സിക്‌സ് പാക്കും കിടിലൻ ലുക്കുമായിരുന്ന മൊട്ട രാജേന്ദ്രന്റെ രൂപം മാറിയതും ജീവിതം മാറ്റി മറിച്ചതും ആ മലയാള നടനിൽ നിന്നും കിട്ടിയ ഒരു തല്ല്

4137

തെന്നിന്ത്യൻ സിനിമയിൽ വില്ലൻ വേഷത്തിലൂടെ എത്തി ആരാധകർക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് മൊട്ട രാജേന്ദ്രൻ. 90 കൾ മുതൽ സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന ആൾ ആണ് മൊട്ട രാജേന്ദ്രൻ.

തമിഴിന് പുറമേ മലയാളം സിനിമ മേഖലയിൽ വില്ലൻ വേഷം അവതരിപ്പിക്കാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. നിരവധി മലയാള സിനിമയിലും മുമ്പ് വേഷമിട്ടിട്ടുള്ള രാജേന്ദ്രന് വില്ലൻ വേഷങ്ങളിൽ നിന്നും ഒരു മോചനം കൊടുത്തത് ദളപതി വിജയ് ആയിരുന്നു.

Advertisements

തന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന രാജേന്ദ്രന് വില്ലനിൽ നിന്നും മാറ്റി ചില സിനിമകളിൽ തന്റെ സഹായിയുടെ വേഷങ്ങൾ കൊടുത്ത് ആരാധകർക്ക് പ്രിയപ്പെട്ടവനായി മാറ്റിയത് ദളപതി വിജയ് ആയിരുന്നു.

അതേ സമയം നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ അവതരിച്ച മൊട്ട രാജേന്ദ്രൻ രൂപം തന്നെയാണ് താരത്തിന് വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിന് അവസരങ്ങൾ നേടിക്കൊടുത്തതും. ഓരോ കഥാപാത്രവും മികച്ച അഭിനയ മികവോടെ അവതരിപ്പിച്ച താരത്തിന് സിനിമാലോകത്ത് നിന്നും വലിയ വിജയം നടാൻ ആരുന്നില്ല.

Also Read
ദിലീപിന്റെ നായികയായി ആദ്യ ചിത്രം, പിന്നെ ആരും തിരിഞ്ഞു നോക്കിയില്ല, അവസരങ്ങളും കിട്ടിയില്ല; നടി ശ്രീ ദുർഗ്ഗയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അതേ സമയം രാവണപ്രഭു ഉൾപ്പടെയുള്ള മലയാള സിനിമയിൽ വേഷമിട്ടിട്ടുള്ള രാജേന്ദ്രന്റെ അന്നത്തെ രൂപം ഇങ്ങനെ ആയിരുന്നില്ല. സിനിമയിൽ നിന്ന് തന്നെ ഉണ്ടായ ദുരന്തമാണ് താരത്തിനെ എല്ലാവരും അറിയുന്ന ഒരു വില്ലൻ പരിവേഷത്തിലേക്ക് അല്ലെങ്കിൽ ഒരു രൂപത്തിലേക്ക് എത്തിച്ചത്.

അക്കാലത്ത് സിക്സ് പാക്കിലായിരുന്നു രാജേന്ദ്രൻ. കട്ടി മീശയും കുറ്റിത്താടിയും ഉണ്ടായിരുന്നു. മോഹൻലാലിനും അരവിന്ദ് സാമിയും അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിരുന്നു. അക്കാലത്തെ പ്രധാന ഗുണ്ടായിയിരുന്ന രാജേന്ദ്രന് മലയാള സിനിമയിലെ സ്റ്റണ്ട് സിനിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.

എന്നാൽ വർഷങ്ങൾക്ക് മുമ്പ് താനും എല്ലാ പുരുഷന്മാരെയും പോലെ മുഖത്തും തലയിലും പുരികത്തിലും എല്ലാം നിറയെ രോമമുള്ള വ്യക്തിയായിരുന്നെന്ന് രാജേന്ദ്രൻ പറയുന്നു. എന്നാൽ തന്റെ ജീവിതം മാറ്റി മറിച്ചത് ഒരു മലയാള സിനിമയാണ്. തനിക്ക് നിറയെ മുടിയുണ്ടായിരുന്നെന്നും വയനാട്ടിൽ നടന്ന ഒരു ഷൂട്ടിന് ശേഷമാണ് തലയിലെ മുടിയെല്ലാം പോവാൻ തുടങ്ങിയതെന്നുമാണ് തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.

