ഒരു സിനിമ വിജയിച്ചാൽ കാലിൻമേൽ കാല് കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന് പറയുന്ന ആളല്ല ഞാൻ, കഷ്ടപ്പെട്ട് ചോദിച്ചു വാങ്ങിച്ചെടുത്ത കഥാപാത്രങ്ങളാണ് എല്ലാം: കുഞ്ചാക്കോ ബോബൻ

123

അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് കുഞ്ചാക്കോ ബോബൻ. പിന്നീടെ മലയാളം സിനിമാ ആരാധകരുടെ പ്രത്യേകിച്ച് യുവതികളുടെ പ്രിയതാരമായി കുഞ്ചാക്കോ ബോബൻ മാറി.

ചോക്ലേറ്റ് വേഷങ്ങൾ മാത്രമല്ല ശക്തമായ വേഷങ്ങളും തനിക്ക വഴങ്ങുമെന്ന് ചാക്കോച്ചൻ പിന്നീട് തെളിയിച്ചു. ഇപ്പോഴിതാ അഞ്ചാം പാതിര എന്ന ക്ലാസ്സ് സിനിമയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് പിന്നാലെ മലയാളത്തിൽ താരമൂല്യം കൂടിയ താരമായി മാറിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

Advertisements

ഈ ത്രില്ലർ ചിത്രത്തിന്റ വലിയ വിജയം ചാക്കോച്ചന്റെ കരിയറിൽ മറ്റൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ജിസ് ജോയി സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസ് ആണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അതേസമയം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു ഹിറ്റ് അടിച്ചാൽ പിന്നെ കാലിൻമേൽ കാലു കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന് പറയുന്ന ആളല്ല താനെന്ന് ചാക്കോച്ചൻ പറഞ്ഞിരുന്നു.

മിക്കവരോടും ഞാൻ ചോദിച്ചുവാങ്ങിയ കഥാപാത്രങ്ങളാണ്. അല്ലാതെ ഒരു സിനിമ വിജയമായതിന് ശേഷം കാലിൻമേൽ കാല് കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല. എനിക്ക് വേണം എനിക്ക് അഗ്രഹമുണ്ട്.

എനിക്ക് മാറ്റം വേണം എന്നുളളതുകൊണ്ട് കഷ്ടപ്പെട്ട് ചോദിച്ചു വാങ്ങിച്ചെടുത്ത കഥാപാത്രങ്ങളാണ്.
സ്ഥിരം പാറ്റേണിലുളള സിനിമകളിൽ നിന്നുമാറി ഒരിടവേളയ്ക്ക് ശേഷം ആഗ്രഹിച്ച് സിനിമയിലേക്ക് വന്നപ്പോൾ ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചു ചെയ്തതു തന്നെയാണ്.

പണ്ട് ആളുകൾ പറയും ചോക്ലേറ്റ് ഹീറോ, പാട്ട്, ഡാൻസ്, ഹ്യൂമർ, നായിക, പ്രണയം, കൂടെ കുറെ ആളുകൾ ഇതൊന്നും ഇല്ലാതെ ഒരു സിനിമ, അതായിരുന്നു അഞ്ചാം പാതിരയും അൻവർ ഹുസെൻ എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

വിജയിപ്പിക്കണം എന്നത് എന്റെ ആവശ്യമായി വന്നപ്പോഴാണ് കറക്ട് സമയത്ത് അഞ്ചാം പാതിര പോലൊരു ബ്ലോക്ക്ബസ്റ്റർ എന്റെ ജീവിതത്തിൽ സംഭവിച്ചതെന്നും നടൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.

Advertisement