ഇന്ദ്രജിത്തിന് മേൽ റൊമാന്റിക്കായി ചാഞ്ഞ് കിടന്ന് നോക്കി പൂർണിമ, ജാഡയാണോ മോനൂസെ എന്ന് ചോദ്യവും, വൈറൽ ചിത്രം ഏറ്റെടുത്ത് ആരാധകരും സുഹൃത്തുക്കളും

116

മലയാള സിനിമയിലെ താരകുടുംബമാണ് അന്തരിച്ച സൂപ്പർ നടൻ സുകുമാരന്റേത്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളും, കൊച്ചുമക്കളും എല്ലാം സിനിമാ രംഗത്തും സോഷ്യൽ മീഡിയിലും ഒക്കെയായി തിളങ്ങിനിൽക്കുകയാണ്.

ആരാധകർക്കും ഏറെ ഇഷ്ടമാണ് ഈ കുടുംബത്തെ. സുകുമാരന്റെ മൂത്തമകനും മരുമകളുമാണ് താരങ്ങളായ
ഇന്ദ്രജിത്തും പൂർണിമയും. പ്രണയിച്ച് വിവാഹിതരായ താരങ്ങളാണ് ഇന്ദ്രജിത്തും പൂർണിമയും. ഇന്ദ്രജിത്ത് വിദ്യാർത്ഥിയും പൂർണിമ നടിയുമായ സമയത്തായിരുന്നു ഇവരുടെ വിവാഹം.

Advertisements

ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികൾ കൂടിയാണ് ഇരുവരും. ഇവരുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. ഇടയ്ക്ക് സിനിമയിൽ ഒന്നും മങ്ങിയെങ്കലും പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ഇന്ദ്രജിത്ത് വീണ്ടും സിനിമയിൽ സജീവമായിരുന്നു.

നിലവിൽ കൈനിറയെ ചിത്രങ്ങളാണ് ഇന്ദ്രജിത്തിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വിവാഹശേഷം അഭിനയ രംഗത്ത് അത്ര സജീവമല്ലായിരുന്നു പൂർണിമ. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയത്.

ഒരിടവേളയ്ക്ക് ശേഷം 2019ലാണ് പൂർണിമ വീണ്ടും സിനിമയിലെത്തിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. ചിത്രത്തിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.

നിവിൻ പോളി നായകനായ ചിത്രത്തിൽ അമ്മ വേഷത്തിലാണ് പൂർണിമ എത്തുന്നത്. അതേസമയം ഇന്ദ്രജിത്തിനും പൂർണിമയ്ക്കുമൊപ്പം മക്കളായ പ്രാർത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. പ്രാർത്ഥന പാട്ടിലും നക്ഷത്ര അഭിനയത്തിലുമാണ് തിളങ്ങിയത്. അതേസമയം ബിസിനസ് രംഗത്തും സജീവമാണ് പൂർണിമ ഇന്ദ്രജിത്ത്.

നടിയുടെ ബ്രാൻഡ് മലയാളികൾക്ക് സുപരിചിതമാണ്. തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള നടി കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. പൂർണിമയുടെതായി വരാറുളള സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ഇന്ദ്രജിത്തിനൊപ്പമുളള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് പൂർണിമ നൽകിയ ക്യാപ്ഷൻ വൈറലായി മാറിയിരുന്നു.

റൊമാന്റിക്കായി ഇന്ദ്രജിത്തിന് മേൽ ചാഞ്ഞ് കിടന്ന് ഇരുവരും കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്ന ഒരു ചിത്രമാണ് പൂർണിമ തന്റെ ഇന്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് നടി നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായി. ജാഡയാണോ മോനൂസെ എന്നാണ് ചിത്രത്തിന് പൂർണിമ നൽകിയ ക്യാപ്ഷൻ. പൂർണിമയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

ആരാധകർക്കൊപ്പം പൂർണിമയുടെ അടുത്ത സുഹൃത്തായ ഗീതു മോഹൻദാസും കമന്റുമായി എത്തി. ആരാണ് ഈ അതിശയകരമായ ചിത്രം എടുത്തതെന്നാണ് ഗീതു മോഹൻദാസ് പൂർണിമയോട് ചോദിച്ചത്.
അതേസമയം സിനിമകൾക്ക് പുറമെ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് പൂർണിമ. കൂടാതെ അവതാരകയായും മലയാളികൾക്ക് മുൻപിൽ നടി എത്തിയിരുന്നു.

Advertisement