കാവ്യയ്ക്ക് വേണ്ടി അങ്ങനെ ചെയ്തത് ഇപ്പോൾ എനിക്ക് പാരയായി, ഈ തള്ളയ്ക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നാണ് ചോദിക്കുന്നത്; ശ്രീജ രവി പറയുന്നു

1501

മലയാളം തമിഴ് സിനിമാ രംഗത്തെ മുൻനിര ഡബ്ബിംഗ് ആർട്ടിസ്റ്റുകളായ അമ്മയും മകളുമാണ് ശ്രീജ രവിയും രവീണയും. മലയാളത്തിലെ പല നടിമാർക്കും ശബ്ദം നൽകിയിട്ടുണ്ട് ശ്രീജ രവി. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കുക്കറമ്മയായി എത്തി അഭിനയത്തിലും ശ്രീജ കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ അമ്മയും മകളും തങ്ങളുടെ ഡബ്ബിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ്. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ദേവയാനി, ശാലിനി തുടങ്ങി മിക്ക നായികമാർക്കും തുടക്കകാലത്ത് ശബ്ദം നൽകിയിരുന്നത് ശ്രീജയായിരുന്നു.

Advertisements

ശാലിനിയുടെ ചെറുപ്പത്തിലും ശബ്ദം നൽകിയത് ശ്രീജയായിരുന്നു. അതേസമയം ശ്രീജയെ കൂടുതലും മലയാളികൾ ഓർക്കുന്നത് കാവ്യ മാധവന്റെ ശബ്ദമായിട്ടാണ്. വരനെ ആവശ്യമുണ്ട് സിനിമ കണ്ടവരിൽ പലരും ആദ്യം ചോദിച്ചതും ഇത കാവ്യയുടെ ശബ്ദമല്ലേ എന്നായിരുന്നു.

Also Read
കാണാതായ ഭാര്യയേയും മൂത്ത കുട്ടിയേയും തിരക്കിയിറങ്ങിയ യുവാവ് കുഴഞ്ഞു വീണു,ഒപ്പം പിഞ്ചു കുഞ്ഞും, ആരു സഹായിക്കാതിരുന്നപ്പോൾ രക്ഷകയായി നടി സുരഭി ലക്ഷ്മി

കാവ്യയുടെ 99 ശതമാനം സിനിമകൾക്കും ശബദം നൽകിയത് താനാണെന്നാണ് ശ്രീജ പറയുന്നത്. അതേസമയം മകൾ രവീണയും ഇന്ന് അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായ നയൻതാരയ്ക്ക് ശബ്ദം നൽകുന്നത് രവീണയാണ്. ഭാസ്‌കർ ദ റാസ്‌കൽ മുതലാണ് രവീണ നയൻസിന്റെ ശബ്ദമായത്.

അതേസമയം അതുവരെ നയൻതാരയ്ക്ക് ശബ്ദം നൽകിയതാകട്ടെ ശ്രീജയും. ഡബ്ബിംഗിൽ നിന്നും അഭിനയത്തിലേക്കും ചുവടു വച്ചതോടെ ചെറിയൊരു വെല്ലുവിളി ഉയർന്നു വന്നിട്ടുണ്ടെന്നാണ് ശ്രീജ പറയുന്നത്. കാവ്യയ്ക്ക് ഒരുപാട് സിനിമകളിൽ ശബ്ദം നൽകിയത് എനിക്ക് ഇപ്പോൾ പാരയായിരിയ്ക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കുക്കർ അമ്മ എന്ന വേഷം ഞാൻ ചെയ്തിരുന്നു.

ആ റോളിന് ശബ്ദം നൽകിയതും ഞാനാണ്. അതിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. കാവ്യയ്ക്ക് ശബ്ദം നൽകുന്നവരെ എന്തിനാണ് കൂട്ടി കൊണ്ടു വന്നത്. ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നൊക്കെയായിരുന്നു വിമർശനങ്ങൾ. അതോടെ ഇപ്പോൾ സ്വന്തം റോളുകൾക്ക് ശബ്ദം നൽകാൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് ശ്രീജ പറയുന്നത്.

ഇതോടെ പുതിയ സിനിമ വന്നപ്പോൾ ഡബ്ബിങിന് വേറെ ആളെ വെക്കാമെന്നാണ് പറയുന്നതെന്നും എന്നാൽ താൻ സമ്മതിക്കാറില്ലെന്നും ശ്രീജ പറയുന്നു. എന്തെങ്കിലും ചെയ്ത് ഞാൻ ശബ്ദം മാറ്റാം, എന്റെ റോളിന് ശബ്ദം നൽകാൻ എന്നെ തന്നെ അനുവദിക്കണം എന്ന് ഞാൻ സംവിധായകനോട് അപേക്ഷിക്കുക ആയിരുന്നുവെന്നാണ് ശ്രീജ പറയുന്നത്.

Also Read
അജിത്തിന്റെ വാലിമൈയെ തകർത്ത് വിജയിയുടെ ബീസ്റ്റ്, ആദ്യ ദിവസത്തെ കളക്ഷൻ റെക്കോർഡിലേക്ക്, തമിഴ്‌നാട്ടിൽ മാത്രം 35 കോടി ഇന്ത്യയൊട്ടാകെ 65 കോടി

ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് നേരത്തെ വേണ്ടത്ര പരിഗണനയും അംഗീകാരവും ലഭിച്ചിരുന്നില്ലെന്നാണ് ശ്രീജ പറയുന്നത്. തങ്ങൾ ശബ്ദം നൽകിയ കഥാപാത്രങ്ങൾ പുരസ്‌കാരം നായികമാർ വാങ്ങുമ്പോഴും അവർ നമ്മുടെ പേര് പരമാർശിക്കില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. ആദ്യമൊക്കെ അത് വലിയ വിഷമം ആയിരുന്നുവെന്നും ശ്രീജ പറയുന്നു.

അപ്പോൾ ചില സംവിധായകർ പറയും, അങ്ങനെ പറഞ്ഞാൽ അവരുടെ വാല്യു കുറയും. അതുകൊണ്ടാണ് പറയാത്തത് എന്ന്. പിന്നീട് അത് ശീലമായെന്നും ശ്രീജ പറയുന്നു. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയയുടെ കാലത്ത് ആരാധകർ വന്നു തുടങ്ങിയെന്നും വർഷങ്ങൾക്ക് മുൻപ് ചെയ്ത സിനിമകളെ കുറിച്ച് എല്ലാം ആളുകൾ സംസാരിക്കുകയും പ്രശംസിയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രീജ പറയുന്നു.

Advertisement