മലയാളിയായ ബോളിവുഡ് സൂപ്പർ താരസുന്ദരിയണ് നടി വിദ്യാ ബാലൻ. അതുകൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി വിദ്യ ബാലൻ അഭിനയിച്ച ചിത്രമിയിരുന്നു ചക്രം.
ലോഹിതദാസ് സംവിധാനം ചെയ്ത ഈ ചിത്രം പക്ഷേ ചിത്രീകരണം ആരംഭിച്ച് അധികം വൈകാതെ തന്നെ മുടങ്ങുകയായിരുന്നു. പിന്നീട് ബോളിവുഡിലെ സൂപ്പർതാരമായി മാറിയ നടി ഉറുമി എന്ന മലയാള സിനിമയിൽ പൃഥ്വിരാജിന് ഒപ്പം എത്തിയിരുന്നു.
ബോളിവുഡിൽ മികച്ച വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന നടിയുടെ സിനിമകൾക്ക് കേരളത്തിലും കാഴ്ച്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ തന്റെ മുടങ്ങി പോയ മലയാള സിനിമയായ ചക്രത്തെ കുറിച്ചുള്ള അനുഭവം പറയുകയാണ് താരം.
വിദ്യാ ബാലന്റെ വാക്കുകൾ ഇങ്ങനെ:
ചക്രം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മോഹൻലാലിൽ നിന്ന് ഒരു വലിയ പാഠം ഞാൻ പഠിച്ചു. ഷൂട്ടിങ്ങിനിടയിൽ സമയം കിട്ടിയാൽ പോലും മോഹൻലാൽ അത് അദ്ദേഹത്തിന് വേണ്ടി ഉപയോഗിക്കില്ല. ഒരു പുസ്തകം വായിക്കുകയോ മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെടുകയോ ചെയ്യില്ല.
പകരം സെറ്റിലെ എല്ലാവരോടൊപ്പം നിന്ന് ജോലികൾ ചെയ്യും. അത് ടേപ്പ് പിടിക്കുന്നതാകട്ടെ, ജോലിക്കാരെ സഹായിക്കുന്നതാകട്ടെ. എന്നാൽ സംവിധായകൻ ആക്ഷൻ പറയുമ്പോൾ മോഹൻലാൽ ഒരു വിസ്മയമായി മാറും. അതും സ്‌ക്രിപ്റ്റ് പോലും വായിക്കാതെ എന്നാണ് വിദ്യ ബാലൻ പറഞ്ഞത്.
നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ നിങ്ങളേക്കാൾ വലുതാണ്’ എന്ന പാഠമാണ് താൻ മോഹൻലാലിൽ നിന്ന് പഠിച്ചതെന്നും സൂപ്പർ താരങ്ങളിലൊരാൾക്ക് ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ അത് ഉൾക്കൊള്ളേണ്ടതുണ്ടെന്നും വിദ്യ പറയുന്നു.
മോഹൻലാലിന്റെ അഭിനയ മികവിൽ ഭയമുണ്ടോ എന്ന ചോദ്യത്തിന്, ഒരു അഭിനേതാവെന്ന നിലയിൽ താൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നു എന്നായിരുന്നു വിദ്യാ ബാലന്റെ മറുപടി. ചക്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ മോഹൻലാലിന്റെ വാനപ്രസ്ഥം, പവിത്രം തുടങ്ങിയ സിനിമകൾ കണ്ടിരുന്നുവെന്നും വിദ്യാ ബാലൻ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചക്രത്തിൽ മോഹൻലാലിന് ഒപ്പം വിദ്യാ ബാലൻ അഭിനയിച്ചുവെങ്കിലും പിന്നീട് അത് മുടങ്ങിയിരുന്നു.