വെറുതെ പുറത്താക്കിയതല്ല, വ്യക്തമായ കാരണമുണ്ട്, ഞാൻ പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിരുന്നു; ഫിറോസ് സജ്ന ദമ്പതികളക്ക് എതിരെ ലാലേട്ടൻ

166

ഇതാദ്യമായി ബിഗ് ബോസ് സീസൺ 3 ൽ എലിമിനേഷന്റെ ഭാഗമായല്ലാതെ ഒരു എവിക്ഷൻ നടന്നിരിക്കുകയാണ്. ദമ്പതികളായ ഫിറോസിനേയും സജ്നയേയുമാണ് സ്പെഷ്യൽ എലിമിനേഷൻ എപ്പിസോഡിൽ ഷോയുടെ അവതാരകൻ കൂടിയായ താരരാജാവ് മോഹൻലാൽ പുറത്താക്കിയിരിക്കുന്നത്.

മറ്റുള്ളവരുടെ പരാതികൾ കേട്ടതിന് ശേഷമാണ് മോഹൻലാൽ സജ്‌നയേയും ഫിറോസിനേയും പുറത്തേയ്ക്ക് വിളിച്ചത്. മറ്റുള്ളവർ ഏറെ നിശബ്ദമായിട്ടിരുന്നാണ് ദമ്പതിമാരുടെ ബിഗ് ബോസ് ഹൗസിലെ മുന്നോട്ടുള്ള യാത്രയെ കുറിച്ച് കേട്ടത്. എല്ലാവരും കൂടി ചേർന്ന് ഏറെ സന്തോഷത്തോടെയാണ് ഇവരെ വീട്ടിൽ നിന്ന് യാത്രയാക്കിയത്.

Advertisements

പിന്നീട് ഇത്തരം നടപടി എടുത്തതിനെ കുറിച്ച് മോഹൻലാൽ വിശദീകരിച്ചു. ഇന്ന് ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരാൾ കൂടി രണ്ടു പേരാണ്. പക്ഷേ ഒരാൾ ആയിട്ടാണ് ഞങ്ങൾ കണക്കാക്കുന്നത് പുറത്തിറങ്ങുകയാണ്. ഫിറോസ് ആൻഡ് സജിന.

ഏറ്റവും നല്ല പ്ലെയേഴ്സ് ആയി മാറുമെന്ന് വിചാരിച്ചിരുന്ന ആളുകൾ തന്നെയാണ്. അവർ നന്നായി കളിച്ചിരുന്നു. പക്ഷേ എപ്പോഴോ അവരുടെ ചില കാര്യങ്ങൾ മാറിപ്പോയതായിട്ട് ഞങ്ങൾക്ക് തോന്നുന്നു. ഒരുപാട് ആൾക്കാർക്ക് അങ്ങനെ തോന്നുന്നതായി ഞങ്ങളെ അറിയിച്ചു. അവരുടെ സംസാരം, പ്രവർത്തികൾ ഒക്കെ പലർക്കും ഇഷ്ടമല്ലാതായി തുടങ്ങി.

അങ്ങനെയുള്ള ഒരു ഷോ അല്ല ഇത്. അതുകൊണ്ട് ഞങ്ങൾക്ക് ഞങ്ങളുടേതായ തീരുമാനം എടുക്കേണ്ടിവന്നു. അവർ തീർച്ചയായും നല്ല പ്ലെയേഴ്സ് ആണ്. നന്നായിട്ട് കളിച്ച ആൾക്കാർ ആണ്. പക്ഷേ നിർഭാഗ്യവശാൽ ഒരു ഗെയിം ആണ്. അങ്ങനെയൊക്കെ സംഭവിക്കാം എന്ന് മോഹൻലാൽ പറഞ്ഞു.

നിങ്ങൾ ഏറ്റവും നന്നായി കളിച്ചിരുന്നു. പക്ഷേ അതു കഴിഞ്ഞ് എപ്പോഴോ. ഞാൻ പല പ്രാവശ്യം ഫിറോസിനെ വാൺ ചെയ്തു. അത്തരം കാര്യങ്ങൾ സംസാരിക്കരുതെന്ന്. കാരണം നമുക്ക് അറിയില്ല. ഇത് പുറത്ത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ്.

ഇത് ഒരുപാട് കുടുംബങ്ങൾ കാണുന്ന ഷോ ആണ്. നിങ്ങൾ ഒരിക്കലും മോശമായിട്ട് കളിച്ച ആൾക്കാരല്ല. പക്ഷേ എവിടെയോ ഈ ഗെയിമിന്റെ റൂട്ട് മാറിപ്പോയി. അതുകൊണ്ട് ഞങ്ങൾക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നുഎന്നും മോഹൻലാൽ വ്യക്തമാക്കി.

Advertisement