മലയാളികലുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. നാടക രംഗത്ത് നിന്നു മിനിസ്‌ക്രീൻ വഴി സിനിമയി ലെത്തിയ സിരഭി മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ കരസ്ഥമാക്കിക്കഴിഞ്ഞു. മിനിസ്‌ക്രീനിലെ എം80 മൂസ എന്ന ഹാസ്യപരമ്പരയിലൂടെയാണ് സുരഭി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
ഇപ്പോഴിതാ കാണാതായ ഭാര്യയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ യുവാവിന് സുരഭി ലക്ഷ്മി രക്ഷക യായി മാറിയ സംഭവമാണ് പുറത്തു വരുന്നത്. ഭാര്യയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ യുവാവ് പാതിവഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
എന്നാൽ ഈ യുവാവിന് രക്ഷകയായത്, അതുവഴി വന്ന സുരഭി ലക്ഷ്മിയാണ്. പൊലീസിനെ വിളിച്ച് യുവാവിനെ ആശുപത്രിയിൽ ആക്കുകയും യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയും ചെയ്ത ശേഷമാണ് നടി മടങ്ങിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നും യുവതി, തന്റെ മൂത്ത കുട്ടിയെ കൂട്ടി പുറത്തേക്ക് പോയിരുന്നു. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്തിയില്ല. തുടർന്ന്, ഭർത്താവ് ഇളയ കുട്ടിയെയും രണ്ട് സുഹൃത്തുക്കളെയും കൂട്ടി ഇവരെ അന്വേഷിച്ചിറങ്ങി.
നേരം ഇരുട്ടിയിട്ടും ഇവരെ കണ്ടെത്താനാകാതെ വന്നതോടെ, യുവാവ് പൊലീസിൽ പരാതി നൽകി വീട്ടിലേക്ക് മടങ്ങി. ഇതിനിടെ, വഴിയറിയാതെ കുടുങ്ങിയ യുവതിയും കുഞ്ഞും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി.
ഇവരോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ്, യുവതിയുടെ പക്കൽ നിന്നും ലഭിച്ച ഭർത്താവിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. അപ്പോഴേക്കും സമയം രാത്രി 10 മണി ആയിരുന്നു. എങ്കിലും, ഇളയ കുഞ്ഞിനെയും സുഹൃത്തുക്കളെയും കൂട്ടി ഇയാൾ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ പുറപ്പെട്ടു.
തൊണ്ടയാട് മേൽപ്പാലത്തിന് താഴെയെത്തിയപ്പോൾ യുവാവിന് നെ ഞ്ചു വേദന അനുഭവപ്പെടുകയും വാഹനത്തിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. ഒപ്പമുള്ള കൂട്ടുകാർക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു.
യുവാവിനെ ആശുപത്രിയിൽ എത്തിക്കാനായി റോഡിൽ നിരവധി വാഹനങ്ങൾക്ക് സുഹൃത്തുക്കൾ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. അപ്പോൾ ഈ വഴി വന്ന സുരഭിയാണ് വാഹനം നിർത്തി, കാര്യമന്വേഷിച്ചത്. ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കാര്യമറിയിക്കുകയും പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.
സുരഭിയും കൂടെപ്പോയി. ശേഷം യുവാവിന്റെ കൂടെയുള്ള ഇളയ കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലേക്ക് പോയി. കുട്ടിയെ അമ്മയെ ഏൽപ്പിച്ച ശേഷമാണ് സുരഭി തിരികെ മടങ്ങിയത്.