അത് എനിക്ക് ഷാരൂഖിനായി ചെയ്ത് കൊടുക്കാൻ പറ്റുന്ന ഏറ്റവും ശരിയായ കാര്യമാണന്ന് തോന്നി; ആര്യൻ ഖാന് ജയിലിൽ നിന്നിറക്കാൻ താൻ ജാമ്യം നിന്നതിനെ കുറിച്ച് ജുഹി ചൗള

401

ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യൻ സിനിമാ താരമാണ് ബോളിവുഡിന്റെ കിങ്ഖാൻ ഷാരൂഖ് ഖാൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ മനം മടക്കിയ അദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങയ പത്താൻ എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ സകല റെക്കോർഡുകളും തിരുത്തി എഴുതിയിരുന്നു.

അതേ സമയം മുമ്പ കുറച്ചു കാലം ഷാരുഖ് ചില പ്രശ്‌നങ്ങളിൽ പെട്ട് ഉഴലുക ആയിരുന്നു. അതിൽ പ്രധാനമായും മകൻ ആര്യൻ ഖാന്റെ വിഷയമായിരുന്നു. ല ഹ ര മരുന്നു മായി ആര്യൻ ഖാൻ പിടിയിലായ സംഭവം അദ്ദേഹത്തെ തളർത്തിയിരുന്നു. എന്നാൽ ആര്യൻ ഖാനെ മനപുർവ്വം ചിലർ ചതിയിൽപെടുത്തി കുടുക്കിയത് ആയിരുന്നു.

Advertisements

എന്നാൽ ഈ സാഹചര്യത്തിൽ ഷാരുഖിനെ സഹായിക്കാൻ പഴയ പല പ്രമുഖ താരങ്ങളും സാക്ഷാൽ സൽമാൻ ഖാനും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ കഴിഞ്ഞതിനെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻകാല ബോളിവുഡ് നായികാ നടി ജൂഹി ചൗള.

Also Read
അജയ് ദോവഗണിനെ കണ്ടുമുട്ടുമ്പോൾ ഞാൻ മറ്റൊരാളുമായി പ്രണയത്തിൽ ആയിരുന്നു, പിന്നെ അയാളെ നൈസായി ഒഴിവാക്കി; കാജോൾ പറഞ്ഞത് കേട്ടോ

ആര്യൻ ഖാൻ ല ഹ രി മരുന്ന് കേ സി ൽ അ റ സ്റ്റിലായപ്പോൾ ജൂഹി ചൗള ആയിരുന്നു ജാമ്യാപേക്ഷയിൽ ഒപ്പിട്ടത്. അന്ന് താൻ ചെയ്തത് ശരിയായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരുലക്ഷം രൂപ ബോണ്ടിലും ജൂഹി ചൗളയുടെ ആൾ ജാമ്യത്തിലും ആണ് ബോംബെ ഹൈക്കോടതി അന്ന് ആര്യന് ജാമ്യം അനുവദിച്ചത്.

സഹായിക്കാനുള്ള അവസരം ലഭിച്ചപ്പോൾ തനിക്ക് ചെയ്യാനാകുന്ന ശരിയായ കാര്യം അതാണെന്ന് തോന്നിയെന്നാണ് നടി വ്യക്തമാക്കുന്നത്. താൻ ഷാരൂഖിനെ വിരളമായേ കാണാൻ സാധിക്കാറുള്ളൂ എന്നും നടി പറഞ്ഞു. എന്നാൽ തന്റെ ഭർത്താവ് ജയ് മേഹ്ത ഷാരൂഖുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ജൂഹി ചൗള കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ കൊൽക്കത്ത ഫ്രാഞ്ചൈസിയുടെ സഹ ഉടമകളാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും. 2021 ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻസിബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ എൻസിബി.സോണൽ ഡയറക്ടറായിരുന്ന സമീർ വാംഖഡെക്ക് എതിരേ ഇതിനു പിന്നാലെ പലവിധ ആരോപണങ്ങളും ഉയർന്നു.

ആര്യൻ ഖാനെ കേസിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. കേസിൽ അറസ്റ്റിലായി ജയിലിൽ പോകേണ്ടിവന്ന ആര്യൻ ഖാന് ആഴ്ചകൾക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Also Read
കല്യാണത്തിന് ശേഷം സമാധാനം അനുഭവിച്ചിട്ടില്ലെന്ന് സീരിയനടി ശിൽപ ശിവദാസും ഭർത്താവും; കാരണം എന്താണെന്ന് അറിയാമോ

Advertisement