മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ എത്തി പിന്നീട് വളരെ കുറഞ്ഞ കാലം കൊണ്ട് താരപദവിയിലേക്ക് എത്തിയ നടനാണ് സിജു വിത്സൻ. ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമയിലെ നായക കഥാപാത്രമാണ് സിജുവിന് ജനപ്രീതി നേടി കൊടുക്കുന്നത്. പിന്നിടിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകളിലൂടെ സിജു സജീവമായി.
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് സിജു ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നേരം, പ്രേമം, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. ഒമർ ലുലു ആണ് സിജുവിനെ നായകനായി എത്തിക്കുന്നത്. ആദ്യ സിനിമ തന്നെ വലിയ വിജയമായി മാറിയതോടെ താരത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.
കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്തൊൻപതാം നൂറ്റാണ്ട് ആണ് സിജുവിന്റേതായി റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് നടൻ ഇതിൽ അവതരിപ്പിക്കുന്നത്.
ഇപ്പോൾ പത്തൊമ്പതാംനൂറ്റാണ്ട് എന്ന സിനിമയിലൂടെ ചരിത്ര പുരുഷനായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. അതേ സമയം ഹാപ്പി വെഡ്ഡിങ് സിനിമ പോലെ തന്റെ ജീവിതത്തിലെ വിവാഹത്തെ കുറിച്ചുംതുറന്ന് സംസാരിക്കുകയാണ് സിജു. കൗമുദി ചാനലിലെ ചാറ്റ് ഷോ യിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മുംബൈയിൽ ജനിച്ച് വളർന്ന ഭാര്യ ശ്രുതിയെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമാക്കെ നടൻ പറഞ്ഞത്.
ഇപ്പോൾ മകൾ മെഹ്റിൻ കൂടി വന്നതിന്റെ സന്തോഷവും സിജു പങ്കുവെച്ചിരുന്നു. സുഹൃത്തിനെ കല്യാണം കഴിച്ച് ഇപ്പോൾ സന്തോഷത്തോടെ കഴിയുകയാണ്. തന്റെ ഭാര്യ മുംബൈയിൽ ജനിച്ച് വളർന്ന ആളായത് കൊണ്ട് കേരളത്തിൽ വന്ന് താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ട്. അതൊക്കെ അഡ്ജസ്റ്റ് ചെയ്യുകയാണ്. എനിക്കും മുംബൈ ജീവിതം വളരെ ഇഷ്ടമാണ്.
ഞങ്ങൾ ആദ്യം കണ്ട ദിവസം വൈകുന്നേരം ഏഴ് മണി മുതൽ രാത്രി പത്ത് വരെ റോഡിലൂടെ നടക്കുകയാണ് ചെയ്തത്. അവിടെ ആരും മറ്റൊരാളുടെ ജീവിതത്തിലേക്ക് കയറി വരികയോ ഇടപെടുകയോ ഒന്നും ചെയ്യില്ലെന്ന് സിജു പറയുന്നു. കല്യാണം കഴിക്കുമ്പോൾ തന്നെ എല്ലാ കാര്യങ്ങളും ശ്രുതിയോട് പറഞ്ഞിരുന്നു. ആദ്യം ഒന്ന് പറ്റിക്കുകയും ചെയ്തു.
കാരണം മുംബൈ ഏകദേശം പോലെയാണ് കൊച്ചി എന്നൊക്കെ അവളോട് പറഞ്ഞു. ഇവിടെ വന്നതിന് ശേഷമാണ് എന്ത് മുംബൈയാണിത്. കൊച്ചി മുംബൈ പോലെയൊന്നുമല്ലെന്ന് അവൾ പറയുന്നു. അവിടെ ജനിച്ച് വളർന്നവർക്ക് ഇവിടെ ഒട്ടും പറ്റിയെന്ന് വരില്ല. പക്ഷേ ഒരുമിച്ച് നിൽക്കാം എന്നുള്ളത് കൊണ്ട് ശ്രുതി ഇവിടെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കുന്നു.
ഞങ്ങൾ പാരേന്റ്സ് ആയോ എന്ന് ഇടയ്ക്ക് സംശയം തോന്നും. ഞാനും ശ്രുതിയും അങ്ങോട്ടും ഇങ്ങോട്ടും അതേ കുറിച്ച് പറയും. ഞങ്ങളുടെ നേരം പോക്കും സ്നേഹവുമൊക്കെ ഇപ്പോൾ മകളാണ്. അത് ആസ്വദിച്ച് പോയി കൊണ്ടിരിക്കു കയാണ്. ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഞാൻ കരിയർ കൂടി കൊണ്ട് പോവുന്നത് കൊണ്ട് കൂടുതലായും ശ്രുതിയാണ് മെഹ്റിന്റെ കാര്യം നോക്കുന്നത്.
ആ ബഹുമാനവും സപ്പോർട്ടും ശ്രുതി നൽകുന്നത് കൊണ്ടാണ് നമുക്ക് ടെൻഷനില്ലാതെ ജോലി എടുക്കാൻ സാധിക്കുന്നത് എന്നും സിജു പറയുന്നു. ഗർഭിണിയായതോടെ അമ്മയുമായുള്ള പിണക്കം മാറി; ഡെലിവറിയ്ക്ക് വീട്ടിൽ വിളിച്ചോണ്ട് വന്നെന്ന് നടി അനുശ്രീ വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2017 ലാണ് സിജു വിത്സനും ശ്രുതിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കൊച്ചിയിൽ വെച്ചായിരുന്നു താരവിവാഹം.