സൂപ്പർഹിറ്റായ വാനമ്പാടി എന്ന സിരിയിലിന് ശേഷം ഏഷ്യാനെറ്റിൽ ആരംഭിച്ച പരമ്പരായിരുന്നു സാന്ത്വനം എന്ന സീരിയൽ. വ്യത്യസ്തമായ ഒരുകുടുംബ കഥ പറയുന്ന സാന്ത്വനം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുത്തു.
മലയാളി കുടുംബങ്ങളുടെ സ്വീകരണമുറിയിലെ അതിഥികൾ എന്നതിനപ്പുറം കുടുംബത്തിലെ അംഗങ്ങളാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും വ്യത്യസ്തകളിലൂടെയും വൈവിധ്യങ്ങളുടെയും മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര മറ്റു പരമ്പരകളിൽ നിന്ന് രൂപത്തിലും ശൈലിയിലും അവതരണത്തിലും വേറിട്ടുനിൽക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
മലയാളത്തിന്റെ മുൻകാല നായിക ചിപ്പി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പര നിർമ്മിച്ചിരിതക്കുന്നതും ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്നാണ്. വീണ്ടും അഭിനയ ജീവിതത്തിലേക്ക് കടന്നുവരാൻ ആരാധകർ ആഗ്രഹിച്ച മികച്ച കുറെയേറെ താരങ്ങൾ തങ്ങളുടെ രണ്ടാം തിരിച്ചുവരവ് നടത്തി എന്ന പ്രത്യേകതകൂടി സാന്ത്വനം എന്ന പരമ്പരയ്ക്ക് ഉണ്ട്.
അതേ സമയം ഈ പരമ്പരയിലെ ഓരോ താരങ്ങൾക്കും നിരവധി ആരാധകരാണ് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാന്ത്വനിലെ ഏറ്റവും ആകർഷകമായ കഥാപാത്രങ്ങൾ ശിവനും അഞ്ജലിയും തന്നെയാണ്. പലരും ശിവാഞ്ജലിയുടെ വഴക്കും പ്രണയവും കാണാൻ വേണ്ടി മാത്രമാണ് സാന്ത്വനം എന്ന പരമ്പര കാണുന്നതുപോലും.
ശിവയേയും അഞ്ജലിയേയും അവതരിപ്പിച്ചിരിക്കുന്നത് പ്ലസ് ടു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സജിൻ ടിപിയും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ബാലേട്ടൻ എന്ന ചിത്രത്തിൽ ലാലേട്ടന്റെ മകളായി എത്തിയ ഗോപികയും ആണ്. ഇരുവരുടെയും വിശേഷങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ നിറഞ്ഞിട്ടുള്ള കാര്യവുമാണ്.
എന്നാൽ ഗോപിക ഇപ്പോൾ പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് ആരാധകർ നെഞ്ചേറ്റിയിരിക്കുന്നത്.
ഗോപികയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ കരുതിയത് സീരിയൽ എന്നുപറയുന്നത് പെണ്ണുങ്ങൾ മാത്രം കാണുന്ന ഒന്നാണെന്നും അവിടെ പുരുഷന്മാർക്ക് യാതൊരു താൽപര്യവും ഇല്ലെന്നുമാണ്. എന്നാൽ സാന്ത്വനം എന്ന പരമ്പരയെ സംബന്ധിച്ചിടത്തോളം വളരെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകളെക്കാൾ അധികം പുരുഷന്മാരാണ് പരമ്പരയുടെ പ്രേക്ഷകർ.
പുറത്തൊക്കെ പോകുമ്പോൾ പുരുഷന്മാരാണ് വന്ന് പരിചയപ്പെടുന്നതും സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന് വിളിക്കുന്നതും എന്ന് താരം പറയുന്നു. ഇതിനുപുറമേ ശിവനും അതായത് സച്ചിനും ഒത്തുള്ള സീരിയലിലെ രംഗങ്ങൾ എഡിറ്റ് ചെയ്ത് അയച്ചു തരുന്നതും അധികവും പുരുഷൻമാരാണ്.
മികച്ച ഒരു നടനെന്ന നിലയിൽ ശിവനെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി സജിൻ തന്നെയാണ്. ശിവൻ എന്ന കഥാപാത്രത്തിൽ സജിന് പകരം മറ്റൊരാളെ ചിന്തിക്കാൻ കൂടി കഴിയില്ല എന്നുമാണ് ഗോപിക പറയുന്നത്.