കല്യാണം കഴിക്കാൻനല്ല പ്രഷർ ഉണ്ട്, പക്ഷേ മനസ്സു കൊണ്ട് ഞാൻ ഇപ്പോൾ അതിന് തയ്യാറല്ല: സിജ റോസ് പറയുന്നു

512

മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യൻ താരമാണ് നടി സിജ റോസ്. അൻവർ റഷീദ് അഞ്ജലി മേനോൻ ദുൽഖർ സൽമാൻ കൂട്ടികെട്ടിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിൽ ചെറിയൊരു റോളിൽ അഭിനയിച്ച് തുടങ്ങിയ സിജ റോസ് പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു.

ചെറുതും വലുതുമായി മികച്ച ധാരാളം കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള സിജ ഇപ്പോൾ തമിഴിലാണ് സജീവം ആയിരിക്കുന്നത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങൾ അവിടെ നിന്നും ലഭിച്ചതോടെയാണ് താൻ മലയാളത്തിൽ നിന്നും മാറി നിന്നത് എന്നാണ് സിജ പറയുന്നത്. ഇപ്പോഴും എപ്പോഴും തനിക്ക് അഭിനയിക്കാൻ ഇഷ്ടം മലയാള സിനിമയിൽ തന്നെയാണെന്നാണ് നടിയുടെ അഭിപ്രായം.

Advertisements

Also Read
ഞങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ; വളകാപ്പ് ചടങ്ങ് കഴിഞ്ഞു : ചിത്രങ്ങൾ പങ്കു വച്ച് അനുശ്രീയും വിഷ്ണുവും

മാത്രമല്ല ഇപ്പോൾ അഭിനയിക്കുന്ന നടിമാരൊക്കെ ഭാഗ്യവതികളാണെന്നും സിജ പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പഴയതിൽ നിന്നും മലയാള സിനിമ ഒത്തിരി മാറി. ഇപ്പോൾ വന്ന നടിമാരൊക്കെ ഭാഗ്യവതികളാണ്. കഥാപാത്രത്തിന് കിട്ടുന്ന പ്രധാന്യം കൂടി. സിനിമകളുടെ പ്രൊമോഷനും സോഷ്യൽ മീഡിയയിൽ കൂടി ചെയ്യാനും എളുപ്പമാണ്.

അതൊക്കെ നല്ലതാണ്. സിനിമയിൽ ഇടവേളകൾ വന്നപ്പോഴൊക്കെ മനസിൽ എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന ചിന്തയായിരുന്നു. ആ തോന്നലുകൾ തരുന്നൊരു ആത്മവിശ്വാസമുണ്ട്. അങ്ങനെയൊരു സമയത്താണ് റോയ് എന്ന സിനിമ കിട്ടുന്നത്. ഞാൻ ആരോടും ചാൻസ് ചോദിക്കാറില്ലായിരുന്നു. അവർ നോ പറഞ്ഞാൽ എന്താ ചെയ്യുക, അവരെന്താ വിചാരിക്കുക, എന്നൊക്കെ ചിന്തിക്കുമായിരുന്നു.

പിന്നെയാണ് കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് മനസ്സിലായത്. വിളിക്കുക, ചോദിക്കുക. ഇങ്ങോട്ട് ആരും കൊണ്ട് തരില്ല. നമ്മുടെ ഈഗോ ബ്രേക്ക് ചെയ്യണം. കാത്തിരിക്കാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ ഇപ്പോഴും സിനിമയെ കാത്തിരിക്കുന്നത്. നമ്മുടെ മലയാളമല്ലേ കൈ വിടില്ല എന്ന ഉറപ്പുണ്ടെന്നും സിജ പറയുന്നു.അതേ സമയം മാറി നിന്നെങ്കിലും മലയാളത്തിൽ നിന്ന് പ്രോജക്ടുകൾ തനിക്ക് വന്നു കൊണ്ടേ ഇരുന്നതായിട്ടും നടി പറയുന്നു.

പക്ഷേ ഒന്നും താൻ ആഗ്രഹിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല. അടുത്തത് നോക്കാം എന്ന് കരുതി നീണ്ട് പോയതാണ്. പിന്നെ കൂടുതലും തമിഴ് സിനിമകൾ ചെയ്തപ്പോൾ എല്ലാവരും കരുതി ഞാൻ ചെന്നൈയിൽ സ്ഥിര താമസമാക്കിയെന്ന്. ഇപ്പോഴും കൊച്ചിയിൽ തന്നെയാണ് താമസമെന്നും താരം പറയുന്നു.

വിവാഹത്തെ കുറിച്ചും നടി പ്രതികരിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മോൾ ആണ്. അതുകൊണ്ട് കല്യാണം കഴിക്കാൻ പ്രഷർ ഉണ്ട്. പക്ഷേ മനസ്സു കൊണ്ട് ഞാൻ ഇപ്പോൾ അതിന് തയ്യാറല്ല. എന്റെ പ്രൊഫഷനെ മനസിലാക്കുന്ന ആൾ വരട്ടെ. കല്യാണം കഴിഞ്ഞാലും അഭിനയിക്കാൻ സമ്മതിക്കണം. അതിനൊക്കെ പറ്റുന്ന ഒരാൾ വരേണ്ടേ.

Also Read
ആമീർ ഖാനെ ഇപ്പോഴും തനിക്ക് വളരെ ഇഷ്ടമാണ്, ആമിറിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്: സായി തംഹാൻകർ

ഇനി ആരും വന്നില്ലെങ്കിലും എന്നെ സന്തോഷിപ്പിക്കാൻ എന്റെ ജോലിയും സിനിമയുണ്ട്. മിഴിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാള സിനിമയോടാണ് കൂടുതൽ താൽപര്യം. പക്ഷേ നല്ല കഥാപാത്രങ്ങൾ കിട്ടിയത് തമിഴിലാണ്. കുറച്ചുകൂടി പെർഫോം ചെയ്യാൻ പറ്റുന്ന വേഷങ്ങൾ അവിടുന്ന് ലഭിച്ചു. താൻ സിനിമയിൽ വന്നിട്ട് എട്ടു വർഷത്തിലേറെയായി.

അന്നു സഹായിക്കാനോ കൃത്യമായി വഴികാട്ടാനോ ആരുമുണ്ടായിരുന്നില്ല. പ്രാധാന്യമുള്ള കഥാപാത്രങ്ങൾ എങ്ങനെ സെലക്ട് ചെയ്യും എന്നൊന്നും അറിയില്ലായിരുന്നു. ആ സമയത്ത് എനിക്ക് തോന്നിയ നല്ല സിനിമകൾ സെലക്ട് ചെയ്ത് അഭിനയിക്കുന്നു എന്ന് മാത്രം. ഒരു പ്രോജക്ട് വരുമ്പോൾ നല്ല ടീം ആണെങ്കിൽ ചെയ്യാം എന്നുമായിരുന്നു എന്റെ മാനദണ്ഡമെന്നും സിജ റോസ് പറയുന്നു.

Advertisement