സിനിമയിൽ മലയാള നടൻ വിജയരാഘവനുമൊത്തുള്ള ഒരു സീനിൽ തന്റെ ജീവിതം പാടേ മാറി മറിയുകയായിരുന്നെന്നും മൊട്ട രാജേന്ദ്രൻ ഓർമ്മിക്കുന്നു. മലയാളി താരം വിജയരാഘവന്റെ കൈയ്യിൽ നിന്നും കിട്ടിയ ഒരു തല്ലാണ് രാജേന്ദ്രനെ ഈ കോലത്തിലാക്കിയത്. ഒരു ചിത്രത്തിന്റെ ഫൈറ്റ് രംഗം ചിത്രീകരിക്കുകയായിരുന്നു. അതിൽ വിജയരാഘവൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അടികൊണ്ട് രാജേന്ദ്രൻ വെള്ളത്തിലേക്ക് വീഴുന്ന ഒരു രംഗമുണ്ടായിരുന്നു.

ചിത്രീകരണം നല്ല രീതിയിൽ നടന്നു എങ്കിലും പിന്നീട് അതിൻറെ അനന്തരഫലം അനുഭവിക്കേണ്ടിവന്നത് രാജേന്ദ്രൻ അടക്കമുള്ള ഒരുകൂട്ടം കലാകാരന്മാരായിരുന്നു. രാജേന്ദ്രൻ അടിയേറ്റ് വീഴുന്ന വെള്ളം ഒരു ഫാക്ടറിയിൽ നിന്ന് മാലിന്യം തള്ളുന്നത് ആണെന്ന് നാട്ടുകാർ നേരത്തെ തന്നെ പറഞ്ഞിരുന്നു.

എന്നാൽ അത് വകവയ്ക്കാതെ നടന്ന ചിത്രീകരണത്തിന് ഒടുവിൽ വിജയരാഘവൻ ഉൾപ്പെടെയുള്ളവർ അപ്പോൾതന്നെ കുളിക്കുകയും രാജേന്ദ്രൻ അടക്കമുള്ള ഒരുകൂട്ടം താരങ്ങൾ വീട്ടിൽ എത്തിയ ശേഷവും ആയിരുന്നു കുളിക്കൻ അവസരം കിട്ടിയത്.

Also Read
കൂടെ നിന്നൊരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ച ആരാധകൻ പെട്ടെന്ന് ഷർട്ടഴിച്ചു, ഞെട്ടി നോക്കുമ്പോൾ തന്റെ മുഖം ആരാധകന്റെ നെഞ്ചിൽ; അമ്പരിപ്പിച്ച സംഭവം വെളിപ്പെടുത്തി സായ് പല്ലവി

വീട്ടിലെത്തിയപ്പോഴേക്കും തലയിൽ ഒരു ചെറിയ മുറിവ് ഉണ്ടാകുകയും പിന്നീട് താരത്തിന്റെ തലമുടിയും പുരികവും താടിയും മീശയും അടക്കം പോകുന്ന രീതിയിലേക്ക് രൂപം എത്തുകയുമായിരുന്നു.
വെള്ളത്തിലെ രാസമാലിന്യം മൂലം തലയിലെ മുടി മുഴുവൻ നഷ്ടമായി. പുരികങ്ങളിലെ മുടി പോലും പോയി. ദിവസങ്ങളോളം ആശുപത്രി കിടക്കയിലായിരുന്നു. ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ. പിന്നീട് ഏഴ് വർഷത്തോളം ഏകാന്ത വാസമായിരുന്നു.

ഏഴു വർഷങ്ങൾക്കു ശേഷം ചെറിയ വേഷങ്ങളുമായി സിനിമയിലേക്ക് തിരികെ വന്ന രാജേന്ദ്രൻ സംവിധായകൻ ബാലയുടെ കണ്ണിൽ പെട്ടതോടെയാണ് ജീവിതം മാറി മറിഞ്ഞത്. അങ്ങനെ രാജേന്ദ്രൻ മൊട്ട രാജേന്ദ്രനായി. അതേവർഷം തന്നെ പുറത്തിറങ്ങിയ ബോസ് എങ്കിര ഭാസ്‌കരനിലൂടെ ഹാസ്യതാരമായും രാജേന്ദ്രൻ തമിഴ്പ്രേക്ഷകരെ ഞെട്ടിച്ചു.

പിന്നീട് മൊട്ട രാജേന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അടുത്ത കാലത്തായി നടൻ വിജയിയിയുടെ സിനിമകലിലെ സ്ഥിരം സാനിധ്യമാണ് മൊട്ട രാജേന്ദ്രൻ. മൊട്ട രാജേന്ദ്രന്റെ ഒരു വിജയ് സിനിമയിലെ ആമാ.. ആമാ എന്ന ഡയലോഗ് ഇപ്പോഴും വൈറലാണ്.

സംവിധായകൻ ബാല സാറാണ് അവസരങ്ങൾ തന്ന് കരകയറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വില്ലനായി സിനിമയിൽ എത്തിയ മൊട്ട രാജേന്ദ്രൻ ഇപ്പോൾ കോമഡി അവതരിപ്പിച്ചും കയ്യടി വാങ്ങുകയാണ്. തമിഴിലും മലയാളത്തിലും മാത്രമല്ല കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായി ദളപതി വിജയ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് മൊട്ട രാജേന്ദ്രൻ.

Advertisement