കല്യാണത്തിന് ശേഷം സമാധാനം അനുഭവിച്ചിട്ടില്ലെന്ന് സീരിയനടി ശിൽപ ശിവദാസും ഭർത്താവും; കാരണം എന്താണെന്ന് അറിയാമോ

271

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശിൽപ ശിവദാസ്. സൂര്യാ ടിവിയിലെ കന്യാദാനം എന്ന പരമ്പരയിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയാണ് ശിൽപ ശിവദാസ് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയത്.

പ്രശസ്ത സിനിമാ സീരിയൽ നടൻ ദേവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്യാദാനം പരമ്പരയിൽ ദയ എന്ന കഥാപാത്രത്തെ ആണ് നടി അവതരിപ്പിക്കുന്നത്. തൃശ്ശൂർ സ്വദേശിനിയാണ് ശിൽപ ശിവദാസ്. മോഡലിങിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരം വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രീതി നേടിയെടുത്തത്.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.
ഇതിലൂടെ നടി ആരാധകർക്കായി പങ്കുവെയ്ക്കുന്ന ശിൽപയുടെ ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Also Read
എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ ഒരിക്കൽ കാത്തിരിക്കേണ്ടി വരും: അന്ന് ഷാജി കൈലാസിന് ഞെട്ടിച്ച് സുകുമാരൻ പറഞ്ഞ വാക്കുകൾ

വിവാഹത കുടിയാണ് താരം. സംഗീത് ആണ് നടിയുടെ ഭർത്താവ്. ബിസിനസ്സുകാരനായ സംഗീത് ആണ് ശിൽപയുടെ വരൻ. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു സംഗീത് ശിൽപയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്.

അതേ സമയം വിവാഹത്തിന് ശേഷം സമാധാനം അനുഭവിച്ചിട്ടില്ലെന്ന് തുറന്നു പറയുകയാണ് ശിൽപയും ഭർത്താവ് സംഗീതും ഇപ്പോൾ. വിവാഹം വിചാരിക്കുന്നതിന് അപ്പുറം പോലെ വൈറലാവുകയും വിവാദമാവുകയും ചെയ്തു. പല സോഷ്യൽ മീഡിയ കമന്റുകളും യൂട്യൂബ് വീഡിയോസും വേദനിപ്പിച്ചു എന്ന് സംഗീത് പറയുന്നു.

എന്റെ പാസ്റ്റ് ലൈഫ് മറച്ചുവച്ചാണ് വിവാഹം ചെയ്തത്, സംഗീതിന് ഒന്നും അറിയില്ല എന്നൊക്കെ പറഞ്ഞ് കൊണ്ട് ആയിരുന്നു കമന്റുകൾ. സംഗീതിന്റെ വീട്ടുകാർ വിവാഹത്തിന് പങ്കെടുക്കാത്തതിനെയും വിമർശിച്ചിരുന്നു. ആദ്യമൊക്കെ ആ കമന്റുകൾ കണ്ട് ഒരുപാട് വേദനിച്ചു. ഒന്നര വർഷം ആയിട്ടേയുള്ളൂ ഞാൻ ഇന്റസ്ട്രിയിലേക്ക് വന്നിട്ട്.

ഞാനൊരു സീരിയൽ നടി ആയതു കൊണ്ടല്ലേ ഇത്തരത്തിലുള്ളതെല്ലാം കേൾക്കേണ്ടി വന്നത്. അല്ലായിരുന്നുവെങ്കിൽ ഇതൊന്നും കേൾക്കേണ്ടി വരില്ലല്ലോ എന്നോർത്തായിരുന്നു സങ്കടം. വളരെ ഇമോഷണലായപ്പോൾ സപ്പോർട്ട് തന്നത് സംഗീത് തന്നെയാണ്.

നമുക്ക് നമ്മളെ പരസ്പരം അറിയാം, പിന്നെ എന്തിനാണ് പുറത്തുള്ളവർ പറയുന്നതിന് കാത് കൊടുക്കുന്നത് എന്ന് സംഗീത് ചോദിയ്ക്കും എന്നാണ് ശിൽപ പറയുന്നത്.

Also Read
അജയ് ദോവഗണിനെ കണ്ടുമുട്ടുമ്പോൾ ഞാൻ മറ്റൊരാളുമായി പ്രണയത്തിൽ ആയിരുന്നു, പിന്നെ അയാളെ നൈസായി ഒഴിവാക്കി; കാജോൾ പറഞ്ഞത് കേട്ടോ

Advertisement