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് 9 വധുക്കളെ ഒരുക്കിയതിന് ശേഷം ഞങ്ങൾ കൊച്ചിയിലേക്ക് വന്നു. എന്നിട്ടാണ് കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കിയത്.

സാധാരണയായി ഞാൻ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോൾ എനിക്ക് തന്നെ സന്തോഷം തോന്നും. പക്ഷേ അന്ന് സന്തോഷത്തിനൊപ്പം ചെറിയ വിഷമം കൂടി കലർന്നിരുന്നു. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാൻ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു.

ഞാനുമായിട്ടുള്ള സൗഹൃദത്തിന് മഞ്ജുവിനോട് നന്ദി പറയുകയാണ്. നീ എനിക്ക് എന്നും സ്‌പെഷ്യലായിരിക്കും എന്നും അനില പറയുന്നു. പാർവതിയുടെയും ജയറാമിന്റെയും വിവാഹത്തിന് പാർവതിയെ ഒരുക്കി കൊണ്ടാണ് താൻ ആദ്യമായി ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതെന്ന് അനില പറയുന്നു.

മഞ്ജു വാര്യർ, കാവ്യ മാധവൻ, നസ്രിയ നസീം, ഗീതു മോഹൻദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിർമയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല.

Advertisement