സൂസന്നെ വേറെ പ്രണയത്തിൽ, ഹൃത്വിക്കിന്റെ ജീവിതത്തിലേക്ക് ഇനി തിരിച്ചുവരില്ല, കാമുകൻ നടൻ അർസ്ലൻ ഗോനിയുമായുള്ള വിവാഹം ഉടൻ, നിരാശരായി ഹൃത്വിക്ക് ആരാധകർ

2816

ബോളിവുഡിന്റെ സൂപ്പർതാരം ഹൃത്വിക് റോഷൻ ദാമ്പത്യ ജീവിതം എന്നും വാർത്തകളിൽ നിറഞ്ഞതായിരുന്നു. ഒരു കാലത്ത് ഏറ്റവും ആരാധകരുള്ള താരദമ്പതികളായിരുന്നു ഹൃത്വിക് റോഷനും മുൻ ഭാര്യ സൂസന്നെ ഖാനും.

2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുണ്ട്. എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് അപ്രതീക്ഷിതമായാണ് ഇരുവരും വേർപിരിയുന്നത്. അതേ സമയം വിവാഹ ബന്ധം വേർപെടുത്തിയിട്ടും ഇരുവരും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. മക്കൾക്കു വേണ്ടി മാത്രമല്ല എല്ലാ സ്‌പെഷ്യൽ മൊമന്റ്‌സും ഇവർ ഒന്നിച്ചാണ് ആഘോഷിച്ചിരുന്നത്.

Advertisements

Also Read
നാടകത്തിലൂടെ കണ്ടുമുട്ടിയ ദിവ്യലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കി, മക്കളെ സ്റ്റേജിന് സമീപം പായ വിരിച്ച് കിടത്തിയിട്ട് നാടകാഭിനയം: ജീവിതം പറഞ്ഞ് ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അമൽ രാജ്

2014 ൽ ഹൃത്വിക് സൂസന്നെയുമായി വേർപിരിഞ്ഞത്. സൂസന്നെയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചു തന്നെയായിരുന്നു. കുട്ടികളെ വളർത്തുന്ന കാര്യത്തിലും ഇരുവരും മികച്ച മാതൃകയാണ്.

കോവിഡ് ലോക്ക്ഡൗണിനും മക്കൾക്കൊപ്പം ഒരു വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. തുടർന്ന് ഇവർ വീണ്ടും ഒരുമിക്കുമെന്ന തരത്തിലുള്ളവാർത്തകളും വന്നിരുന്നു. എന്നാൽ പുറത്തുവരുന്ന പുതിയ വാർത്ത ഹൃത്വിക് സുസാനെ ആരാധകരെ ഏറെ ദുഃഖിപ്പിക്കുന്നതാണ്. സൂസന്നെ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായാണ് വാർത്തകൾ.

നടൻ അർസ്ലൻ ഗോനിയുമായി സുസന്നെ പ്രണയത്തിലാണെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആറ് മാസമായി ഇരുവർക്കും പരസ്പരം അറിയാം, സിനിമാ സീരിയൽ രംഗത്തെ പൊതു സുഹൃത്തുക്കൾ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അടുത്തിടെ ഇരുവരുടെ ബന്ധം ഗാഢമായെന്നുമാണ് റിപ്പോർട്ടുകൾ.

Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന

സുഹൃത്തുക്കളുടെ പാർട്ടികളിലെല്ലാം ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ടെന്നും സൂസന്നെയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. അർസ്ലാനോടൊപ്പമുള്ള ചിത്രവും സൂസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ വാർത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല.

Advertisement