അവരെല്ലാം എന്റെ ശരീരത്തെ കളിയാക്കി; വസ്ത്രം ധരിക്കാൻ പോലും ആത്മവിശ്വാസം ഇല്ലാതായി: ഷംന കാസിം

167

മലയാളം മിനിസ്‌ക്രീനിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട അഭിനേത്രി ആയി മാറിയ താരസുന്ദരിയാണ് നടി ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം.

2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യൻ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്.

Advertisements

വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.

മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളി തയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തിൽ അഭിനയിച്ച് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് നടി ഷംന കാസിം.

Also Read
ഞാൻ കുലസ്ത്രീ അല്ല, ദിലീപിനെ കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്, കാവ്യ മാധവനുമായി തനിക്ക് ഒരു സൗഹൃദവും ഇല്ല: തുറന്നു പറഞ്ഞ് നവ്യാ നായർ

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ഷംനകാസിം നല്ലൊരു നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കിടിലൻ മേക്കോവർ നടത്തി കൊണ്ട് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് നടി ഷംന കാസിം.

ഒരു കാലത്ത് ശരീരഭാരം നിയന്ത്രിച്ച് വന്നിരുന്നെങ്കിലും പിന്നീട് അതങ്ങ് കൂടുകയായിരുന്നു. ഇപ്പോൾ കിടിലനൊരു മേക്കോവർ നടത്തിയപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ച് തുടങ്ങിയതെന്നാണ് ഷംനയിപ്പോൾ പറയുന്നത്. ശരീരഭാരം കൂടുന്നതിന് അനുസരിച്ച് വസ്ത്രം ധരിക്കുമ്പാൾ പോലും ആത്മവിശ്വാസം ഇല്ലാതായി പോവുമായിരുന്നു.

ഡയറ്റ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങളും മനോരമ ആരോഗ്യത്തിന് നൽകിയ അഭിമുഖ ത്തിലൂടെ ഷംന കാസിം പറയുകയാണ് ഇപ്പോൾ. കൊച്ചിയിൽ താമസിക്കുകയാണെങ്കിലും താൻ കണ്ണൂർ സ്വദേശിയാണ്. ഞങ്ങളുടെ എല്ലാ ഭക്ഷണങ്ങളും കൊഴുപ്പ് കൂടിയവ ആണ്. മാത്രമല്ല വീട്ടിൽ എല്ലാവരും നല്ല ഭക്ഷണ പ്രിയരുമാണ്.

എന്നാൽ പെർഫോമൻസ് ചെയ്യുമ്പോൾ വണ്ണമുണ്ടെങ്കിൽ അത് നമ്മുടെ സ്റ്റാമിനയെ ബാധിക്കും. മറ്റ് ഭാഷ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഒക്കെയാണ് ഞാൻ ഡയറ്റിങ്ങിന്റെ കാര്യത്തിൽ കൂടുതൽ ബോധവതിയാവുന്നത്. തെലുങ്കിൽ എല്ലാവരും ഡയറ്റൊക്കെ കൃത്യമായി ചെയ്യുന്നവരാണ്. അവരൊക്കെ വണ്ണത്തിന്റെ കാര്യം പറഞ്ഞ് എന്നെ കളിയാക്കും.

വസ്ത്രം ധരിക്കുമ്പോൾ വണ്ണം കൂടുതലുണ്ടെങ്കിൽ അത് ആത്മവിശ്വാസത്തെ തന്നെ ബാധിക്കും. കന്ധകോട്ടൈ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഉത്തരേന്ത്യക്കാർ പഴങ്ങളും മറ്റും ഉൾപ്പെടുത്തി ഭക്ഷണം ചിട്ടയോടെ കഴിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും ഡയറ്റ് ചെയ്യണമെന്ന് തോന്നി തുടങ്ങിയത്. അഞ്ചാറ് വർഷമായി ചെന്നൈ സ്വദേശിയായ ഒരു ഡയറ്റീഷന്റെ നിർദ്ദേശത്തോടെയാണ് ഡയറ്റ് നോക്കുന്നത്.

ഇപ്പോൾ സ്വന്തം അനുഭവങ്ങളിൽ നിന്നുമാണ് ഏതാണ് നല്ല ഭക്ഷണം എന്ന് അറിഞ്ഞ് തുടങ്ങിയത്. ആവശ്യ ഘട്ടങ്ങളിൽ ഡയറ്റീഷന്റെ സഹായം തേടും. 2009 ൽ തന്റെ ശരീരഭാരം ഏഴുപത് കിലോ ആയിരുന്നു. 2011 ൽ അത് 58 കിലോയിലേക്ക് എത്തിച്ചു. വർഷങ്ങളോളം അത് നിലനിർത്തി. പിന്നീട് വണ്ണം വച്ച് തുടങ്ങി.

അടുത്തിടെ ഒരു ഡയറ്റ് മേക്കോവർ ഉണ്ടായപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്. ഇപ്പോൾ അറുപത് കിലോ ഭാരമുണ്ടെങ്കിലും അത് കൊഴുപ്പല്ല. പേശീ ഭാരമാണ് ഒന്നിടവിട് ദിവസങ്ങളിൽ താൻ നാൽപ്പത്തിയഞ്ച് മിനുറ്റോളം വർക്കൗട്ടും ചെയ്യാറുണ്ടെന്ന് ഷംന കാസിം പറയുന്നു.

Also Read
ഞങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ; വളകാപ്പ് ചടങ്ങ് കഴിഞ്ഞു : ചിത്രങ്ങൾ പങ്കു വച്ച് അനുശ്രീയും വിഷ്ണുവും

അതേ സമയം 2019 ൽ റിലീസ് ചെയ്ത മാക്രോണി മത്തായി, മധുരരാജ എന്നീ സിനിമകളിലാണ് ഷംന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ശേഷം തെലുങ്കിലും തമിഴിലും സജീവമാവുകയായിരുന്നു. ഇടയ്ക്ക് കന്നട ചിത്രത്തിലും നടി അഭിനയിച്ചു. ഇനി വൃത്തം എന്ന സിനിമയിലൂടെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വരാനൊരുങ്ങുകയാണ് ഷംന.

മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയും ഷംന തിളങ്ങിയിരുന്നു. എന്തായാലും ശക്തമായൊരു തിരിച്ച് വരവിലൂടെ നടി എത്തട്ടേ എന്ന് ആശംസിക്കുകയാണ് ആരാധകർ.

Advertisement