ഞാൻ കുലസ്ത്രീ അല്ല, ദിലീപിനെ കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്, കാവ്യ മാധവനുമായി തനിക്ക് ഒരു സൗഹൃദവും ഇല്ല: തുറന്നു പറഞ്ഞ് നവ്യാ നായർ

21108

കലോൽസവ വേദിയിൽ നിന്നും സിനിമയിൽ എത്തി മലയാളികലുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നവ്യാ നായർ. തെന്നിന്ത്യൻ ഭാഷകളിൽ ഒന്നടങ്കം തിളങ്ങി നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് തിരിച്ചു വന്നെങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ മാത്രം വേഷമിട്ട താരം മിനിസ്‌ക്രീൻ ഷോകളിലും ഒക്കെയായി സജീവമായിരുന്നു.

തിരിച്ചു വരവിൽ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിച്ച താരം ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിലും എത്തുന്നുണണ്ട്. അതേ സമയം മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള നവ്യാ നായർ ശക്തമായൊരു കഥാപാത്രവുമായി മലയാളത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്.

Advertisements

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുയാണ് നവ്യാ നായർ. മനോരമ ന്യൂസിലെ നേരെ ചൊവ്വയിൽ സംസാരിക്കുകയായിരുന്നു നവ്യ നായർ.

Also Read
കല്യാണം കഴിക്കാൻനല്ല പ്രഷർ ഉണ്ട്, പക്ഷേ മനസ്സു കൊണ്ട് ഞാൻ ഇപ്പോൾ അതിന് തയ്യാറല്ല: സിജ റോസ് പറയുന്നു

മലയാളത്തിലെ സൂപ്പർനടിയായിരുന്ന, ഇപ്പോൾ നടൻ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനുമായി തനിക്ക് സൗഹൃദവും ഇല്ലെന്ന് തുറന്നു പറയുകയാണ് നവ്യ നായർ. ഒരു സമയത്ത് മലയാളത്തിലെ മുൻനിര നായികമാർ ആയിരുന്നു നവ്യാ നായരും കാവ്യ മാധവനും, നിങ്ങൾ തമ്മിലുള്ള വ്യക്തിപരമായ ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തിന് ആയിരുന്നു നവ്യയുടെ പ്രതികരണം.

വ്യക്തിപരമായി ഞങ്ങൾ സുഹൃത്തുക്കളല്ല എന്നാണ് നവ്യ തുറന്നു പറയുന്നത്. ദിലീപിനെ കുറിച്ച് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും നവ്യാ നായർ പറയുന്നുണ്ട്. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. കാരണം ഇക്കാര്യത്തെ പറ്റി താൻ നേരത്തെ പറഞ്ഞിരുന്നു. പലതും റിലേറ്റീവായി പോവുന്നുണ്ട്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതുകൊണ്ട് തന്നെ അതിനെ പറ്റി ആധികാരികമായി പറഞ്ഞ് വഷളാക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. തന്റെ സഹപ്രവർത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതിൽ മാറ്റമില്ല എന്നാണ് നവ്യ പറയുന്നത്.

അതേസമയം, താനൊരു കുലസ്ത്രീ ഒന്നും അല്ലെന്നും സാധാരണ സ്ത്രീയാണെന്നും നവ്യാ നായർ പറയുന്നു. ഏതെങ്കിലും ഒരു കാര്യമേ എനിക്ക് ഒരു സമയത്ത് ചെയ്യാനാവുള്ളൂ, ഇത് പറഞ്ഞ് മകൻ തന്നെ കളിയാക്കാറുണ്ടെന്നും നവ്യാ നായർ പറയുന്നു. എന്നാൽ തന്റെ അമ്മ ഒരു സൂപ്പർ വുമമാണ്.

എല്ലാവരുടേയും കാര്യങ്ങളും അമ്മ ഓടി നടന്ന് ചെയ്യും. അതുകൊണ്ട് അമ്മ പെട്ടെന്ന് ക്ഷീണിച്ചു. സ്ത്രീകൾ മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പുരുഷൻ ഒരിക്കലും വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാറില്ല. അവർ എപ്പോഴും ക്വാളിറ്റേറ്റീവ് ആണെന്നും നവ്യാ നായർ പറയുന്നു.

എന്റെ അമ്മയ്ക്ക് വായിക്കാൻ വളരെ ഇഷ്ടമാണ്. ഒരു പുസത്കമോ മാസികയോ കണ്ടാൽ വേഗം എടുത്തു വായിക്കും. അമ്മ എപ്പോഴും പറയാറുണ്ട് അമ്മയുടെ അക്ഷരസ്ഫുടത കാരണം അമ്മയുടെ ക്ലാസിലെ മലയാളം ടീച്ചർ എപ്പോഴും അമ്മയെ കൊണ്ട് പാഠം വായിപ്പിക്കുമായിരുന്നുവെന്ന്.

Also Read
ആമീർ ഖാനെ ഇപ്പോഴും തനിക്ക് വളരെ ഇഷ്ടമാണ്, ആമിറിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്: സായി തംഹാൻകർ

അങ്ങനെയുള്ള ഞാൻ ഇപ്പോൾ ഒന്നും വായിക്കാറില്ല, എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല ധന്യേ എന്ന് അമ്മ പറയും. അമ്മ ഇപ്പോൾ പെൻഷൻ ആയി കഴിഞ്ഞ് അമ്മ പറയുകയാണ്. എവിടെയാണ് അമ്മയ്ക്ക് അത് പറ്റാതെ പോയത്? ഈ സാഹചര്യം കൊണ്ടാണ്.

അമ്മ ടീച്ചറാണ് വീട്ടിലെ കാര്യങ്ങൾ നോക്കണം. ഞങ്ങളുടെ കാര്യങ്ങൾ നോക്കണം. സ്‌കൂളിലേക്കുള്ളത് തയ്യാറാക്കണം. ഇതിനിടെയിൽ എവിടെയാണ് ഒരു ശരാശരി സ്ത്രീയ്ക്ക് പാഷൻ നോക്കാൻ സമയം കിട്ടുന്നത് എന്നും നവ്യാ നായർ ചോദിക്കുന്നു.

Advertisement