ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ബിഗ്‌ബോസ് മലയാളം മുന്നാം പതിപ്പ് ഓരോ ദിവസം കഴിയുംതോറും ഉദ്യോഗജനകമായി മാറുകയാണ്. മലയാളത്തിലെ യുവതാരവും ബിബി മൂന്നിലെ മൽസരാർഥികളിൽ പ്രമുഖനുമായ മണിക്കുട്ടനോടുള്ള സൂര്യ ജെ മേനോന്റെ താത്പര്യം ബിഗ്ബോസ് ഹൗസിൽ എല്ലാവർക്കും അറിയാവുന്ന രഹസ്യമാണ്.
തന്റെ ക്രഷിനെ കുറിച്ച് സൂര്യ തന്നെയാണ് തുറന്ന് പറഞ്ഞത്. ക്യാമറയിൽ നോക്കി മണിക്കുട്ടനോടുള്ള താത്പര്യം സൂര്യ പറഞ്ഞിരുന്നു. പിന്നീട് മോഹൻലാലിനോടും മറ്റുള്ളവരോടും മണിക്കുട്ടനോടും സൂര്യ ഇത് വെളിപ്പെടുത്തി. ഇപ്പോൾ ടാസ്‌കിനിടെ മണിക്കുട്ടന് സൂര്യ നൽകിയ കവിത കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹൻലാൽ.
ആ എപ്പിസോഡിൽ സൂര്യയുടെ കവിതയുമായി മണിക്കുട്ടൻ ബാത്റൂമിലേക്ക് കയറി പോവുകയായിരുന്നു. കവിത മോഹൻലാൽ സൂര്യയെ കൊണ്ട് തന്നെ വായിപ്പിച്ചു. ഇതേ കുറിച്ച് മണിക്കുട്ടനോടും ചോദിച്ചു.
അത് തന്നപ്പോഴത്തേക്ക് കവിതയാണെന്നാണ് പറഞ്ഞത്. ആരും കാണാതെ വായിക്കണമെന്ന് തോന്നി എനിക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞിരുന്നു.
എനിക്ക് ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത്. വായിച്ചപ്പോൾ വലിയ സന്തോഷം തോന്നി. ആ ഫീലിംഗിനെ റെസ്പെക്റ്റ് ചെയ്യുന്നു. സാർ പറഞ്ഞതുപോലെ സ്നേഹിക്കുന്നതിലല്ല, ഒരാളാൽ സ്നേഹിക്കപ്പെടുത്തതിലാണ് വലിയ കാര്യം. പക്ഷേ ഇനിയൊരു പ്രണയമുണ്ടായാൽ അത് വിവാഹം തന്നെ ആയിരിക്കണം.
അപ്പോൾ അടുത്ത ചുവട് ഞാൻ വെക്കുന്നത് വളരെ ശ്രദ്ധാപൂർവ്വം ആയിരിക്കും. കാരണം എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. നോക്കട്ടെ സാർ, എന്താണ് സംഭവമെന്ന് നോക്കട്ടെ, എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. നിന്നെ കല്യാണം കഴിപ്പിക്കണമെന്ന് ഏറെക്കാലമായി ഞങ്ങൾക്കൊക്കെ തോന്നുന്നുവെന്നും മോഹൻലാൽ തമാശയായി പറഞ്ഞു. ആ കവിത കൊടുക്കുമ്പോൾ സൂര്യയുടെ കണ്ണുകളിലെ സ്നേഹം താൻ കണ്ടുവെന്ന് മണിക്കുട്ടൻ പറയുകയും ചെയ്തിരുന്നു.
കവിത കേട്ടതിന് ശേഷം മനേഹരമായിട്ടുണ്ടെന്ന് മോഹൻലാലും അഭിപ്രായം പറഞ്ഞു. പിന്നീട് കവിതയെ കുറിച്ച് കിടിലൻ ഫിറോസിനോട് മോഹൻലാൽ അഭിപ്രായം ചോദിച്ചിരുന്നു. ഹൃദയത്തിൽ ഉള്ളത് അതുപോലെ എഴുതി വച്ചതാണ് കവിതയെന്നായിരുന്നു കിടിലൻ ഫിറോസ് പറഞ്ഞത്.