മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തിയ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2ലെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന മത്സരാർഥിയാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ ദയ ബിഗ് ബോസിൽ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും കഷ്ടപാടുകൾ മാത്രം ഉണ്ടായിരുന്ന കാലത്തെക്കുറിച്ചും പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹം പതിനാറാം വയസ്സിൽ കഴിഞ്ഞതാണെന്നും പറഞ്ഞിരുന്നു ഇപ്പോഴിതാ ബിഗ് ബോസിൽ പറഞ്ഞതൊന്നും വെറുതെയല്ല, തെളിവുണ്ടെന്നു പങ്കുവയ്ക്കുകയാണ് താരം. മകനും ഒപ്പമുള്ള ചിത്രമാണ് താരം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
വളരെയധികം വിഷമത്തോടെയാണ് ഈ ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ ഫോട്ടോയിൽ കാണുന്നത് ഇന്ന് നിങ്ങൾ കാണുന്ന ദയ അച്ചുവാണ് ഈ ഫോട്ടോയിൽ എടുത്തപ്പോൾ എനിക്ക്വയസ്സ്, 19, 16ആം വയസ്സിൽ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാൻ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിച്ചതിന് കണക്കില്ലെന്നും’ ദയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പലപ്പോഴും എന്റെ വീട്ടിൽ നിന്നും ആണ് അരി എത്തിക്കാറ് ഞാൻ ബിഗ് ബോസിൽ പറഞ്ഞിരുന്നു എന്റെ ഭർത്താവിന്റെ വീട്ടിൽ ഉള്ളപ്പോൾ അദ്ദേഹം ഗൾഫിലുള്ളപ്പോൾ ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു എന്ന്. ആടും പശുവും കോഴിയും തൈയ്യൽ മിഷ്യനും ചവിട്ടി കഷട്ടപ്പെട്ട കഥ സത്യമെന്ന് തെളിയിക്കാൻ എനിക്ക് ഈ ഫോട്ടോ മാത്രമാണ് കൈയ്യിൽ ഉള്ളതെന്ന് താരം കുറിക്കുന്നു.
ദയ അച്ചുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം ഇങ്ങനെ:
വളരേ വിഷമത്തോടെയാണ് ഈ ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ ഫോട്ടോയിൽ കാണുന്നത് ഇന്ന് നിങ്ങൾ കാണുന്ന ദയ അച്ചുവാണ് ഈ ഫോട്ടെയിൽ എടുത്തപ്പോൾ എനിക്ക്‌വയസ്സ് 19. 16 വയസ്സിൽ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാൻ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിച്ചതിന് കണക്കില്ല.
പലപ്പോഴും എന്റെ വീട്ടിൽ നിന്നും ആണ് അരി എത്തിക്കാറ് ഞാൻ Bigg BoടടiI ൽ പറഞ്ഞിരുന്നു എന്റെ ഭർത്താവിന്റെ വീട്ടിൽ ഉള്ളപ്പോൾ അദ്ദേഹം ഗൾഫിലുള്ളപ്പോൾ ഒത്തിരി കഷട്ടപ്പെട്ടിരുന്നു എന്ന് ആടും പശുവും കോഴിയും തൈയ്യൽ മിഷ്യനും ചവിട്ടി കഷട്ടപ്പെട്ട കഥ സത്യമെന്ന് തെളിയിക്കാൻ എനിക്ക് ഈ ഫോട്ടോ മാത്രമാണ് കൈയ്യിൽ ഉള്ളത്.
എന്റെ ചേട്ടന് ഞങ്ങളെ കാണാൻ വേണ്ടി അന്ന് എടുത്തതാ ഫോട്ടൊ ആണ് ഇത് കഴുത്തിൽ കിടക്കുന്നതു പോലും മുക്കിന്റെ മാലയാണ്. എനിക്ക് ആൺ കുട്ടിയാണ് ഉള്ളത് ഈ ഫോട്ടൊ നോക്കി ഇനി നിങ്ങൾക്ക് തീരി മാനിക്കാം ഞാൻ പറഞ്ഞതിൽ വല്ല കള്ള തരം ഉണ്ടോ എന്ന്.